city-gold-ad-for-blogger

വാഫി കോളജ് കൊട്ടിടോദ്ഘാടനവും ഉമറലി തങ്ങള്‍ അനുസ്മരണവും

കൊക്കച്ചാല്‍: (www.kasargodvartha.com 26.12.2014) ഉമറലി ശിഹാബ് തങ്ങള്‍ ഇസ്‌ലാമിക് അക്കാദമി കെട്ടിടോദ്ഘാടനവും ഉമറലി തങ്ങള്‍ അനുസ്മരണവും ഡിസംബര്‍ 29, 30 തീയ്യതികളില്‍ കൊക്കച്ചാല്‍ വാഫി കോളജ് കാമ്പസില്‍ നടക്കും. സമ്മേളനത്തോടനുബന്ധിച്ച് രാവിലെ 10 മണിക്ക് സുഹൈല്‍ ഹുദവി പൊവ്വല്‍, ജംഷീദ് മാസ്റ്റര്‍ അട്ക്ക എന്നിവരുടെ നേതൃത്വത്തില്‍ ഉത്തര കേരള അറബിക് കോളജ് തല 'ബ്രൈന്‍ റോക്ക് മെഗാ ക്വിസ് റിയാലിറ്റി ഷോ' നടക്കും.

ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന കുടുംബ സദസ് സയ്യിദ് കെ.എസ്. അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സംഗമത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന കേരള റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് 'വിളക്കുമാടം' കവിതാ സമാഹാരത്തിന്റെ പ്രകാശന കര്‍മം നിര്‍വ്വഹിക്കും. സി.ഐ.സി. അസി. കോര്‍ഡിനേറ്റര്‍ അഹ്മദ് വാഫി കക്കാട് മുഖ്യ പ്രഭാഷണം നടത്തും.

വൈകുന്നേരം നാല് മണിക്ക് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈയുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. സമ്മേളന സ്‌പെഷല്‍ സപ്ലിമെന്റ്  മമ്മുഞ്ഞി ഹാജി മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ജോ. സെക്രട്ടറി കെ.എം അബ്ദുര്‍ റഹ്മാന്‍ സാഹിബിന് നല്‍കി തങ്ങള്‍ പ്രകാശനം ചെയ്യും. ശമീര്‍ വാഫി മഞ്ചേരി ഉറലി ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കും.

പള്ളിക്കര സംയുക്ത ഖാസി പി.കെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, സമസ്ത കേന്ദ്ര മുശാവറ അംഗം എം.എ ഖാസിം മുസ്‌ലിയാര്‍, പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും. സമ്മേളനത്തില്‍ എസ്.വൈ.എസ്. സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജിയെ ആദരിക്കും. രാത്രി ഏഴിന് നടക്കുന്ന നസ്വീഹ സെഷനിന്റെ ഉദ്ഘാടനം സെക്രട്ടറി എം.എസ് ഖാലിദ് ബാഖവിയും പുതു നൂറ്റാണ്ടിന്റെ സന്ദേശം എന്ന വിഷയത്തില്‍ കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി മുഖ്യ പ്രഭാഷണവും നിര്‍വഹിക്കും.

30ന് നടക്കുന്ന റബീഅ് ഫെസ്റ്റില്‍ മദ്രസ, ദര്‍സ്, കോളജ് വിദ്യാര്‍ത്ഥികളുടെ കലാ - സാഹിത്യ മത്സരങ്ങള്‍ നടക്കും. രാത്രി ഏഴ് മണിക്ക് ഹുബ്ബുന്നബി സെഷന്‍ പാണക്കാട് സയ്യിദ് ഷഫീഖ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. കോളജ് വിദ്യാര്‍ത്ഥി മുഹമ്മദ് നബീല്‍ ബേക്കല്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ എം.എസ്. ഖാലിദ് ബാഖവി, റഫീഖ് അസ്ഹരി, ജംഷീദ് മാസ്റ്റര്‍, സി. അഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഖാദര്‍ ഹാജി, മുഹമ്മദലി തുടങ്ങിയവര്‍ സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
വാഫി കോളജ് കൊട്ടിടോദ്ഘാടനവും ഉമറലി തങ്ങള്‍ അനുസ്മരണവും

Keywords : College, Press meet, Kasaragod, Kerala, Education, Wafi College.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia