city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗവ. മെഡിക്കല്‍ കോളജ് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കണം, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ ഒത്തു ചേര്‍ന്നു

കാസര്‍കോട്: (www.kasargodvartha.com 30.08.2014) ജില്ലയിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ ഒത്തുകൂടി. കാസര്‍കോട് പ്രസ്‌ക്ലബും നോര്‍ത്ത്മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സും ചേര്‍ന്ന് ഒരുക്കിയ ചര്‍ച്ചയില്‍ ജില്ലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികളും പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകരും പങ്കെടുത്തു. കാസര്‍കോട് ജില്ലക്ക് അനുവദിച്ച് തറക്കല്ലിട്ട ഗവ. മെഡിക്കല്‍ കോളജ് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ജില്ലയുടെ ആവശ്യങ്ങളും നിലവിലുള്ള സ്ഥാപനങ്ങളുടെ പരിമിതികളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. യോഗത്തിലുണ്ടായ നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് കരട് പദ്ധതി തയ്യാറാക്കാനും മന്ത്രിമാരെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് വിപുലമായി വിദ്യാഭ്യാസ വികസന സെമിനാര്‍ ചേരാനും യോഗം തീരുമാനിച്ചു.

പ്രസ്‌ക്ലബ് ഹാളില്‍ ചേര്‍ന്ന യോഗം എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് എം.ഒ വര്‍ഗീസ് അധ്യക്ഷനായി. മുന്‍ കോളജ് വിദ്യാഭ്യാസ റീജ്യണല്‍ ഡയറക്ടര്‍മാരായ ടി.സി മാധവ പണിക്കര്‍, വി. ഗോപിനാഥ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ പരീക്ഷാകണ്‍ട്രോളര്‍ കെ.പി ജയരാജന്‍, കാര്‍ഷിക കോളജ് അസോസിയേറ്റ് ഡീന്‍ ഗോവിന്ദന്‍കുട്ടി, എല്‍ബിഎസ് എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.എ നവാസ്, നളന്ദകോളജ് പ്രിന്‍സിപ്പല്‍ ഡോ. സി. ബാലന്‍, കാസര്‍കോട് സര്‍വകലാശാല ക്യാമ്പസ് ഡയറക്ടര്‍ ഡോ. വി.പി  രാഘവന്‍, നെഹ്‌റു കോളജ് പ്രൊഫസര്‍ എ. അശോകന്‍, കേന്ദ്രസര്‍വകലാശാല കോര്‍ട്ട് അംഗം എന്‍.എ അബൂബക്കര്‍, പ്രൊഫ. സി.എ അഹമ്മദ് ഹുസൈന്‍, കെ. അബ്ദുല്‍ ഖാദര്‍, ഷെരീഫ് കാപ്പില്‍, ഫാറൂഖ് ഖാസ്മി, മുജീബ് അഹമ്മദ്, വി.വി പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.

ചേമ്പര്‍ ചെയര്‍മാന്‍ അന്‍വര്‍സാദാത്ത് സ്വാഗതവും പ്രസ്‌ക്ലബ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി നന്ദിയും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഗവ. മെഡിക്കല്‍ കോളജ് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കണം, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ ഒത്തു ചേര്‍ന്നു

Keywords : Govt.college, Education, Kasaragod, MLA, Kerala, Press Club, Meeting. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia