city-gold-ad-for-blogger

116-ാം വയസില്‍ പാര്‍വതി അമ്മയ്ക്ക് വിഷു സമ്മാനവുമായി എന്‍ എസ് എസ് വളണ്ടിയര്‍മാര്‍

മുള്ളേരിയ: (www.kasargodvartha.com 17.04.2016) കാറഡുക്ക മുണ്ടോളിലെ 116 വയസുള്ള പാര്‍വതി അമ്മയ്ക്ക് വിഷുസമ്മാനവുമായി സ്‌കൂള്‍ കുട്ടികള്‍ എത്തി. മുള്ളേരിയ സ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം എന്‍ എസ് എസ് കുട്ടികള്‍ വൃദ്ധപരിപാലന പദ്ധതിയുടെ ഭാഗമായാണ് സന്ദര്‍ശനം നടത്തിയത്.

കാറഡുക്ക പഞ്ചായത്തിലെ വൃദ്ധരുടെ പരിചരണ രീതികളും പോരായ്മകളും കുട്ടികള്‍ പഠിക്കുന്നുണ്ട്. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ പുണ്ടൂര്‍ ഷാഹുല്‍ ഹമീദ്, പ്രിന്‍സിപ്പാള്‍ നാരായണന്‍ എന്നിവര്‍ നേതൃത്വം വഹിച്ചു. എന്‍ എസ് എസ് അംഗങ്ങളായ 100 കുട്ടികളാണ് പദ്ധതിയില്‍ പങ്കെടുക്കുന്നത്.

116-ാം വയസില്‍ പാര്‍വതി അമ്മയ്ക്ക് വിഷു സമ്മാനവുമായി എന്‍ എസ് എസ് വളണ്ടിയര്‍മാര്‍


Keywords : Kasaragod, NSS, Education, Students, School, Parvathi Amma.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia