പഠിച്ചു മുന്നേറാം: നിര്‍മല്‍ മാഷിനോടൊപ്പം ചിരിച്ചും കളിച്ചും കുട്ടികള്‍
Oct 14, 2018, 18:24 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.10.2018) പാഠപുസ്തകങ്ങളും ഇന്‍സ്ട്രുമെന്റ് ബോക്‌സുസുമൊന്നും വേണ്ട നിര്‍മല്‍ മാഷിന് കണക്ക് പഠിപ്പിക്കാന്‍. കടിച്ചാല്‍ പൊട്ടാത്ത ഗണിതത്തിന് കുട്ടികള്‍ക്ക് ഇഷ്ടമായ കളികളുടെയും പാട്ടുകളുടെയും മേമ്പൊടി ചേര്‍ത്ത് അവതരിപ്പിച്ചപ്പോള്‍ കണക്ക് അവരുടെ പ്രിയപ്പെട്ട കൂട്ടുകാരായി. അഭിനയ കേളിയിലൂടെ ശാസ്ത്രവും ഇംഗ്ലീഷും പഠിപ്പിച്ചു. കൂട്ടുകാര്‍ക്ക് പഠനം പാല്‍പ്പായസം പോലെ ഹൃദ്യമായി.
മേലാങ്കോട്ട് എ.സി. കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി.സ്‌കൂളില്‍ നടന്ന വിജയ മന്ത്രം പരിപാടിയിലാണ് ഈ വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് നിര്‍മല്‍ കാടകം കളിച്ചും ചിരിച്ചും കുട്ടികള്‍ക്ക് മുന്നില്‍ അറിവിന്റെ ജാലകം തുറന്നത്. മികച്ച വ്യക്തിത്വ പരിശീലകന്‍ കൂടിയായ പിലാങ്കട്ട ഗവ.എല്‍.പി. സ്‌കൂള്‍ അധ്യാപകന്‍ നിര്‍മല്‍ കാടകം മൂന്നു മണിക്കൂര്‍ നീണ്ട ക്ലാസിലൂടെ വിഷയങ്ങള്‍ ഏതുമാകട്ടെ ശിശു കേന്ദ്രീകൃതമായ സമീപനത്തിലൂടെ അവതരിപ്പിച്ചാല്‍ എല്ലാ കുട്ടികളെയും ഒരു പോലെ പീനത്തില്‍ താല്പര്യമുള്ളവരാക്കാന്‍ കഴിയുമെന്ന് നിര്‍മാഷ് തെളിയിച്ച ശേഷമാണ് വിജയ മന്ത്രം സമാപിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, Teacher, Student, Education, Vijaya Manthram program conducted in Melangott School.