മോഹിനിയാട്ടത്തില്‍ വിജയിച്ചിട്ടും വര്‍ഷയ്ക്ക് സന്തോഷമില്ല
Jan 6, 2016, 23:30 IST
-കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്
കാസര്‍കോട്: (www.kasargodvartha.com 06/01/2016) മോഹിനിയാട്ട മത്സരത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ നീലേശ്വരം പള്ളിക്കര സെന്റ് ആന്‍ഡ് എയുപി സ്‌കൂളിലെ വര്‍ഷയ്ക്ക് സന്തോഷിക്കാന്‍ കഴിയുന്നില്ല. തലയോട്ടിലെ ഞരമ്പ് പൊട്ടിയതിനെ തുടര്‍ന്ന് വര്‍ഷയുടെ അമ്മൂമ്മ നളിനി മംഗളൂരുവിലെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ കഴിയുകയാണ്. സ്‌നേഹ നിധിയായ അമ്മൂമ്മ ആശുപത്രി കിടക്കയില്‍ കഴിയുമ്പോള്‍ മത്സരിക്കാനുള്ള മാനസികാവസ്ഥ നഷ്ടപ്പെട്ട വര്‍ഷയെ നൃത്ത വേദിയിലെത്തിച്ചത് ഗുരുനാഥയും സ്‌കൂള്‍ അധ്യാപകരും ഒപ്പം മാതാവും സഹോദരനും നല്‍കിയ ആശ്വാസ വാക്കുകളാണ്.
മത്സരം അവസാനിച്ചപ്പോള്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചെന്ന വിവരം വന്നെങ്കിലും വര്‍ഷയുടെ മുഖത്ത് പുഞ്ചിരിയുണ്ടായിരുന്നില്ല. ചീമേനി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കായികാധ്യാപകനായ പ്രഭാകരന്റെയും വിമലയുടെയും മകളാണ് വര്‍ഷ. നാല് വര്‍ഷമായി നീലേശ്വരം കലാക്ഷേത്രയിലെ സുധ ടീച്ചറുടെ കീഴിലാണ് വര്‍ഷ മോഹിനിയാട്ടം അഭ്യസിക്കുന്നത്.
പയ്യന്നൂര്‍ കോളജില്‍ പഠിക്കുന്ന ഏകസഹോദരന്‍ പ്രണവും, മാതാവ് വിമലയുമാണ് വര്‍ഷയ്‌ക്കൊപ്പം കലോത്സവ നഗരിയിലെത്തിയത്. പിതാവും മറ്റു ബന്ധുക്കളും മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മൂമ്മയ്‌ക്കൊപ്പമാണുള്ളത്. തനിക്ക് ലഭിച്ച വിജയം അമ്മൂമ്മയോട് നേരില്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിഷമത്തിലാണ് വര്‍ഷയുള്ളത്.
Keywords : Kasaragod, Kalolsavam, Winner, Education, school, Nileshwaram, Pallikara, Varsha, Varsha Note happy amid Victory.