city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വേനലാഘോഷം വൈറലാക്കി ചെന്നിക്കരയിലെ കുട്ടികള്‍

കാസര്‍കോട്: (www.kasargodvartha.com 23.04.2016) കത്തുന്ന വേനലില്‍ അവധിക്കാലം ആഘോഷമാക്കി കുട്ടികള്‍. പഠനവും വ്യക്തിത്വവും കലാഭിരുചിയും പരിപോഷിപ്പിക്കാന്‍ നുള്ളിപ്പാടി ചെന്നിക്കര എന്‍ ജി കമ്മത്ത് ഗ്രന്ഥാലയം സംഘടിപ്പിച്ച 'ഊഞ്ഞാല്‍' അവധിക്കാല ക്യാമ്പില്‍ പങ്കെടുത്തത് 73 കുട്ടികള്‍. തുടര്‍ച്ചയായ പത്താംവര്‍ഷമാണ് പ്രദേശത്തെ കുട്ടികള്‍ക്കായി ക്യാമ്പ് സംഘടിപ്പിച്ചത്.

പഠനം പാല്‍പായസമാക്കാനുള്ള കളികളും സൂത്രങ്ങളും പരിശീലിപ്പിച്ചു. നാടകവും മൂകാഭിനയവും വിവിധ കളികളും യോഗായും പ്രശ്‌നോത്തരിയും പാട്ടുമായി മൂന്നുദിവസം കുട്ടികള്‍ ആഘോഷമാക്കി. ആത്മവിശ്വാസവും ശ്രദ്ധയും വര്‍ധിപ്പിക്കാനുള്ള ക്ലാസ് സിനിമാനടന്‍ രാജേഷ് മാധവന്‍ കൈകാര്യം ചെയ്തു. മഹേഷിന്റെ പ്രതികാരം സിനിമയില്‍ ശ്രദ്ധേയനായ രാജേഷ് മാധവന്‍ കുട്ടികള്‍ക്ക് ഹരമായി.

ടി എം റാഷിദ് (പഠനവും വ്യക്തിത്വവും), രാജേഷ് പാടി (പഠനം പരീക്ഷണങ്ങളിലൂടെ), എ കെ നീലാംബരന്‍ (യോഗാ എന്ത് എന്തിന്), എസ് എസ് ശരണ്‍ (മൂകാഭിനയം) എന്നിവര്‍ ക്ലാസെടുത്തു. ഡോ. മണിപ്രസാദായിരുന്നു ക്യാമ്പ് ഡയറക്ടര്‍. ജീവന, അഖില്‍രാജ്, അജിത്, ഹരീഷ്ബാബു എന്നിവര്‍ നേതൃത്വം നല്‍കി. ക്യാമ്പിലും തുടര്‍പരിശീലനത്തിലും അണിയിച്ചൊരുങ്ങുന്ന കലാപരിപാടികളും നാടകങ്ങളും 30ന് വൈകിട്ട് ആറിന് ചെന്നിക്കര ഗ്രന്ഥാലയത്തിന്റെ 31-ാം വാര്‍ഷികാഘോഷത്തില്‍ അവതരിപ്പിക്കും.

വേനലാഘോഷം വൈറലാക്കി ചെന്നിക്കരയിലെ കുട്ടികള്‍


Keywords : Kasaragod, Education, Students, Camp, Vacation camp in Chennikkara.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia