city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തകര്‍ന്ന് വീണ വീട് പുനര്‍ നിര്‍മ്മാണത്തിനായി അടിയന്തിര സഹായവുമായി വികെയര്‍ മീത്തല്‍ മാങ്ങാട്

മീത്തല്‍മാങ്ങാട് : (www.kasargodvartha.com 06/02/2017) കഴിഞ്ഞ ദിവസം മേല്‍കൂര തകര്‍ന്ന് വീണ വീടിന് പുനര്‍ നിര്‍മ്മാണ സഹായവുമായി നാട്ടൊരുമ. മീത്തല്‍മാങ്ങാട് വികെയര്‍ കൂട്ടായ്മയാണ് അടിയന്തിര സഹായമായി വികെയര്‍ എമര്‍ജന്‍സി ഫണ്ട് കൈമാറിയത്. വികെയര്‍ രക്ഷാധികാരികളായ സീതി ഖാദര്‍, ഷാഫി ഖത്തര്‍, അഡ്മിനിസ്‌ട്രേറ്റീവ് അംഗങ്ങളായ ഷാഫി സൈതാലി, ഗഫൂര്‍ യു.എം, ഷാഫി പുതിയകണ്ടം, എം കെ എം മീത്തല്‍മാങ്ങാട്, വികെയര്‍ അംഗങ്ങളായ ഹസ്സന്‍ മുഹമ്മദ്, അഷ്‌റഫ് ഹുസ്സന്‍ മുക്രി തൊട്ടിയില്‍, റസാഖ് ആടിയത്ത്, റിയാസ് സി.എം, ബദറുദ്ദീന്‍, റഷീദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വികെയര്‍ എമര്‍ജന്‍സി കെയര്‍ ഫണ്ട് കൈമാറിയത്.

മീത്തല്‍മാങ്ങാട് പരേതനായ ഡ്രൈവര്‍ രാമന്റെ ഓടിട്ട വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് കഴിഞ്ഞ ദിവസം പിഞ്ചുകുഞ്ഞ് ഉള്‍പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. നാട്ടിലെ അടിയന്തിര ആവശ്യഘട്ടങ്ങളില്‍ കൂട്ടായി ഇടപെടുക എന്ന ലക്ഷ്യത്തില്‍ 2015 ല്‍ രൂപീകൃതമായ സംഘടനയാണ് വി കെയര്‍ മീത്തല്‍മാങ്ങാട്.

തകര്‍ന്ന് വീണ വീട് പുനര്‍ നിര്‍മ്മാണത്തിനായി അടിയന്തിര സഹായവുമായി വികെയര്‍ മീത്തല്‍ മാങ്ങാട്


ജീവകാരുണ്യ സാമൂഹ്യ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന വി കെയര്‍ മീത്തല്‍മാങ്ങാടിന്റ നേതൃത്വത്തില്‍ അശരണരെ സഹായിക്കുന്ന വികെയര്‍ കൈതാങ്ങ് അടിയന്തിര ഘട്ടത്തിലും മറ്റും നിര്‍ധന രോഗികളെ സഹായിക്കുന്ന എമര്‍ജന്‍സി കെയര്‍ ഫണ്ട് പാവപ്പെട്ടവര്‍ക്കുള്ള വിവാഹ ധനസഹായ പദ്ധതിയായ വികെയര്‍ മംഗല്യനിധി നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് മാസം തോറും നല്‍കി വരുന്ന വി കെയര്‍ സ്‌കോളര്‍ഷിപ്പ്, വി കെയര്‍ ഭവന നിര്‍മ്മാണ സഹായം എന്നിവയും നല്‍കി വരുന്നുണ്ട്. ആരോഗ്യ ബോധവത്കരണവും, നിര്‍ധന രോഗികള്‍ക്കുള്ള വീല്‍ ചെയര്‍ വിതരണം, സൗജന്യമായി ആധുനിക രക്ത സമ്മര്‍ദ്ദ നിര്‍ണ്ണയ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന വി കെയര്‍ ആരോഗ്യ നാട് പദ്ധതി തുടങ്ങിയവ നിലവിലെ പദ്ധതികള്‍ക്കൊപ്പം വി കെയര്‍ ബൈത്തുല്‍ അയാന്‍ പദ്ധതി പ്രകാരം നിര്‍ധനര്‍ക്കു വി കെയര്‍ പ്രവര്‍ത്തകര്‍ നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ അവസാന ഘട്ടത്തിലാണിപ്പോള്‍.

Keywords: Mangad, Kasaragod, House, Education, Scholarship, Students, Patient's, Fund, Health, Awareness.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia