city-gold-ad-for-blogger

മൈന്‍ഡ് ലോട്ട് സ്‌കില്‍ ടെസ്റ്റില്‍ ഉസാമത്തിന് ഒന്നാം റാങ്ക്

കാസര്‍കോട്: (www.kasargodvartha.com 04/04/2017) മൈന്‍ഡ് ലോട്ട് എജുക്കേഷന്റെയും സ്മൂത്തി സീക്രട്‌സ് ജ്യൂസ് തെറാപ്പിയുടെയും ഓട്ടോബയോഗ്രാഫിയുടെയും സംയുക്താഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഗണിത ശാസ്ത്ര സ്‌കില്‍ ടെസ്റ്റില്‍ ആലിയ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയും ചെമ്മനാട്ടെ കൗസറിന്റെ മകനുമായ മുഹമ്മദ് ഉസാമത് ഒന്നാം റാങ്ക് നേടി. ഫാത്വിമ നിഹ് മ (കെ എസ് അബ്ദുല്ല സ്‌കൂള്‍) രണ്ടാം റാങ്കും, ആയിഷ അഫ് റ( ജി എച് എസ് എസ് പട്‌ല) മൂന്നാം റാങ്കും, ഫാത്വിമത്ത് സുഫൈദ (സി ജെ എച് എസ് എസ് ചെമ്മനാട്) നാലാം റാങ്കും, നിഥുല (ജി വി എച് എസ് എസ് ഫോര്‍ ഗേള്‍സ് കാസര്‍കോട്) അഞ്ചാം റാങ്കും നേടി.

മത്സരത്തോടനുബന്ധിച്ചു നടന്ന സൗജന്യ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് മോട്ടിവേഷന്‍ ക്ലാസ്സില്‍ പ്രശസ്ത പരിശീലകരായ പ്രൊഫസര്‍ അബ്ദുല്‍ മജീദ് ചെമ്മനാട്(പി എ കോളജ് ഓഫ് എഞ്ചിനീയറിംഗ് മംഗളൂരു), ഡോക്ടര്‍ അബ്ദുല്ല നഷീത് (ജപ്പാന്‍), റഹ് മാന്‍ തായത്തൊടി (ഡയറക്ടര്‍, ടാലന്റ് എജ്യൂക്കേഷന്‍) തുടങ്ങിയവര്‍ ക്ലാസെടുത്തു.

മൈന്‍ഡ് ലോട്ട് സ്‌കില്‍ ടെസ്റ്റില്‍ ഉസാമത്തിന് ഒന്നാം റാങ്ക്

തുടര്‍ന്നു നടന്ന സമ്മാന വിതരണ ചടങ്ങില്‍ കാസര്‍കോട് സിഐ അബ്ദുര്‍ റഹീം ഒന്നാം റാങ്ക് നേടിയ ഉസാമത്തിന് സ്വര്‍ണ നാണയം വിതരണം ചെയ്തു. മൈന്‍ഡ് ലോട്ട് എജ്യുക്കേഷന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഹനീഫ് കെ എം, ഓട്ടോ ബയോഗ്രാഫി സി ഇ ഒ ഹിഷാം, സിദ്ദീഖ് മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു.

മൈന്‍ഡ് ലോട്ട് സ്‌കില്‍ ടെസ്റ്റില്‍ ഉസാമത്തിന് ഒന്നാം റാങ്ക്

മൈന്‍ഡ് ലോട്ട് സ്‌കില്‍ ടെസ്റ്റില്‍ ഉസാമത്തിന് ഒന്നാം റാങ്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Examination, Test, Rank, Education, Maths Fest, Distribution, Gold Coin, Career guidance and motivation class, Usamath gets first rank in Mind lot skill test.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia