Conference | ഐക്യരാഷ്ട്ര സഭ യുവ സമ്മേളനത്തിന് കോലാലംപൂരിൽ തുടക്കമായി; ഇൻഡ്യൻ പ്രതിനിധിയായി കാസർകോട്ടെ വിദ്യാർഥി
Jan 28, 2023, 11:07 IST
/ സൂപ്പി വാണിമേൽ
കോലാലംപൂർ: (www.kasargodvartha.com) ഐക്യരാഷ്ട്ര സഭ ആഭിമുഖ്യത്തിൽ ചതുർദിന നയതന്ത്ര യുവ സമ്മേളനത്തിന് മലേഷ്യയിലെ കോലാലംപൂറിൽ വെള്ളിയാഴ്ച തുടക്കമായി. സൺവേ പുത്ര പഞ്ചനക്ഷത്ര ഹോടെലിൽ ഈ മാസം 30 വരെയാണ് 'ആണവ യുദ്ധമുറകളുടെ പശ്ചാത്തലത്തില്‍ നിരായുധീകരണത്തിന്റെ ഭാവി' എന്ന വിഷയം ആധാരമാക്കി സമ്മേളനം. കാസർക്കോട് സ്വദേശി ഹാഫിസ് വാഹിദ് സമാൻ വിവിധ സെഷനുകളിലെ ചർചകളിൽ ഇൻഡ്യയെ പ്രതിനിധീകരിക്കും.

എൺപത് രാജ്യങ്ങളിൽ നിന്നായി 150 ലേറെ ഡിപ്ലോമാറ്റുകളാണ് സമ്മേളന പ്രതിനിധികൾ. പാകിസ്താനിൽ നിന്നുള്ള എൻ എച് ആർ എച് എഫ് ഓണററി അംഗവും സമ്മേളന ഡയറക്ടർ ജനറലുമായ എ എം ബി ഫവാദ് അലി ലൻഗാഹ് പ്രതിനിധികളെ അഭിവാദ്യം ചെയ്തു. ഛണ്ടിഖഡിൽ നിന്ന് സുഫിർ സിങ് കപുർ, മുംബൈയിൽ നിന്ന് ശുഭം മൊറെ എന്നിവരാണ് ഇൻഡ്യക്കാരായ മറ്റു പ്രതിനിധികൾ. കപൂർ മറ്റൊരു രാഷ്ട്രത്തെയാണ് ചർചകളിൽ പ്രതിനിധാനം ചെയ്യുക. മൊറെയുടെ പേര് ചർച പ്രതിനിധികളിൽ ഉൾപെടുത്തിയിട്ടില്ല.
രാജ്യത്തെ പ്രതിനിധാനം ചെയ്യുന്ന വാഹിദ് സമാൻ കാസർകോട് മസ്ജിദ് ഹസനത്തുജ്ജാരിയ ഖത്വീബും ദാറുൽ ഹിക്മ ഡയറക്ടറുമായ അതീഖുർ റഹ്‌മാൻ അൽ ഫൈസി - സഹറ ബാനു ദമ്പതികളുടെ മകനാണ്. ദാറുൽ ഹിക്മയിൽ ഹിഫ്സ് (ഖുർആൻ മന:പാഠം) പൂർത്തിയാക്കി പ്ലസ് വൺ പഠനം കഴിഞ്ഞ് മദീനയിലെ ത്വയ്‌ബ യൂനിവേഴ്സിറ്റിയിൽ ഉപരിപഠനത്തിന് തയ്യാറെടുക്കുകയാണ് സമാൻ.
പിതാവിന്റെ പ്രേരണയും പ്രോത്സാഹവുമാണ് ലക്ഷക്കണക്കിന് യുവാക്കൾ അപേക്ഷകരായ സമ്മേളനത്തിൽ പ്രതിനിധിയാവാൻ തനിക്ക് ദൈവാനുഗ്രഹത്താൽ തുണയായതെന്ന് വാഹിദ് സമാൻ പറഞ്ഞു.

Keywords: Top-Headlines, Latest-News, Kasaragod, Kerala, India, World-malayali-council, Education, Quran-class, Study class, United Nations Youth Conference begins in Kuala Lumpur.