യുണൈറ്റഡ് കൈനോത്ത് മദ്രസയിലും സ്‌കൂളിലും സ്വാതന്ത്ര്യ ദിന ക്വിസ് സംഘടിപ്പിച്ചു
Aug 14, 2016, 09:38 IST
മേല്‍പറമ്പ്: (www.kasargodvartha.com 14/08/2016) ഇന്ത്യയുടെ 70-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് യുണൈറ്റഡ് കൈനോത്ത് മേല്‍പറമ്പ് മുനീറുല്‍ ഇസ്‌ലാം മദ്രസയിലും ചന്ദ്രഗിരി സ്‌കൂളിലും സ്വാതന്ത്ര്യ ദിന ക്വിസ് സംഘടിപ്പിച്ചു. ശനിയാഴ്ച രാവിലെ 11 മണിക്ക് ചന്ദ്രഗിരി സ്‌കൂളില്‍ സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ സ്റ്റുഡന്റ് പോലീസ് മെമ്പര്‍മാരായ തിരഞ്ഞെടുക്കപ്പെട്ട 40 വിദ്ധ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെയും സമര സേനാനികളെയും ബന്ധപ്പെടുത്തിയുള്ള ചോദ്യാവലി യുണൈറ്റഡ് കൈനോത്ത് മെമ്പര്‍മാര്‍ തന്നെയാണ് തയ്യാറാക്കിയത്. ഇന്ത്യയുടെ ദേശീയോദ്ഗ്രഥനത്തെ കുറിച്ചുള്ള ബോധം വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തിയെടുക്കാന്‍ ഇത്തരം മത്സരങ്ങള്‍ക്കാവും എന്ന് മനസിലാക്കിയാണ് യുണൈറ്റഡ് കൈനോത്ത് ഇത്തരമൊരു ക്വിസ് പരിപാടിയുമായി മുന്നിട്ടിറങ്ങിയത്.
25 ചോദ്യങ്ങള്‍ ഉള്ള ചോദ്യാവലിയാണ് തയ്യാറാക്കിയത്. വാശിയേറിയ മത്സരത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളും പെണ്‍കുട്ടികള്‍ തൂത്തുവാരി. ഒന്നാം സ്ഥാനം നേടിയ ആഇശത്ത് അസ്‌ന സി എ 21 പോയിന്റ് നേടി. രണ്ടും മൂന്നും സ്ഥാനങ്ങളില്‍ വന്ന ആഇശ സി എ, ഫാത്വിമത്ത് ഇര്‍ഫാന കെ എ എന്നിവര്‍ യഥാക്രമം 20 ഉം 19 ഉം പോയിന്റുകള്‍ നേടി.
ചന്ദ്രഗിരി സ്‌കൂള്‍ പി ടി അധ്യാപകന്‍ സുബ്രഹ്മണ്യന്‍ ക്വിസ് കോഓര്‍ഡിനേറ്ററായി. യുണൈറ്റഡ് കൈനോത്ത് ക്ലബ്ബ് ഭാരവാഹികളായ ആഷി ലാല, അജ്‌സല്‍ അമീര്‍, മഷ്ഹൂദ് കൈനോത്ത്, കൂടാതെ യാസീന്‍ കേറ്റം എന്നിവര്‍ വളണ്ടിയര്‍മാരായി പരിപാടിക്ക് നേതൃത്വം നല്‍കി.
മേല്‍പറമ്പ് മുനീറുല്‍ ഇസ്‌ലാം മദ്രസയില്‍ ഞായറാഴ്ച രാവിലെ 8.30നാണ് ക്വിസ് പ്രോഗ്രാം നടത്തിയത്. എട്ട്, ഒമ്പത്, 10 ക്ലാസുകളിലെ 35 വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. മത്സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികളും നല്ല നിലവാരം പുലര്‍ത്തി. 19 പോയിന്റുമായി ഫാത്വിമത്ത് സാഹില എ എം ഒന്നാം സ്ഥാനം നേടി. 18 ഉം 17 ഉം പോയിന്റ് നേടി മുസമ്മില്‍ ടി ഇ, ഉമറുല്‍ ഫാറൂഖ് എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കി. മത്സരത്തിന് സദര്‍ മുഅല്ലിം ഹംസ മൗലവിയും ബഷീര്‍ വെളിമുക്ക് ഉസ്താദും നേതൃത്വം നല്‍കി. യുണൈറ്റഡ് കൈനോത്ത് ഭാരവാഹികളായ ആഷി ലാല, ഹനീഫ് മുഹമ്മദ് കൂടാതെ തന്‍വീര്‍ യൂണിവേഴ്‌സ് എന്നിവര്‍ വളണ്ടിയര്‍മാരായി.
വിജയികള്‍ക്കുള്ള സമ്മാനദാനം സ്വാതന്ത്ര്യദിന അസംബ്ലിയില്‍ വെച്ച് കൈമാറും. വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും പങ്കെടുത്ത എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാനവും നല്‍കും.
Keywords : Melparamba, Club, Quiz, Programme, Winners, Madrasa, School, Students, Education, United Kainoth.