city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Underpass | എരിയാലിൽ അടിപ്പാതയെന്ന ആവശ്യത്തിന് തീരുമാനമായില്ല; ആയിരത്തിലധികം വിദ്യാർഥികളുടെ പഠനം ആശങ്കയിൽ

എരിയാല്‍: (www.kasargodvartha.com) ദേശീയപാത വികസനത്തിന്റെ ഭാഗമായി എരിയാല്‍ ടൗണില്‍ അടിപ്പാത വേണമെന്ന ആവശ്യത്തിന് ഇതുവരെയും തീരുമാനമായില്ല. അടിപ്പാതയില്ലെങ്കില്‍ എരിയാലിലെ ആയിരത്തിലധികം വിദ്യാര്‍ഥികളുടെ പഠനം ആശങ്കയിലാവുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
              
Underpass | എരിയാലിൽ അടിപ്പാതയെന്ന ആവശ്യത്തിന് തീരുമാനമായില്ല; ആയിരത്തിലധികം വിദ്യാർഥികളുടെ പഠനം ആശങ്കയിൽ

ഹൈസ്‌കൂള്‍ പഠനത്തിനും തുടര്‍പഠനത്തിനുമായി ഇവിടെ നിന്ന് നിരവധി വിദ്യാര്‍ഥികളാണ് കാസര്‍കോട്ടും മംഗ്‌ളൂറിലുമടക്കം പഠനം നടത്തുന്നത്. ദിവസവും രാവിലേയും വൈകുന്നേരവും ബസ് കയറാനും ഇറങ്ങാനും ഇവര്‍ ആശ്രയിക്കുന്നത് എരിയാല്‍ ടൗണിനെയാണ്. ഇവിടെ അടിപ്പാത നിര്‍മിക്കാതെ ദേശീയ പാത വികസനം പൂര്‍ത്തിയാവുകയാണെങ്കില്‍ ബസ് കയറാനും ഇറങ്ങി വീട്ടിലേക്ക് പോകാനും പറ്റാത്ത സാഹചര്യമുണ്ടാവുമെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും.
           
Underpass | എരിയാലിൽ അടിപ്പാതയെന്ന ആവശ്യത്തിന് തീരുമാനമായില്ല; ആയിരത്തിലധികം വിദ്യാർഥികളുടെ പഠനം ആശങ്കയിൽ

കൂടാതെ, എരിയാലില്‍ ഒരു സര്‍കാര്‍ എല്‍ പി സ്‌കൂളൂം മറ്റൊരു ഇന്‍ഗ്ലീഷ് മീഡിയം സ്‌കൂളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ഇനി സ്‌കൂളിലേക്കും തിരിച്ച് വീട്ടിലെത്താനും പ്രയാസമനുഭവിക്കേണ്ടി വരും. എരിയാലില്‍ അടിപ്പാത നിര്‍മിച്ചില്ലെങ്കില്‍ രണ്ട് കിലോമീറ്ററിലധികം താണ്ടി കറന്തക്കാടിലും ചൗക്കിയിലും ഇറങ്ങി മറ്റൊരു ബസിലൂടെയൊ അല്ലെങ്കില്‍ ഓടോറിക്ഷയിലൂടെയൊ വീട്ടിലെത്തേണ്ട സ്ഥിതിയായിരിക്കും സംജാതമാവുക. ഇത് സാമ്പത്തിക, സമയ നഷ്ടത്തിന് ഇടവരുത്തും

അടിപ്പാത വേണമെന്ന ശക്തമായ ആവശ്യവുമായി ആക്ഷന്‍ കമിറ്റിയും സമര രംഗത്തുണ്ട്. രാപ്പകല്‍ സമരം ഉള്‍പെടെ പ്രതിഷേധ സമരങ്ങളും നടത്തി വരികയാണ്. ഒടുവിലായി തിരുവനന്തപുരത്ത് നേരിട്ട് ചെന്ന് മുഖ്യമന്ത്രി ഉള്‍പെടെയുള്ള ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അധികൃതരില്‍ നിന്ന് അടിപ്പാത നിര്‍മിക്കാന്‍ അനുകൂല നടപടി ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Eriyal, Protest, Students, Education, National Highway, Development Project, Underpass: studies of more than thousand students in Eriyal worried.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia