city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉദുമ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് കുണിയയില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 12.08.2014) ഉദുമ മണ്ഡലത്തിലെ കുണിയയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിന്റെ പ്രവര്‍ത്തനം കുണിയ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കോമ്പൗണ്ടിനകത്തെ ബില്‍ഡിംഗില്‍ ആരംഭിച്ചു. 2014 - 15 വര്‍ഷത്തില്‍ തന്നെ പ്രവര്‍ത്തനം തുടങ്ങണമെന്ന് ഓര്‍ഡറില്‍ ഗവണ്‍മെന്റ് പ്രത്യേകം നിര്‍ദേശിച്ചിരുന്നു.

ബി.കോം വിത്ത് കോര്‍പറേഷന്‍, ബി.എ ഇംഗ്ലീഷ് വിത്ത് ബ്രിട്ടീഷ് ഹിസ്റ്ററി ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ്, ബി.എ ഹിസ്റ്ററി വിത്ത് എക്കണോമിക് ആന്‍ഡ് സയന്‍സ് എന്നീ കോഴ്‌സുകളാണ് അനുവദിച്ചിട്ടുള്ളത്. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ഉടമസ്ഥതയില്‍ കുണിയയിലുള്ള സ്ഥലത്തില്‍ നിന്നും ഏഴേക്കറോളം സ്ഥലമാണ് സ്ഥിരം കെട്ടിടത്തിന് വേണ്ടി അനുവദിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങളുംത്വരിതഗതിയില്‍ മുന്നേറിക്കൊണ്ടിരിക്കുന്നു.

എം.എല്‍.എ ഫണ്ടില്‍ നിന്നാണ് കെട്ടിടം നിര്‍മിക്കാന്‍ ആവശ്യമായ തുക ചെലവഴിക്കുന്നത്. സെപ്റ്റംബര്‍ രണ്ടാംവാരത്തില്‍ ക്ലാസുകള്‍ ആരംഭിക്കുന്ന തരത്തിലാണ് പ്രവര്‍ത്തനങ്ങള്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്. കോളജിലേക്ക് കുട്ടികള്‍ക്കുള്ള പ്രവേശന അപേക്ഷാഫോറം അടുത്തയാഴ്ചയോടെ വിതരണം ചെയ്യുമെന്നാണ് അറിയുന്നത്. ഇത് സംബന്ധമായ നാട്ടുകാരുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി യോഗം ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു.

ഡോ. സി. ബാലന്‍, നോഡല്‍ ഓഫീസര്‍ കെ. വിജയന്‍, പുല്ലൂര്‍ പെരിയ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കരീം കുണിയ, സി.പി.എം ബ്രാഞ്ച് സെക്രട്ടറി കുഞ്ഞിരാമന്‍, വാര്‍ഡ് വികസന കമ്മിറ്റി ചെയര്‍മാന്‍ ഷറഫുദ്ദീന്‍ കുണിയ, ശാഖാ മുസ്ലിം ലീഗ് ഭാരവാഹികളായ പി.എ. മുഹമ്മദ്കുഞ്ഞിഹാജി, കെ.എം. ഹമീദ്, സ്‌കൂള്‍ പി.ടി.എ ഭാരവാഹികളായ എസ്.കെ. അബ്ദുല്ല, അബ്ദുല്‍ ഖാദര്‍ സഅദി, ഹമീദ് കുണിയ, ജമാഅത്ത് ഭാരവാഹികളായ ടി.കെ.അബ്ദുല്‍ റഹ്മാന്‍ ഹാജി, അബ്ദുല്ല കുണ്ടൂര്‍, മൊയ്തു കുണിയ, പെരിയ സ്‌കൂള്‍ പി.ടി.എ. പ്രസിഡണ്ട് വേലായുധന്‍ ആയമ്പാറ, കോണ്‍ഗ്രസ് നേതാവ് നിസാര്‍, യൂത്ത് ലീഗ് കുണിയ ശാഖ സെക്രട്ടറി റാഷിദ്, എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്, ഫ്രണ്ട്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ഭാരവാഹികള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ യോഗത്തില്‍ സംബന്ധിച്ചു.

കോളജ് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് വേണ്ടി കരീം കുണിയ കണ്‍വീനറായുള്ള കമ്മിറ്റി രൂപവല്‍ക്കരിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഉദുമ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് കുണിയയില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Keywords : Kanhangad, College, Meeting, Committee, Education, Kuniya, Udma, Arts College. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia