city-gold-ad-for-blogger

ഉദുമ ഗവ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ഓഫീസ് ഉദ്ഘാടനം ചെയ്തു

കുണിയ: (www.kasargodvartha.com 21.08.2014) ഉദുമ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിന്റെ ഓഫീസ് ഉദ്ഘാടനം കെ. കുഞ്ഞിരാമന്‍ എം.എല്‍.എ നിര്‍വഹിച്ചു. രാവിലെ 10 മണിക്ക് കുണിയ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോമ്പൗണ്ടിലുള്ള താത്കാലിക കെട്ടിടത്തിലാണ് ഓഫീസ് ഉദ്ഘാടനം നടന്നത്.

ചടങ്ങില്‍ സ്‌പെഷ്യല്‍ ഓഫീസര്‍ കെ. വിജയന്‍, പുല്ലൂര്‍ പെരിയ പഞ്ചായത്ത് വികസന കാര്യ കമ്മിറ്റി ചെയര്‍മാന്‍ കരീം കുണിയ, പി.ടി.എ. ഭാരഭാഹികളായ എസ്.കെ. അബ്ദുല്ല, ഹമീദ് കുണിയ, ജമാഅത്ത് പ്രസിഡണ്ട് ടി.കെ.അബ്ദുര്‍ റഹ്മാന്‍ ഹാജി, വി. അബ്ദുല്ല, അഹമ്മദ് ബീരാന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വേലായുധന്‍ ആയമ്പാര, ദാമോദരന്‍ പെരിയ, നിസാര്‍ കുണിയ തുടങ്ങി സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.

കഴിഞ്ഞദിവസം ആരംഭിച്ച അഡ്മിഷന്‍ ഫോറം വിതരണം ഇന്നും തുടര്‍ന്നു. അഡ്മിഷന്‍ ഫോറത്തിന്  വേണ്ടി വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. രണ്ടു ദിവസങ്ങളിലായി 330 ഓളം ഫോറങ്ങള്‍ വിതരണം ചെയ്തു. മൂന്നു ബാച്ചുകളിലായി 108 പേര്‍ക്കാണ് അഡ്മിഷന്‍ ലഭിക്കുക. 26ന് വൈകുന്നേരം അഞ്ച് മണിവരെ ഫോറം വിതരണം ചെയ്യും. 27 നു അഞ്ച് മണി വരെ അപേക്ഷകള്‍ സ്വീകരിക്കുമെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ കെ. വിജയന്‍ അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഉദുമ ഗവ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ഓഫീസ് ഉദ്ഘാടനം ചെയ്തു

Keywords : Udma, Kuniya, Arts, College, Inauguration, Education, Kasaragod, Kerala.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia