city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Twins | നാട്ടക്കല്‍ എഎല്‍പി സ്‌കൂളില്‍ രണ്ടിലും നാലിലും ഇരട്ടകള്‍ രണ്ട്

-സുധീഷ് പുങ്ങംചാല്‍

വെള്ളരിക്കുണ്ട്: (www.kasargodvartha.com) ഇരട്ടകുട്ടികള്‍ ജനിക്കുന്നതും അവര്‍ ഒരുമിച്ച് വളരുന്നതും കൗതുകത്തോടെയാണ് എല്ലാവരും വീക്ഷിക്കുന്നത്. എന്നാല്‍ പഠിച്ച് വളരാനായി സ്‌കൂള്‍ തലങ്ങളിലേക്ക് പ്രവേശിക്കുന്നത് അത്ര കാര്യമല്ലെങ്കിലും വെസ്റ്റ് എളേരി നാട്ടക്കല്‍ എഎല്‍പി സ്‌കൂളിന് ഒരു പ്രത്യേകതയുണ്ട്. ഇവിടെ രണ്ടിലും നാലിലും ഇരട്ടകള്‍ രണ്ടാണ്.
              
Twins | നാട്ടക്കല്‍ എഎല്‍പി സ്‌കൂളില്‍ രണ്ടിലും നാലിലും ഇരട്ടകള്‍ രണ്ട്

ഒരേ പോലെ വസ്ത്രം ധരിച്ച് ഒരുമിച്ചിരുന്ന് കളിചിരിയോടെ ഇവര്‍ പഠിച്ച് വളരുകയാണ് ഇവിടെ. വജ്രജൂബിലി വര്‍ഷം സ്‌കൂളിന് ഇരട്ടസന്തോഷം പകരുന്നത് ചീര്‍ക്കയത്തെ സുധീഷ് - അശ്വനി ദമ്പതികളുടെ മക്കളായ ജഗന്‍ നാഥും ജഗന്‍ ദേവുമാണ്. ഇരുവരും രണ്ടാം ക്ലാസിലെ ഇരട്ട ആണ്‍കുട്ടികളാണ്. ഇതേ ക്ലാസില്‍ തന്നെ മുടന്തേന്‍ പാറയിലെ ബിജു - കാര്‍ത്തിക ദമ്പതികളുടെ മക്കളായ നിവേദയും നിവേദ്യയും പഠിക്കുന്നു. ഇരുവരും ഇരട്ടപെണ്‍കുട്ടികളാണ്.

നാലാം ക്ലാസില്‍ ആകട്ടെ അടുക്കളക്കണ്ടത്തെ അശോക് കുമാര്‍ - സനു ദമ്പതികളുടെ ഇരട്ട ആണ്‍ കുട്ടികളായ ദേവനാഥും ദേവദര്‍ശുമുണ്ട്, ഇവര്‍ക്ക് കൂട്ടായി മാലോം പടയം കല്ലിലെ സുഭാഷ് - ശ്രീദേവി ദമ്പതികളുടെ മക്കളായ വിനായകും വിഘ്നേഷും. ആകെയുള്ള നാലുക്ലാസ് മുറികളില്‍ രണ്ടിലും ഇരട്ടകളായ എട്ടുപേര്‍ കളിചിരിയുമായി പഠിച്ച് വളരുമ്പോള്‍ അത് അധ്യാപകര്‍ക്കും സ്‌കൂളിനും സമ്മാനിക്കുന്നത് ഇരട്ട ആനന്ദമാണ്.

ഒരേ പോലെ ഉള്ള കുട്ടികളെ തിരിച്ചറിയാന്‍ പ്രയാസം നേരിടുമ്പോഴും അവരുടെ ചില കഴിവുകള്‍ കണ്ടെത്തി അവരെ പെട്ടെന്ന് അറിയാന്‍ കഴിയുമെന്ന് അധ്യാപകര്‍ പറയുന്നു. ഒരാള്‍ പാട്ടുപാടുന്നതിലാണ് പ്രതിഭയെങ്കില്‍ മറ്റൊരാള്‍ക്ക് ചിത്രം വരക്കാനും ഡാന്‍സ് ചെയ്യാനുമുള്ള കഴിവുണ്ട്. പഠനകാര്യത്തിലും ഇവര്‍ മികവ് പുലര്‍ത്തുന്നവരാണ്.
            
Twins | നാട്ടക്കല്‍ എഎല്‍പി സ്‌കൂളില്‍ രണ്ടിലും നാലിലും ഇരട്ടകള്‍ രണ്ട്

വജ്രജൂബിലി സമാപനവര്‍ഷം നാലാം ക്ലാസില്‍ നിന്നും അഞ്ചിലേക്ക് വിനായകും വിഘ്നേഷും ദേവ നാഥും ദേവദര്‍ശും മാറുന്നതോടെ നാട്ടക്കല്ലിലെ ഇരട്ട ആനന്ദമായി ജഗന്‍ നാഥും ജഗന്‍ ദേവും നിവേദയും നിവേദ്യയും ഉണ്ടാകുമെന്നും ഇവര്‍ക്ക് അടുത്ത അധ്യയന വര്‍ഷം ഇരട്ടകളായ പുതിയ കൂട്ടുകാരെ ലഭിക്കട്ടെയെന്നും സ്‌കൂള്‍ പ്രധാനധ്യാപിക വിജയകുമാരി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Keywords: News, Kerala, Kasaragod, Top-Headlines, Education, School, Students, Study Class, Childrens, Nattakkal ALP School, Twins in Nattakkal ALP School.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia