തൃക്കരിപ്പൂര്‍ പോളിയില്‍ സംഘടനയ്‌ക്കെതിരെ നടക്കുന്നത് കള്ളപ്രചരണമെന്ന് എസ് എഫ് ഐ
Sep 10, 2016, 12:30 IST
തൃക്കിപ്പൂര്‍: (www.kasargodvartha.com 10.09.2016) തൃക്കരിപ്പൂര്‍ പോളിക്കകത്ത് നിരന്തരമായി സംഘര്‍ഷമുണ്ടാക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതവും വ്യാജവുമാണെന്ന് എസ് എഫ് ഐ പ്രസ്താവനയിലൂടെ അറിയിച്ചു. പോളി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐ എല്ലാ സീറ്റിലും വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു.
എം എസ് എഫ് - കെ എസ് യു - എ ബി വി പി കൂട്ടുകെട്ടിന് കിട്ടിയ വോട്ട് 60ല്‍ താഴെ മാത്രമാണ്.നിരന്തരമായി എം എസ് എഫ് പ്രവര്‍ത്തകരും, യൂത്ത് ലീഗ് പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളെ തൃക്കരിപ്പൂര്‍ ടൗണില്‍ വെച്ച് ആക്രമിക്കുകയാണ്. ക്യാമ്പസിനകത്തും മനപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. വിദ്യാര്‍ത്ഥികളില്‍ നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ് എം എസ് എഫ്.
പോളി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മൂന്ന് ക്യാമ്പസിലും എസ് എഫ് ഐ വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു. തൃക്കരിപ്പൂര്‍ പോളിയില്‍ നിരന്തരമായി എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കള്ള പ്രചരണം സംഘടിപ്പിച്ച് ക്യാമ്പസിലെ എസ് എഫ് ഐയെ തകര്‍ക്കാനുള്ള എം എസ് എഫ് - കെ എസ് യു - എ ബി വി പി ഗൂഢ ശ്രമത്തെ ചെറുത്തു തോല്‍പ്പിക്കും. മുസ്ലിം ലീഗിന്റെ പ്രസ്താവന അക്രമം നടത്തുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാണ്. ഇത്തരം പ്രസ്താവന പിന്‍വലിച്ച് ക്യാമ്പസില്‍ സമാധാനം നിലനിര്‍ത്താന്‍ ഒന്നിച്ചു നില്‍കണമെന്നും എസ് എഫ് ഐ ആവശ്യപ്പെട്ടു.
Keywords : Trikaripure, SFI, KSU, MSF, ABVP, Attack, Education, Students.