city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദ്യാലയങ്ങള്‍ നാട്ടില്‍ ധാര്‍മികത ഉറപ്പുവരുത്തുന്നു: ഉമ്മന്‍ചാണ്ടി

തൃക്കരിപ്പൂര്‍: (www.kasargodvartha.com 29/10/2016) വിദ്യാലയങ്ങള്‍ക്ക് നാടിനെയും നാടിന് വിദ്യാലയങ്ങളെയും ഒഴിച്ചു നിര്‍ത്തിക്കൊണ്ടുള്ള പ്രയാണം സാധ്യമല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തൃക്കരിപ്പൂരില്‍ പറഞ്ഞു. തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് എ യു പി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികള്‍ സ്‌കൂള്‍ അങ്കണത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ധാര്‍മികത ഉറപ്പ് വരുത്തുന്നതില്‍ വിദ്യാലയങ്ങളുടെ പ്രാധാന്യം ഏറെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാഗത സംഘം ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ എ ജി സി ബഷീര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ രൂപത കോര്‍പറേറ്റ് മാനേജര്‍ മോണ്‍സിഞ്ഞോര്‍ ക്ലാരന്‍സ് പാലിയത്ത് അനുഗ്രഹഭാഷണം നടത്തി.

സംസ്ഥാന സബ് ജൂനിയര്‍ ഫുട്‌ബോളില്‍ റണ്ണേഴ്‌സ് അപ്പായ ജില്ലാ ടീമിന്റെ ഗോള്‍ കീപ്പറും സെന്റ് പോള്‍സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് സഹീനിനെ സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോസഫ് തണ്ണിക്കോട്ട് ഉപഹാരം നല്‍കി അനുമോദിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനറും മുഖ്യാധ്യാപികയുമായ സിസ്റ്റര്‍ ആഗ്‌നസ് മാത്യു പ്ലാറ്റിനം ജൂബിലി റിപോര്‍ട്ടിംഗ് നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി പി ഫൗസിയ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എ ജി സറീന, ചെറുവത്തൂര്‍ എ ഇ ഒ ടി എം സദാനന്ദന്‍, രൂപത മുന്‍ കോര്‍പറേറ്റ് മാനേജര്‍മാരായ ഫാദര്‍ ജേക്കബ് ജോസ്, ഫാദര്‍ മാര്‍ട്ടിന്‍ രായപ്പന്‍, സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ കെ ശ്രീനിവാസന്‍, ഡി സി സി വൈസ് പ്രസിഡന്റ് അഡ്വ. കെ കെ രാജേന്ദ്രന്‍, എം രാമചന്ദ്രന്‍, സത്താര്‍ വടക്കുമ്പാട്, ടി കുഞ്ഞിരാമന്‍, പി കുഞ്ഞമ്പു, പി തമ്പാന്‍ നായര്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, കെ വി ലക്ഷ്മണന്‍, വി രമ, സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ഹെന്റീത്ത ജോണ്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി യു സുമതി എന്നിവര്‍ പ്രസംഗിച്ചു.

അഞ്ചു മാസം നീളുന്ന സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികളുടെ സമാപനം വരെ ജ്വലിപ്പിച്ചു നിര്‍ത്താനുള്ള ദീപം സ്‌കൂളില്‍ തയാറാക്കിയ പീഠത്തിലേക്ക് ഉമ്മന്‍ ചാണ്ടി പകര്‍ന്നു. നേരത്തെ വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ കോണ്‍വെന്റ് പരിസരത്ത് നിന്നും ഉമ്മന്‍ ചാണ്ടി ഉള്‍പെടെയുള്ള മുഖ്യാതിഥികളെ സ്‌കൂള്‍ അങ്കണത്തിലേക്ക് നാട്ടുകാരും രക്ഷിതാക്കളും സംഘാടകസമിതി ഭാരവാഹികളും ജനപ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടന ഭാഗമായി പായസവിതരണവും നടന്നു.

വിദ്യാലയങ്ങള്‍ നാട്ടില്‍ ധാര്‍മികത ഉറപ്പുവരുത്തുന്നു: ഉമ്മന്‍ചാണ്ടി

Keywords : Trikaripure, Celebration, Education, Students, Trikaripur Saint Paul's school Platinum Jubilee celebrated.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia