city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പി എസ് സി ഒറ്റത്തവണ രജിസ്‌ട്രേഷന്‍; നിസാരപിഴവ് പോലും ജോലി നഷ്ടപ്പെടുത്തും

കാസര്‍കോട്: (www.kasargodvartha.com 16/05/2017) ഒരു അപേക്ഷകന്റെ പോലും കണ്ണുനീര്‍ വീഴാതിരിക്കാനാണ് പി എസ് സിയുടെ ശ്രമമെന്ന് പി എസ് സി അംഗം അഡ്വ. ഇ രവീന്ദ്രനാഥന്‍ വ്യക്തമാക്കി. ഒറ്റത്തവണ രജിസ്‌ട്രേഷനിലെ ചെറിയ പിഴവുകള്‍ മൂലം ജോലിക്ക് അവസരം നഷ്ടപ്പെടുന്നവരുടെ കണ്ണുനീര്‍ വീഴുന്നത് ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ അക്ഷയ സംരംഭകര്‍ക്കായി കേരള പി എസ് സി റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ് നടത്തിയ ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പി എസ് സി ഒറ്റത്തവണ രജിസ്‌ട്രേഷന്‍; നിസാരപിഴവ് പോലും ജോലി നഷ്ടപ്പെടുത്തും

ഒരു ഉദ്യോഗാര്‍ത്ഥിയുടെ അപേക്ഷ നിരസിക്കപ്പെടുമ്പോള്‍ ഒരു കുടുംബത്തിന്റെ മൊത്തം വേദനയാവുകയാണ് അത്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുവാന്‍ പി എസ് സി പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ ഉദ്യാഗാര്‍ത്ഥികളുടെ അറിവില്ലായ്മ കൊണ്ട് പലപ്പോഴും അവര്‍ക്ക് ജോലി ലഭിക്കാത്ത സാഹചര്യങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഒറ്റത്തവണ രജിസ്‌ട്രേഷനിലെ അപാകത കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഉദ്യോഗാര്‍ത്ഥിയുടെ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, വെയ്‌റ്റേജ്, ഫോട്ടോ ചേര്‍ക്കല്‍ ഉള്‍പെടെയുള്ള കാര്യങ്ങള്‍ ഒറ്റത്തവണ രജിസ്‌ട്രേഷനില്‍ കൃത്യമായി ചെയ്യേണ്ടതാണ്. ഇത്തരം കാര്യങ്ങളില്‍ പോലും പലരും തെറ്റുകള്‍ വരുത്തുന്നുണ്ട്. ഓരോ വര്‍ഷവും കോടിക്കണക്കിന് അപേക്ഷകളാണ് പി എസ് സി കൈകാര്യം ചെയ്യുന്നത്. സുതാര്യവും കുറ്റമറ്റതുമായ രീതിയിലാണ് പി എസ് സിയുടെ പ്രവര്‍ത്തനങ്ങള്‍.

ആവശ്യമായ യോഗ്യതകള്‍ ഉണ്ടായിട്ടുപോലും ഒറ്റത്തവണ രജിസ്‌ട്രേഷനിലെ പിഴവുകള്‍ മൂലം നിരവധി ഉദ്യോഗര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കാതെ പോകുന്നുണ്ട്. അത്തരം പിഴവുകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പി എസ് സി അക്ഷയസംരംഭകര്‍ക്കായി ഇത്തരത്തിലുള്ള പരിശീലന പരിപാടികള്‍ ജില്ലാ അടിസ്ഥാനത്തില്‍ നടത്തി വരുന്നത്. സംസ്ഥാന തലത്തില്‍ അക്ഷയ സംരംഭകര്‍ക്കായി സംഘടിപ്പിച്ച മൂന്നാമത്തെ ജില്ലാതല പരിശീലന പരിപാടിയാണ് കാസര്‍കോട് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഒരാളുടെ അപേക്ഷ പോലും തിരസ്‌കരിക്കപ്പെടാത്ത രീതിയില്‍ ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുവാന്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് കഴിയണമെന്ന് ജില്ലാ കലക്ടര്‍ ജീവന്‍ ബാബു കെ പറഞ്ഞു. ചെറിയ പിഴവുകള്‍ മൂലം സര്‍ക്കാര്‍ ജോലി ലഭിക്കാതിരിക്കുന്ന സാഹചര്യം ഇല്ലാതാക്കുവാന്‍ ഉദ്യോഗാര്‍ത്ഥികളെ സഹായിക്കുവാന്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് കഴിയണം. അപേക്ഷിക്കുന്നവരില്‍ നല്ലൊരു വിഭാഗവും ഒറ്റത്തവണ രജിസ്‌ട്രേഷനെ ഗൗരവത്തോടെയല്ല സമീപിക്കുന്നത്. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പലര്‍ക്കും തെറ്റു കൂടാതെ ചെയ്യുവാന്‍ അറിയില്ല. തെറ്റു മൂലം ജില്ലയില്‍ ഒരാള്‍ക്ക് പോലും ജോലി ലഭിക്കാതിരിക്കുന്ന സാഹചര്യം ഉണ്ടാവരുത്. സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കുന്ന കാര്യത്തില്‍ കാസര്‍കോട് ജില്ല പിന്നിലാണ്. പലര്‍ക്കും സര്‍ക്കാര്‍ ജോലി താല്പര്യമില്ലെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

പി എസ് സി ജോയിന്റ് സെക്രട്ടറി കെ പി തങ്കമണിയമ്മ അധ്യക്ഷയായിരുന്നു. ആര്‍ ഡി ഒ പി കെ ജയശ്രീ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ എം സുരേഷ്, അക്ഷയ സ്റ്റേറ്റ് സര്‍വീസ് ഡെലിവറി മാനേജര്‍ റെജു ടോം ലാല്‍, ജില്ലാ ഇ ഗവേണന്‍സ് സൊസൈറ്റി ജില്ലാ പ്രോജക്ട് മാനേജര്‍ ശ്രീരാജ് പി നായര്‍, പി എസ് സി ജില്ലാ ഓഫീസ് അണ്ടര്‍ സെക്രട്ടറി പി ഉല്ലാസന്‍ എന്നിവര്‍ സംസാരിച്ചു. സിസ്റ്റം മാനേജര്‍ ആര്‍ മനോജ്, സെക്ഷന്‍ ഓഫീസര്‍മാരായ സുനില്‍ കുമാര്‍, എസ് ബിജു, എസ് ആര്‍ സജു എന്നിവര്‍ ക്ലാസെടുത്തു. എസ് എസ് ജയസേനന്‍, വരുണ്‍ ജി കൃഷ്ണന്‍, എസ് എസ് ഗോപകുമാര്‍ എന്നിവര്‍ പരിശീലനത്തിന് സാങ്കേതിക സഹായം നല്‍കി. പി എസ് സിയുടെ വജ്ര ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന പരിശീലന പരിപാടിയില്‍ ജില്ലയില്‍ 126 അക്ഷയ സംരംഭകര്‍ക്ക് പരിശീലനം നല്‍കി.

പി എസ് സി ഉദ്യോഗാര്‍ത്ഥികളുടെ ഒറ്റത്തവണ രജ്‌സ്‌ട്രേഷനുമായി ബന്ധപ്പെട്ട് നിരവധി പിഴവുകള്‍ വരുന്ന സാഹചര്യത്തില്‍ ഇതൊഴിവാക്കുന്നതിനായാണ് അക്ഷയ സംരംഭകര്‍ക്കായി പരിശീലന പരിപാടി പി എസ് സി സംഘടിപ്പിച്ചത്. സര്‍ക്കാര്‍ ഏജന്‍സി എന്ന നിലയിലും ഗ്രാമങ്ങളിലെ കൂടുതല്‍ അപേക്ഷകര്‍ അക്ഷയകേന്ദ്രങ്ങളെ ആശ്രയിക്കുന്നുവെന്നതിനാലുമാണ് പരിശീലനം സംഘടിപ്പിച്ചത്. സി എം ഡി ആര്‍ എഫ്, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ എന്നിങ്ങനെയുള്ളകാര്യങ്ങളിലും അക്ഷയ സംരംഭകര്‍ക്ക് പരിശീലനം നല്‍കി. ഒറ്റത്തവണ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയമുള്ളവര്‍ക്ക് ജില്ലാ പി എസ് ഓഫീസില്‍ ബന്ധപ്പെടാവുന്നതാണെന്ന് പി എസ് സി ജോയിന്റ് സെക്രട്ടറി കെ പി തങ്കമണിയമ്മ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : PSC, Examination, Meeting, Training, Programme, Kasaragod, Inauguration, Education.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia