ശിശുസംരക്ഷണ നിയമങ്ങള്‍; ജില്ലാതല പരിശീലനം ആരംഭിച്ചു
Feb 12, 2016, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 12.02.2016) കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നത് തടയാനായി ആരോഗ്യ - വിദ്യാഭ്യാസ - സാമൂഹ്യനീതി - വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓര്‍ഫനേജുകള്‍, ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ എന്നിവയിലെ ജീവനക്കാരെയും സുസജ്ജരാക്കുന്നതിന് വേണ്ടി ബാലനീതി നിയമ സംവിധാനങ്ങളെ അധികരിച്ച് കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രത്യേക നിയമങ്ങളെക്കുറിച്ചും സംരക്ഷണ സംവിധാനങ്ങളെക്കുറിച്ചും അവബോധ രൂപികരണ തീവ്രയത്‌ന പരിപാടി ആരംഭിച്ചു. സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ജില്ലാതല പ്രവര്‍ത്തന സംവിധാനമായ ജില്ലാശിശുസംരക്ഷണ യൂണിറ്റിന്റെ സഹകരണത്തോടെ ചൈല്‍ഡ് ലൈന്‍ പാര്‍ട്ണര്‍ സംഘടനകളാണ് സ്റ്റേറ്റ് ഇനിഷേറ്റീവ് ഫോര്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ എന്ന ബാനറില്‍ പരിപാടിക്ക് നേതൃത്വം വഹിക്കുന്നത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പത്തുദിവസങ്ങളിലായി നടക്കുന്ന പരിശീലന പരിപാടിക്ക് ജില്ലാആശുപത്രിയിലെ ഡി. എം. ഒ കോണ്‍ഫറന്‍സ് ഹാളില്‍ തുടക്കം കുറിച്ചു.
ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ബിജു. പി യുടെ അധ്യക്ഷതയില്‍ ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. എ. പി. ദിനേഷ്‌കുമാര്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ചൈല്‍ഡ്‌ലൈന്‍ സപ്പോര്‍ട്ട് ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍ മുഖ്യപ്രഭാഷണം നടത്തി. ആശാവര്‍ക്കര്‍മാര്‍ക്കുവേണ്ടിയുള്ള ആദ്യപരിപാടിയില്‍ അഡ്വ. എല്‍സി ജോര്‍ജ്, കൂക്കാനം റഹ് മാന്‍ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. ചൈല്‍ഡ് ലൈന്‍ നോഡല്‍ കോ- ഓര്‍ഡിനേറ്റര്‍ അനീഷ് ജോസ് സ്വാഗതവും ചൈല്‍ഡ്‌ലൈന്‍ സപ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ കോ- ഓര്‍ഡിനേറ്റര്‍ കെ.വി ലിഷ നന്ദിയും പറഞ്ഞു.
അടുത്ത ദിവസങ്ങളിലായി ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍, സ്‌കൂള്‍ പ്രധാനാധ്യാപകര്‍, ഓര്‍ഫണേജിലെ കെയര്‍ടേക്കര്‍മാര്‍, സ്‌കൂള്‍ കൗണ്‍സിലേഴ്‌സ്, മദ്രസ അധ്യാപകര്‍, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍, കുടുബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമം, ബാലനീതി നിയമം എന്നീ വിഷയങ്ങളില്‍ പരിശീലനം നല്‍കുമെന്ന് ട്രെയിനിംഗ് കോര്‍ഡിനേറ്റര്‍ അനീഷ് ജോസ് തേവര്‍കാട്ടില്‍ അറിയിച്ചു.