ഈ സാഹസിക യാത്ര തമാശയല്ല; കോളജിലേക്ക് പോകാനുള്ള കുട്ടികളുടെ പെടാപ്പാടാണ്
Aug 12, 2015, 21:36 IST
കാസര്‍കോട്: (www.kasargodvartha.com 12/08/2015) കുട്ടികളെ മികച്ച വിദ്യാഭ്യാസത്തിനായി മംഗളൂരുവിലെ കോളജിലേക്കയക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്ന രക്ഷിതാക്കള്‍ക്കുള്ളതാണ് ഈ പോസ്റ്റ്. രാവിലെ മകനോ, മകളോ ബാഗും തൂക്കി കോളജിലേക്ക് വീട്ടില്‍ നിന്നിറങ്ങും. വൈകുന്നേരമായാല്‍ തിരിച്ചുവരും. അതിനപ്പുറം അവര്‍ എങ്ങിനെ കോളജിലേക്ക് പോകുന്നുവെന്ന് പലരും ചിന്തിക്കാറില്ല.
തിരക്കുള്ള ട്രെയിനില്‍ വാതില്‍ പടിയിലും, ജനാലയിലും തൂങ്ങി അതിസാഹസിക യാത്ര നടത്തിയാണ് മംഗളൂരുവില്‍ പഠിക്കുന്ന മിക്ക വിദ്യാര്‍ത്ഥികളുടെയും യാത്ര. പിടിയൊന്നു വിട്ടാല്‍ മതി ജീവന്‍ പൊലിയാന്‍, കാലൊന്ന് തെന്നിയാല്‍ മതി എല്ലാം പ്രതീക്ഷയും അസ്തമിക്കാന്‍.

ഇത് ഇന്നോ, ഇന്നലയോ തുടങ്ങിയല്ല, വര്‍ഷങ്ങളായി. എന്നാല്‍ അധികാരികളുടെ കണ്ണ് എപ്പോഴെങ്കിലുമായി തുറക്കപ്പെടുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ജീവന്‍ പണയപ്പെടുത്തി യാത്ര ചെയ്യുന്ന ഓരോ വിദ്യാര്‍ത്ഥിയും.
കുമ്പള, മഞ്ചേശ്വരം സ്റ്റേഷനുകളിലെത്തിയാല്‍ രാവിലെ ചെറുവത്തൂരില്‍ നിന്നും പുറപ്പെടുന്ന പാസഞ്ചര്‍ ട്രെയിനില്‍ പിന്നെ നിന്നു തിരിയാന്‍ പോലും കഴിയില്ല. വ്യാപാര ആവശ്യത്തിനായും, ചികിത്സാവശ്യാര്‍ത്ഥവും പോകുന്നവര്‍ക്കൊപ്പം കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളും കൂടിയായാല്‍ അതിദയനീയമായി തീരുകയാണ് മംഗളൂരുവിലേക്ക് രാവിലെയുള്ള പോക്ക്.
വൈകുന്നേരമായാലും ഈ തിരക്കിന് കുറവില്ല. ദേശീയപാതയുടെ ശോചനീയാവസ്ഥ മൂലം പലരും ഇപ്പോള്‍ ബസുകള്‍ ഒഴിവാക്കി ട്രെയിനുകളെ ആശ്രയിക്കാന്‍ തുടങ്ങിയത് ട്രെയിനിലെ തിരക്ക് വര്‍ധിപ്പിക്കുകയാണ്.

Keywords : Train, Kasaragod, Kerala, Students, Education, Parents, Mangalore, Passengers, This in not a circus.