തെരുവത്ത് ജി.എല്‍.പി സ്‌കൂളില്‍ ഒരുക്കം-2016 അവസാന ഘട്ടത്തിലേക്ക്
Jan 15, 2016, 10:00 IST
തളങ്കര: (www.kasargodvartha.com 15/01/2016) തെരുവത്ത് ജി.എല്‍.പി. സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ ആധുനിക സാഹചര്യങ്ങള്‍ക്കനുസരിച്ച് ഒരുക്കിയെടുക്കുന്നതിനുള്ള പരിശീലന പരിപാടിയായ 'ഒരുക്കം-2016' അവസാന ഘട്ടത്തിലേക്ക്. സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഐ.ടി. ബോധന സാമഗ്രികള്‍, കളിസ്ഥലം എന്നിവ തയ്യാറാക്കുന്നതിന് വേണ്ടിയുള്ള ജനകീയ സദസ്സിന് ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് സ്‌കൂളില്‍ തുടക്കമാവും.
പൂര്‍വ വിദ്യാര്‍ത്ഥികള്‍, മുന്‍ അധ്യാപകര്‍, രാഷ്ട്രീയ - സാംസ്‌കാരിക നേതാക്കള്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുക്കുന്ന യോഗം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ നൈമുന്നീസ, കെ.എം അബ്ദുര്‍ റഹ് മാന്‍, അഡ്വ. വി.എം മുനീര്‍, കൗണ്‍സിലര്‍ ഫര്‍സാന തുടങ്ങിയവര്‍ സംബന്ധിക്കും.
ഒരുക്കം- 2016 ന്റെ ഭാഗമായി മാതൃസംഗമം, പൂര്‍വ വിദ്യാര്‍ത്ഥി സംഗമം എന്നിവ നടന്നുവരുന്നു. ഹെഡ്മിസ്ട്രസ് സി. ചന്ദ്രാവതി, പി.ടി.എ പ്രസിഡണ്ട് എം. സിറാജുദ്ദീന്‍, വൈസ് പ്രസിഡണ്ട് കെ. അബ്ദുല്‍ ഖാദര്‍, സീനിയര്‍ അസിസ്റ്റന്റ് ടി.വി സന്ദീപ്, പി. നൗഷാദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്.
Keywords : Theruvath, School, Programme, Meeting, Education, Students, Theruvath GLP School.