കോവിഡ് കാലത്ത് ആരംഭിച്ച പി ടീചർ സൗജന്യ ആപ് കൂടുതൽ ജനപ്രീതിയിലേക്ക്
Jan 31, 2021, 16:58 IST
കാസർകോട്: (www.kasargodvartha.com 31.01.2021) കോവിഡ് കാലത്ത് പ്രൈമറി കുട്ടികളുടെ പഠനം രസകരമാക്കാനായി ആരംഭിച്ച സൗജന്യ ആപായ പി ടീചർ ചുരുങ്ങിയ കാലയളവിൽ തന്നെ കേരളത്തിലുടനീളം കാൽലക്ഷത്തിലേറെ ഉപഭോക്താക്കളുമായി മുന്നേറുന്നു.
ഇൻ്ററാക്ടീവ് ആക്ടിവിറ്റികളിലൂടെ പുതുതായി ആപിൽ ഏർപ്പെടുത്തിയ എൽ എസ് എസ് പരിശീലനവും ഏറെ സ്വീകരിക്കപ്പെട്ടു. ഓൺലൈൻ പഠന താല്പര്യം നിലനിർത്താൻ പുതുവർഷം മുതൽ പുതിയ മത്സരങ്ങൾ ഒരുക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.
പി ടീചർ ആക്ടിവിറ്റി ചാലഞ്ച് എന്ന് പേരിട്ടിരിക്കുന്ന മത്സരത്തിൽ ആപിൽ നൽകിയിരിക്കുന്ന പഠന സംബന്ധിയായ ഇൻററാക്ടീവ് ആക്ടിവിറ്റി വിജയകരമായി പൂർത്തീകരിക്കുന്നവരിൽ നിന്ന് വിജയികളെ കണ്ടെത്തുന്നു. ഇതുവരെ മൂന്ന് ഘട്ടങ്ങളിലായി നടന്ന മത്സരത്തിൽ കേരളത്തിലങ്ങോളമിങ്ങോളമുള്ള വിദ്യാർത്ഥികളുടെ മികച്ച പങ്കാളിത്തമാണ് ഉണ്ടായത്.
ആദ്യ മത്സരങ്ങളിൽ ആപിന്റെ നിർമാതാക്കൾ തന്നെ സമ്മാനം നൽകുകയും രണ്ടാം മത്സരത്തിൽ ഇൻഡസ് മോടോർസാണ് ആകർഷകമായ സമ്മാനങ്ങൾ നലകിയിയത്. പി ടീചർ ആക്ടിവിറ്റി ചാലഞ്ച് ടെസ്റ്റ് മൂന്ന് മത്സരം പി ടീചർ ആപും ഷവോമി ഇന്ത്യയും സംയുക്തമായാണ് നടത്തിയത്. നിലവിലെ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കണ്ണൂർ, കൂത്തുപറമ്പ് കോങ്ങാട്ട എൽ പി സ്കൂളിലെ ഫാത്വിമ പി പി യാണ് ഷവോമിയുടെ റെഡ്മി ഒമ്പത് പവർ സ്മാർട്
ഫോണിന് അർഹയായത്. സക്കറിയ റഹ്‌മാൻ വിജയിക്ക് സമ്മാനം വിതരണം ചെയ്തു.
പി ടീചർ ചാലഞ്ച് ടെസ്റ്റ് ഒന്നിൽ അമേയ കെ സുനിൽ ( ജി എം യു പി സ്കൂൾ വെള്ളൂർ കോഴിക്കോട്), പി ടീചർ ചാലഞ്ച് ടെസ്റ്റ് രണ്ടിൽ സൂര്യജിത്ത് (തെക്കേമുറി സൂരന്ത് നോർത്ത് കൊല്ലം) എന്നിവർ സമ്മാനത്തിന് അർഹരായി.
Keywords: Kerala, News, Kasaragod, Top-Headlines, Application, Education, Student, Competition, The P Teacher free app launched during COVID is gaining more popularity.
< !- START disable copy paste -->