പെരിയയില്‍ അന്തര്‍ ദേശീയ നിലവാരമുള്ള സ്‌കൂള്‍ വരുന്നു
Dec 26, 2014, 14:15 IST
കാസര്‍കോട്: (www.kasargodvartha.com 26.12.2014) ഡല്‍ഹി ആസ്ഥാനമാക്കിയുള്ള ഇക്കോണ്‍ എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടിക്ക് കീഴില്‍ പെരിയയില്‍ അന്തര്‍ദേശീയ നിലവാരമുള്ള സ്‌കൂള്‍ വരുന്നു. സി.ബി.എസ്.ഇ സിലബസുമായുള്ള സ്ഥാപനത്തില്‍ പ്രീ പ്രൈമറിമുതല്‍ അഞ്ചാംതരം വരെയുള്ള ക്ലാസുകളാണ് പ്രാരംഭത്തില്‍ തുടങ്ങുന്നത്. ദി ഗാര്‍ഡിയന്‍ എന്ന പേരിലുള്ള സ്‌കൂളില്‍ യു.കെ കേന്ദ്രമായ ഹെലന്‍ ഓ ഗ്രേഡി എന്ന സ്ഥാപനത്തിന്റെ പാഠ്യേതര പദ്ധതികളാണ് നടപ്പിലാക്കുന്നത്.
അടുത്ത വര്‍ഷം ജൂണ്‍ മുതലാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. ഇതിനായി കെട്ടിടങ്ങളുടെ പണി പൂര്‍ത്തിയായി. വിശാലമായ കളി സ്ഥലത്തിന്റെയും സ്റ്റേഡിയത്തിന്റെയും ടെന്നീസ് കോര്‍ട്ടിന്റെയും ലൈബ്രറിയുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. 50 കിലോമീറ്റര്‍ ചുറ്റളവില്‍ ബസ് സര്‍വീസും ലഭ്യമാണ്. പ്രഭാത ഭക്ഷണം സൗജന്യമായിട്ടുള്ള സ്ഥാപനത്തിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു കഴിഞ്ഞെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്‌കൂള്‍ ചെയര്‍മാന്‍ രാജന്‍ പുളുക്കൂല്‍, ഡയറക്ടര്‍ സുനില്‍ ലൂക്കോസ്, ഈക്കോണ്‍ പ്രതിനിധി ശ്രുതി അറോറ എന്നിവര്‍ സംബന്ധിച്ചു.