മികവിന്റെ കേന്ദ്രങ്ങളായി മാറിയ 90 സ്‌കൂളുകൾ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
Oct 3, 2020, 17:22 IST
കാസർകോട്: (www.kasargodvartha.com 03.10.2020) പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രങ്ങളായ 90 സ്‌കൂളുകൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കിഫ്ബിയിൽ നിന്ന് അഞ്ച് കോടി രൂപ ചെലവഴിച്ച് നാല് കെട്ടിടങ്ങളും മൂന്നു കോടി രൂപ ചെലവിട്ട് 20 കെട്ടിടങ്ങളും പ്‌ളാൻഫണ്ട് പ്രയോജനപ്പെടുത്തി 62 കെട്ടിടങ്ങളും നബാർഡിന്റെ സഹായം ഉപയോഗിച്ച് നാലു കെട്ടിടങ്ങളുമാണ് സ്‌കൂളുകൾക്കായി നിർമിച്ചതെന്ന് മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ നടത്തിയ ഉദ്ഘാടനത്തിൽ പറഞ്ഞു.
പത്തനംതിട്ടയിലും കാസർകോടും രണ്ടു വീതവും കോട്ടയത്തും എറണാകുളത്തും മൂന്നു വീതവും വയനാട്ടിൽ നാലും ഇടുക്കിയിൽ അഞ്ചും കൊല്ലത്തും പാലക്കാടും ആറ് വീതവും കോഴിക്കോട് ഏഴും മലപ്പുറത്ത് ഒൻപതും തിരുവനന്തപുരത്തും ആലപ്പുഴയിലും പത്ത് വീതവും തൃശൂരിൽ പതിനൊന്നും കണ്ണൂരിൽ പന്ത്രണ്ടും സ്‌കൂൾ കെട്ടിടങ്ങളാണ് ആധുനിക സൗകര്യങ്ങളോടെ നിർമിച്ചത്.
വരും തലമുറയെ കൂടി കണ്ടു കൊണ്ടാണ് സ്‌കൂൾ വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ നടപ്പാക്കിയത്. പണ്ട് പൊതുവിദ്യാലയങ്ങൾ അടഞ്ഞു പോകുന്നതിനെക്കുറിച്ചായിരുന്നു സമൂഹം ചർച്ച ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ സർക്കാർ വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറുമ്പോൾ ഇവിടെ പഠിക്കാനെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലും വർധനവുണ്ടായി. കഴിഞ്ഞ മൂന്നു വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ അഞ്ച് ലക്ഷം വിദ്യാർത്ഥികളാണ് പുതിയതായി പൊതുവിദ്യാലയങ്ങളിലേക്ക് വന്നത്.
നിലവിൽ കോവിഡ് 19 ഉയർത്തിയ പ്രതിസന്ധിയുണ്ട്. സ്‌കൂളുകൾ പ്രവർത്തനം തുടങ്ങാൻ കഴിയുന്ന സമയം അവ ആരംഭിക്കാമെന്നാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ഘട്ടത്തിൽ ഓൺലൈൻ വിദ്യാഭ്യാസ രീതി മികച്ച രീതിയിൽ നടപ്പാക്കാൻ കഴിഞ്ഞു. ഇതിന് നാടിന്റെയാകെ സഹകരണമുണ്ടായി.
പൊതുവിദ്യാലയങ്ങൾ ആകെ മികവിന്റെ കേന്ദ്രമാക്കുക എന്നാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ലക്ഷ്യമിട്ടത്. സർക്കാരിന്റെ ഈ നീക്കത്തിന് തദ്ദേശസ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, അധ്യാപകർ, രക്ഷകർത്താക്കൾ, പൂർവ വിദ്യാർത്ഥികൾ, ഇതിനോട് താത്പര്യമുള്ള മറ്റു വ്യക്തികൾ തുടങ്ങി എല്ലാവരുടെയും സഹകരണം ഉണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു.
പുതിയ കെട്ടിടങ്ങൾ യാഥാർത്ഥ്യമായ 90 ഇടങ്ങളിലും നൂറു കണക്കിന് ആളുകൾ എത്തി വിപുലമായി നടക്കേണ്ട ചടങ്ങായിരുന്നു ഇത്. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം 20 ആയി ചുരുക്കേണ്ടി വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ, ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്, വ്യവസായ മന്ത്രി ഇ പി ജയരാജൻ എന്നിവർ സംസാരിച്ചു.
54 സ്‌കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചു
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നിർമിക്കുന്ന 54 സ്‌കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
കിഫ്ബിയിൽ നിന്ന് മൂന്നു കോടി രൂപ വീതം ചെലവഴിച്ച് 34 കെട്ടിടങ്ങളും പ്‌ളാൻ ഫണ്ടിൽ നിന്ന് 40 കോടി രൂപ ചെലവഴിച്ച് 20 കെട്ടിടങ്ങളുമാണ് നിർമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, പാലക്കാട്, കാസർകോട് ജില്ലകളിൽ മൂന്നു വീതവും പത്തനംതിട്ടയിൽ നാലും എറണാകുളത്ത് രണ്ടും മലപ്പുറത്ത് ഏഴും കോഴിക്കോട് ഒൻപതും വയനാട്ടിൽ 17 ഉം കെട്ടിടങ്ങളാണ് നിർമിക്കുന്നത്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ പൊതുവിദ്യാലയങ്ങളെക്കുറിച്ച് സമൂഹത്തിന്റെ മനസിലുള്ള പഴയ ചിത്രം മാറ്റാൻ കഴിഞ്ഞിട്ടുണ്ട്. ലോകത്ത് എവിടേയുമുള്ള മികവുറ്റ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന അക്കാഡമിക് സൗകര്യം കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നിന്ന് ലഭിക്കുമെന്ന് കേരളത്തിലെ വിദ്യാർത്ഥികൾക്ക് തലയുയർത്തി പറയാനാവും. അതിന്റെ പ്രകടമായ തെളിവാണ് ഓൺലൈൻ വിദ്യാഭ്യാസം. വിദ്യാലയങ്ങളും ക്‌ളാസ് മുറികളും ഹൈടെക്ക് ആക്കുന്നതിന് നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ വിദ്യാഭ്യാസം ആരംഭിക്കാൻ അത് സഹായകരമായി.
സ്‌കൂളുകളിലെ സ്മാർട്ട് ക്‌ളാസ് റൂമുകളിൽ നിന്ന് അധ്യാപനം വീടുകളിലേക്ക് ഓൺലൈൻ ക്‌ളാസുകളിലൂടെ എത്തി എന്നതാണ് വ്യത്യാസം. ഇതിനുള്ള സംവിധാനം എല്ലാവർക്കും വീടുകളിലില്ലെന്ന പ്രശ്‌നവും വേഗത്തിൽ പരിഹരിക്കാനായി. ഇതിനുള്ള സൗകര്യമൊരുക്കാൻ സർക്കാരിനൊപ്പം സഹായവുമായി പലരും മുന്നോട്ടു വന്നു. ഇപ്പോഴത്തെ ഘട്ടത്തിൽ ഓൺലൈൻ വിദ്യാഭ്യാസം മികച്ച രീതിയിൽ നടത്താനായതിന്റെ മെച്ചം നാടിനും ഭാവിതലമുറയ്ക്കുമാണ്. ഒരു അക്കാഡമിക് വർഷം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനായി. ഓൺലൈൻ വിദ്യാഭ്യാസം ക്‌ളാസ് മുറികൾക്ക് പകരമാവില്ലെങ്കിലും ഇപ്പോൾ സ്‌കൂളുകൾ തുറക്കാൻ കഴിയുന്ന സാഹചര്യമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജില്ലയിൽ കുട്ടമ്മത്ത് ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ മികവിന്റെ കേന്ദ്രമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. |

കാഞ്ഞങ്ങാട് സൗത്ത് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂൾ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു |
സ്‌കൂളുകളിലെ സ്മാർട്ട് ക്‌ളാസ് റൂമുകളിൽ നിന്ന് അധ്യാപനം വീടുകളിലേക്ക് ഓൺലൈൻ ക്‌ളാസുകളിലൂടെ എത്തി എന്നതാണ് വ്യത്യാസം. ഇതിനുള്ള സംവിധാനം എല്ലാവർക്കും വീടുകളിലില്ലെന്ന പ്രശ്‌നവും വേഗത്തിൽ പരിഹരിക്കാനായി. ഇതിനുള്ള സൗകര്യമൊരുക്കാൻ സർക്കാരിനൊപ്പം സഹായവുമായി പലരും മുന്നോട്ടു വന്നു. ഇപ്പോഴത്തെ ഘട്ടത്തിൽ ഓൺലൈൻ വിദ്യാഭ്യാസം മികച്ച രീതിയിൽ നടത്താനായതിന്റെ മെച്ചം നാടിനും ഭാവിതലമുറയ്ക്കുമാണ്. ഒരു അക്കാഡമിക് വർഷം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനായി. ഓൺലൈൻ വിദ്യാഭ്യാസം ക്‌ളാസ് മുറികൾക്ക് പകരമാവില്ലെങ്കിലും ഇപ്പോൾ സ്‌കൂളുകൾ തുറക്കാൻ കഴിയുന്ന സാഹചര്യമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കൈപ്പിടിച്ചു സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയ്‌നിങ്ങ് സെന്ററിന് ഇനി പുതിയ കെട്ടിടം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കൈപ്പിടിച്ചുയര്‍ത്തിയപ്പോള്‍ കാസര്‍കോട് ഗവണ്‍മെന്റ് സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയ്‌നിങ് സെന്ററിന് കൂടുതല്‍ സൗകര്യങ്ങളോടെ പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമായി. സര്‍ക്കാര്‍ അന്ധവിദ്യാലയം കോംപൗണ്ടില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. നിയമസഭാസ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയായി. ധനവകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക് പദ്ധതി വിശദീകരിച്ചു.
നൂറ് ദിന കര്‍മപരിപാടിയുടെ ഭാഗമായാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്തെ 90 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 54 സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനോദ്ഘാടനവുമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. ട്രെയ്‌നിങ്ങ് സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, നഗരസഭ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ വി പുഷ്പ, വാര്‍ഡ് കൗണ്‍സിലര്‍ കെ സവിത ടീച്ചര്‍, കോഴ്‌സ് കോ-ഓഡിനേറ്റര്‍ സി രത്‌നാകരന്‍, അന്ധവിദ്യാലയം പ്രധാനാധ്യാപിക ഇന്‍ചാര്‍ജ് കെ കെ കൗസിയ, എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ മുഹമ്മദ് മുനീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
2017-19 അധ്യയന വര്‍ഷത്തില്‍ ഡിപ്ലോമ ഇന്‍ സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി ഡോ. ഡി ബി മേനോന്‍ മെമോറിയല്‍ സ്വര്‍ണമെഡലിന് അര്‍ഹയായ സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയ്‌നിങ് സെന്റര്‍ വിദ്യാര്‍ത്ഥിനി എം ആര്‍ സജിനയെ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജി സി ബഷീർ അനുമോദിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ വി പുഷ്പ ഉപഹാരം നല്‍കി.
സര്‍ക്കാര്‍ മേഖലയില്‍ സംസ്ഥാനത്ത് ഇത്തരത്തില്‍ രണ്ട് സ്ഥാപനങ്ങള്‍ മാത്രമാണ് നിലവിലുള്ളത്. 2014ലാണ് പരിശീലന കേന്ദ്രം ആരംഭിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള കോഴ്‌സ് ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരുടെ ഉന്നമനത്തിനായുള്ള പ്രത്യേക അധ്യാപക പരിശീലനത്തിന് ഊന്നല്‍ നല്‍കുന്നു. രണ്ട് വര്‍ഷത്തെ ഡി എഡ് ഇന്‍ സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ കോഴ്‌സാണ് ഇവിടെ നല്‍കുന്നത്. അഖിലേന്ത്യാതലത്തിലുള്ള പരീക്ഷയിലൂടെ വര്‍ഷം 25 പേര്‍ക്കാണ് പ്രവേശനം നല്‍കുന്നത്. അപേക്ഷകര്‍ പ്ലസ്ടു/ തത്തുല്യ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്കെങ്കിലും നേടിയിരിക്കണം. ഈ മേഖലയില്‍ വളരെ കുറച്ച് മാത്രം സ്ഥാപനങ്ങള്‍ ഉള്ളത്.
ദേശീയ-അന്തര്‍ദേശീയ തലത്തില്‍ സ്വീകാര്യമായ പഠനപദ്ധതിയായതിനാല്‍ വളരെയേറെ തൊഴില്‍ അവസരങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലുള്ളതെന്ന് കോഴ്‌സ് കോ-ഓഡിനേറ്റര്‍ സി രത്‌നാകരന്‍ പറഞ്ഞു. സര്‍ക്കാരിന്റെ മറ്റൊരു പരിശീലന കേന്ദ്രം മലപ്പുറത്ത് 2013ലാണ് സ്ഥാപിതമായതെന്ന് അദ്ദേഹം പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. 2019ല്‍ ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 1.10 കോടി രൂപ ചെലവായി. രണ്ട് ക്ലാസ് മുറികള്‍, കംപ്യൂട്ടര്‍ ലാബ്, മള്‍ട്ടി പര്‍പ്പസ് ഹാള്‍, ഓഫീസ്, ശൗചാലയം തുടങ്ങിയ സൗകര്യങ്ങളുള്‍പ്പെട്ടതാണ് കെട്ടിടം. പൊതുമരാമത്ത് വിഭാഗമാണ് പ്രവൃത്തി നടത്തിയത്.
കുമ്പള സീനിയര്‍ബേസിക് സ്‌കൂളിന് മൂന്ന് കോടി രൂപയുടെ പുതിയ കെട്ടിടം നിര്‍മാണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നൂറ് ദിന കര്‍മ്മപരിപാടിയിലുള്‍പ്പെടുത്തി കുമ്പളയിലെ ഗവണ്‍മെന്റ് സീനിയര്‍ ബേസിക് സ്‌കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു. കിഫ്ബിയിലൂടെ മൂന്ന് കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്.
നിര്‍മാണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുഖ്യാഥിതിയായി. ധനമന്ത്രി ഡോ. തോമസ് ഐസക് പദ്ധതി അവതരിപ്പിച്ചു.
നൂറ് ദിന കര്‍മപരിപാടിയുടെ ഭാഗമായി 90 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 54 സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനോദ്ഘാടനവുമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. കുമ്പള ബേസിക് സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എംസി കമറുദ്ദീന്‍ എംഎല്‍എ ശിലാഫലകം അനാഛാദനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ എല്‍ പുണ്ഡരികാക്ഷ, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ കെ ആരിഫ്, എഇഒ കെ യതീഷ് കുമാര്‍ റായ്, പ്രധാനാധ്യാപിക എം സരോജിനി, പിടിഎ പ്രസിഡന്റ് മുഹമ്മദ് ആനബാഗിലു, മദര്‍ പിടിഎ പ്രസിഡന്റ് മരിയ ബെഞ്ചമിന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ ജെ ജോണി, രാഷ്ട്രീയ കക്ഷി പ്രതിനിധി മഞ്ചുനാഥ ആള്‍വ സംബന്ധിച്ചു.
1913ല്‍ സ്ഥാപിതമായ സ്‌കൂളില്‍ മലയാളം, ഇംഗ്ലീഷ്, കന്നഡ എന്നീ മൂന്ന് മീഡിയങ്ങളിലും ക്ലാസ് നടക്കുന്നുണ്ട്. നിലവില്‍ 1078 വിദ്യാര്‍ത്ഥികളാണ് ഈ യുപി സ്‌കൂളിലുള്ളത്. എല്‍പി വിഭാഗത്തില്‍ 16 അധ്യാപകരും യുപി വിഭാഗത്തില്‍ 21 അധ്യാപകരുമുണ്ട്. ഇത് കൂടാതെ പിടിഎയുടെ ആഭിമുഖ്യത്തില്‍ പ്രീപ്രൈമറി ക്ലാസും നടന്നു വരുന്നുണ്ട്. എല്‍എസ്എസ്, യുഎസ്എസ് സ്‌കോളര്‍ഷിപ്പുകളില്‍ മികച്ച നേട്ടമാണ് സ്‌കൂള്‍ കൈവരിച്ചിട്ടുള്ളത്. കലാ-കായിക രംഗത്തും വിദ്യാര്‍ത്ഥികള്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്നു. 4.39 ഏക്കറിലുള്ള സ്‌കൂള്‍ ക്യാംപസില്‍ പതിനൊന്ന് ചെറിയ കെട്ടിടങ്ങളിലായാണ് ക്ലാസുകള്‍ നടക്കുന്നത്. പുതുതായി നിര്‍മിക്കുന്ന മൂന്ന് നില കെട്ടിടത്തില്‍ 18 ക്ലാസ് മുറികളാണുണ്ടാവുക. പദ്ധതിക്കാവശ്യമായ മൂന്ന് കോടി രൂപ കിഫ്ബിയിലൂടെയാണ് കണ്ടെത്തുന്നത്. സ്‌കൂളിനായി പുതിയ കെട്ടിടം വരുന്നതോടെ കൂടുതല്‍ സൗകര്യങ്ങളോടെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മുഴുകാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും.
Keywords: Kerala, News, Kasaragod, Education, School, Building, Inauguration, Pinarayi-Vijayan, E.Chandrashekharan, Minister, The Chief Minister dedicated 90 schools which have become centres of excellence.

കാസർകോട് സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെൻറർ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യുന്നു |