city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുമ്പള ഗ്രാമപഞ്ചായത് ബജറ്റ് അവതരിപ്പിച്ചു; നഗര വികസനത്തിന് പ്രഥമ പരിഗണന; ആധുനിക ഷോപിങ് കോംപ്ലക്‌സും ബസ് സ്റ്റാൻഡും നിർമിക്കും; യൂനാനി ആശുപത്രി സൂപർ സ്പെഷ്യാലിറ്റിയാക്കുന്നതിനും തുക വകയിരുത്തി

കുമ്പള: (www.kasargodvartha.com 31.03.2022) കുമ്പള നഗര വികസനത്തിന് പ്രഥമ പരിഗണന നൽകി കുമ്പള ഗ്രാമപഞ്ചായത് ബജറ്റ്. 32,26,70,191 വരവും 31,96,43,846 രൂപ ചിലവും 30,26,345 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാലാണ് അവതരിപ്പിച്ചത്. പ്രസിഡണ്ട് യു പി ത്വാഹിറ യൂസുഫ് അധ്യക്ഷത വഹിച്ചു.
                    
കുമ്പള ഗ്രാമപഞ്ചായത് ബജറ്റ് അവതരിപ്പിച്ചു; നഗര വികസനത്തിന് പ്രഥമ പരിഗണന; ആധുനിക ഷോപിങ് കോംപ്ലക്‌സും ബസ് സ്റ്റാൻഡും നിർമിക്കും; യൂനാനി ആശുപത്രി സൂപർ സ്പെഷ്യാലിറ്റിയാക്കുന്നതിനും തുക വകയിരുത്തി

അത്യാധുനിക ഷോപിങ് കോംപ്ലക്സ്, ബസ് സ്റ്റാൻഡ് നിർമാണം, ആധുനിക രീതീയിൽ മീൻ മാർകറ്റ്‌, പാർകിംഗ് സൗകര്യങ്ങൾ, നടപ്പാത നവീകരണം തുടങ്ങിയ പദ്ധതികൾ ലക്ഷ്യം വെക്കുന്ന കുമ്പള ടൗൺ വികസനത്തിനാണ് ബജറ്റിൽ പ്രഥമ പരിഗണ നൽകിയിട്ടുള്ളത്. സൂപർ സ്പെഷ്യാലിറ്റി യൂനാനി ആശുപത്രി നിർമാണം, സ്പോർട്സ് സിറ്റി നിർമാണം, മാലിന്യ സംസ്കരണം, കാർഷിക മേഖലയുടെ അഭിവൃദ്ധി, തുടങ്ങി ആരോഗ്യ-വിദ്യാഭ്യാസ-ടുറിസ-തീരദേശ മേഖലയ്ക്കും ബജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്.

സെക്രടറി ഗീതാമണി സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സബൂറ, നസീമ എം പി ഖാലിദ്, ബി എ റഹ്‌മാൻ ആരിക്കാടി, അംഗങ്ങളായ യുസുഫ് ഉളുവാർ, മോഹന എം തുടങ്ങിയവർ സംബന്ധിച്ചു.

Keywords: News, Kerala, Kumbala, Top-Headlines, Budget, Panchayath, President, Education, People, Hospital, Programme, Kumbala Grama Panchayat, The budget of Kumbala Grama Panchayat presented.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia