city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ 70-ാം വാര്‍ഷികം: അനുമോദനവും പൂര്‍വവിദ്യാര്‍ത്ഥി സംഗമവും 8,9 തീയ്യതികളില്‍

തളങ്കര: (www.kasargodvartha.com 06/05/2015) തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന നടത്തി വന്ന ഒരു വര്‍ഷം നീണ്ടു നിന്ന ആഘോഷപരിപാടികളുടെ സമാപനം മെയ് എട്ട്, ഒമ്പത് തീയ്യതികളില്‍ മുസ്ലിം ഹൈസ്‌കൂളില്‍ നടക്കുമെന്ന് ഒ.എസ്.എ ജനറല്‍ സെക്രട്ടറി എരിയാല്‍ ഷരീഫ്, ട്രഷറര്‍ എം.പി ഷാഫി ഹാജി, ജോ. സെക്രട്ടറി ടി.എ ഷാഫി, പ്രചരണ വിഭാഗം കണ്‍വീനര്‍ സി.എല്‍ ഹമീദ്, ഷാഫി തെരുവത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

എട്ടിന് ഉച്ചയ്ക്ക് 2.30ന്, ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുമേനി വിജയം കൊയ്ത 65 വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികളെ അനുമോദിക്കും. ഇത്തവണ ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് മുസ്ലിം ഹൈസ്‌കൂള്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുമേനി വിജയം കൊയ്യുന്നത്. അനുമോദന ചടങ്ങ് കാസര്‍കോട് ഡി.ഡി.ഇ. സി. രാഘവന്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം രക്ഷാധികാരി ടി.എ കുഞ്ഞഹമ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. കെ. മൊയ്തീന്‍ കുട്ടി ഹാജി, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ താഹിറ സത്താര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. പി.ടി.എ പ്രസിഡണ്ട് കെ.എ.എം ബഷീര്‍ വോളിബോള്‍, ഹെഡ്മാസ്റ്റര്‍ ടി.എ അബൂബക്കര്‍, പ്രിന്‍സിപ്പള്‍മാരായ മനോജ്, ആനന്ദബാബു, പൂര്‍വ വിദ്യാര്‍ത്ഥികളായ ടി.എ അഹമ്മദ് താജ്, കെ. മഹമൂദ് ഹാജി, ടി.എ മുഹമ്മദലി ബഷീര്‍, കെ.എം. അബ്ദുല്‍ ഹമീദ് ഹാജി, ഗണേഷ് കോളാര്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് സുമയ്യ മൊയ്തീന്‍, കെ.എം അബ്ദുല്‍ റഹ്മാന്‍, അബ്ദുര്‍ റഹ്മാന്‍ ബാങ്കോട് സംബന്ധിക്കും.

മെയ് ഒമ്പതിന് രാവിലെ 9.30ന് പൂര്‍വ വിദ്യാര്‍ത്ഥി കുടുംബ സംഗമം നഗരസഭ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്യും. ഒ.എസ്.എ ട്രഷറര്‍ ഡോ. എം.പി ഷാഫി ഹാജി അധ്യക്ഷത വഹിക്കും. മുന്‍ എം.പി ഹമീദലി ഷംനാട്, കാസര്‍കോട് സാഹിത്യവേദി പ്രസിഡണ്ട് റഹ്മാന്‍ തായലങ്ങാടി, ആദ്യബാച്ചിലെ വിദ്യാര്‍ത്ഥി എം.കെ മുഹമ്മദ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. മുഹമ്മദ് മുബാറക് ഹാജി, ടി.പി അബ്ദുല്ല, കൃഷ്ണന്‍ മാസ്റ്റര്‍ കീഴൂര്‍, പൊയക്കര അഷ്‌റഫ് ഹാജി, കൊച്ചി മമ്മു, എസ്. രാമചന്ദ്രന്‍ വൈദ്യര്‍, എന്‍.എം കറമുല്ല ഹാജി, എ.എം കടവത്ത്, പി.എ അഷ്‌റഫലി, ഹാഷിം കടവത്ത്, എം. കുഞ്ഞിമൊയ്തീന്‍, യുനൂസ് തളങ്കര, എം. ഖമറുദ്ദീന്‍, ഷാഫി തെരുവത്ത്, ഷംസുദ്ദീന്‍ തായല്‍, സാഹിബ് ഷരീഫ്, സിദ്ദീഖ് ചക്കര, കെ.എം ഹാരിസ്, സുബൈര്‍ പള്ളിക്കാല്‍, അഡ്വ. വി.എം മുനീര്‍,  കെ.എച്ച് അഷ്‌റഫ് സംബന്ധിക്കും.

10.30ന് വിദ്യാഭ്യാസ സെമിനാര്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്യും. ഒ.എസ്.എ പ്രസിഡണ്ട് യഹ്‌യ തളങ്കര അധ്യക്ഷത വഹിക്കും. കെ.പി ജയരാജന്‍, ടി.വി ഗംഗാധരന്‍ വിഷയാവതരണം നടത്തും. എല്‍.എ മഹമൂദ് ഹാജി, അബ്ബാസ് ബീഗം, ജി. നാരായണന്‍, ഇ. അബ്ദുര്‍ റഹ്മാന്‍ കുഞ്ഞുമാസ്റ്റര്‍, ഡോ. എ.എ അബ്ദുല്‍ സത്താര്‍, ഡോ. എം.വി ജലാലുദ്ദീന്‍, ഡോ. ഇസ്മാഈല്‍ ഷിഹാബുദ്ദീന്‍, അസ്ലം പടിഞ്ഞാര്‍, എം. ലുഖ്മാനുല്‍ ഹകീം, മൊയ്‌നുദ്ദീന്‍ കെ.കെ പുറം, കെ.എസ് അന്‍വര്‍ സാദത്ത്, നിസാര്‍ തളങ്കര, സലിം ബഹ്‌റൈന്‍, പ്രൊഫ, എസ്.എ അബ്ദുല്ല, മുജീബ് അഹ്മദ്, അഷ്‌റഫലി ചേരങ്കൈ, എം.എ ലത്വീഫ്, എന്‍.എ സുലൈമാന്‍ സംബന്ധിക്കും.

ഉച്ചക്ക് രണ്ട് മണിക്ക്, മുസ്ലിം ഹൈസ്‌കൂളിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കു വഹിച്ച പഴയകാല അധ്യാപകരെ ആദരിക്കുന്ന ഗുരുവാദരം ചടങ്ങ് ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്യും. ടി.എ ഖാലിദ് അധ്യക്ഷത വഹിക്കും. മുന്‍ മന്ത്രി സി.ടി അഹമ്മദലി മുഖ്യാതിഥിയായിരിക്കും. ടി.എ ഷാഫി അധ്യാപകരെ പരിചയപ്പെടുത്തും. ഖാദര്‍ തെരുവത്ത്, ഡോ. എന്‍.എ മുഹമ്മദ്, ഡോ. ടി.പി അഹമ്മദലി, മുക്രി സുലൈമാന്‍ ഹാജി, കൊപ്പല്‍ അബ്ദുല്ല, പി. ഇസ്മാഈല്‍, അസീസ് കടപ്പുറം, ടി.കെ മൂസ, പി.എസ് ഹമീദ്, സി.എല്‍ ഹമീദ് സംബന്ധിക്കും.

4.30ന് സമാപന ചടങ്ങ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. യഹ്‌യ തളങ്കര അധ്യക്ഷത വഹിക്കും. വാര്‍ഡ് കൗണ്‍സിലര്‍ എ. അബ്ദുര്‍ റഹ്മാന്‍ മുഖ്യാതിഥിയായിരിക്കും. ഡോ. എം.പി ഷാഫി ഹാജി, ടി.എ ഷാഹുല്‍ ഹമീദ്, ടി.എ ഇബ്രാഹിം, നാസര്‍ ഹസന്‍ അന്‍വര്‍, ഉസ്മാന്‍ കടവത്ത്, ടി.എ ഉസ്മാന്‍ മാസ്റ്റര്‍, ബി.യു അബ്ദുല്ല, എരിയാല്‍ ഷരീഫ്, കെ.എം ബഷീര്‍ സംബന്ധിക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ 70-ാം വാര്‍ഷികം: അനുമോദനവും പൂര്‍വവിദ്യാര്‍ത്ഥി സംഗമവും 8,9 തീയ്യതികളില്‍

Keywords : Kasaragod, Kerala, School, Education, Programme, Inauguration, Old student, Meet.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia