തളങ്കര മുസ്ലിം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 70-ാം വാര്‍ഷികാഘോഷത്തിന് വര്‍ണാഭമായ തുടക്കം
May 25, 2014, 21:31 IST
തളങ്കര: (www.kasargodvartha.com 25.05.2014) പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 70-ാം വാര്‍ഷികാഘോഷത്തിന് വര്‍ണാഭമായ തുടക്കം കുറിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആഘോഷപരിപാടി ഉദ്ഘാടനം ചെയ്തു.
ഒ.എസ്.എ പ്രസിഡണ്ട് യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. കര്‍ണാടക മന്ത്രി റോഷന്‍ ബേഗ്, ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ് എന്നിവര്‍ മുഖ്യാതിഥിയായിരുന്നു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ച കുട്ടികള്‍ക്ക് ജില്ലാ പോലീസ് ചീഫ് ഉപഹാരവും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു. കവി പി.എസ് ഹമീദ് സ്വാഗത കവിത ആലപിച്ചു.
നഗരസഭ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഒരു വര്‍ഷം നടത്തുന്ന പദ്ധതികളുടെ പ്രഖ്യാപനം നടത്തി. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ടി.എ ഷാഫി പദ്ധതി വിശദീകരിച്ചു. മുന്‍ എം.പി ഹമീദലി ഷംനാട്, മുന്‍മന്ത്രി സി.ടി അഹമ്മദലി, വാര്‍ഡ് കൗണ്‍സിലര്‍ എ. അബ്ദുര്‍ റഹ്മാന്‍, ഡോ. എം.പി ഷാഫി ഹാജി, അസ്ലം പടിഞ്ഞാര്‍, കെ. മൊയ്തീന്‍ കുട്ടി ഹാജി, ഡോ. ടി.പി അഹമ്മദലി, ടി.എം ഷാഹിദ്, നിസാര്‍ തളങ്കര, അബ്ബാസ് ബീഗം, സുലൈമാന്‍ ഹാജി ബാങ്കോട്, എം. കുഞ്ഞിമൊയ്തീന്‍, സഫിയ മൊയ്തീന്‍, മൈമൂന അബ്ദുല്ല, കെ.എം അബ്ദുര്‍ റഹ്മാന്‍, എം.എ ലത്തീഫ്, സി.എല്‍ ഹമീദ്, കെ.എം ബഷീര്‍, ടി.എ കുഞ്ഞഹമ്മദ് മാസ്റ്റര്‍, കെ.എച്ച് അഷറഫ്, അബ്ദുര്‍ റഹ്മാന്‍ ബാങ്കോട്, ടി.കെ മൂസ, അമാനുല്ല തെക്കില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ജനറല്‍ സെക്രട്ടറി എരിയാല്‍ ഷരീഫ് സ്വാഗതവും ജോയിന്റ് സെക്രട്ടറി വി.എം മുനീര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കണ്ണൂര്‍ ഷരീഫും സജിലയും നയിച്ച ഗാനമേള അരങ്ങേറി.
ഒ.എസ്.എ പ്രസിഡണ്ട് യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. കര്‍ണാടക മന്ത്രി റോഷന്‍ ബേഗ്, ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ് എന്നിവര്‍ മുഖ്യാതിഥിയായിരുന്നു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ച കുട്ടികള്‍ക്ക് ജില്ലാ പോലീസ് ചീഫ് ഉപഹാരവും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു. കവി പി.എസ് ഹമീദ് സ്വാഗത കവിത ആലപിച്ചു.
കര്‍ണാടക മന്ത്രി റോഷന്‍ ബേഗ് മുഖ്യാഥിതിയായി സംസാരിക്കുന്നു |
ജനറല്‍ സെക്രട്ടറി എരിയാല്‍ ഷരീഫ് സ്വാഗതവും ജോയിന്റ് സെക്രട്ടറി വി.എം മുനീര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കണ്ണൂര്‍ ഷരീഫും സജിലയും നയിച്ച ഗാനമേള അരങ്ങേറി.
Keywords : Thalangara, Kasaragod, Inauguration, Minister, Kerala, Education, 70th anniversary, Karnataka Minister, Roshan Beg.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067