city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാലിക് ദീനാർ കൾചറൽ ഫോറത്തിന്റെ ത്വാഹിറുൽ അഹ്ദൽ അവാർഡ് സി എൻ അബ്ദുൽ ഖാദർ മാസ്റ്റർക്ക്; മാർച് 13ന് കാന്തപുരം എ പി അബൂബകർ മുസ്ലിയാർ സമ്മാനിക്കും

കാസർകോട്: (www.kasargodvartha.com 11.03.2022) ജിസിസി രാഷ്ട്രങ്ങളിലെ കാസർകോട് ജില്ലക്കാരുടെ കൂട്ടായ്മയായ മാലിക് ദീനാർ കൾചറൽ ഫോറത്തിന്റെ മൂന്നാമത് ത്വാഹിർ തങ്ങൾ മെമോറിയൽ അവാർഡ് പ്രമുഖ സാമുഹിക പ്രവർത്തകനും മുഹിമ്മാത് ഉപാധ്യാക്ഷനുമായ സി എൻ അബ്ദുൽ ഖാദർ മാസ്റ്റർക്ക് നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
       
മാലിക് ദീനാർ കൾചറൽ ഫോറത്തിന്റെ ത്വാഹിറുൽ അഹ്ദൽ അവാർഡ് സി എൻ അബ്ദുൽ ഖാദർ മാസ്റ്റർക്ക്; മാർച് 13ന് കാന്തപുരം എ പി അബൂബകർ മുസ്ലിയാർ സമ്മാനിക്കും

മാർച് 13 ഞായറാഴ്ച രാത്രി, ത്വാഹിർ തങ്ങൾ ഉറൂസിന്റെ സമാപനത്തിൽ ഇൻഡ്യൻ ഗ്രാൻഡി മുഫ്തി കാന്തപുരം എ പി അബൂബകർ മുസ്ലിയാരാണ് അവാർഡ് സമ്മാനിക്കുന്നത്. മുഹിമ്മാതിന്റെ പ്രാരംഭ പ്രവർത്തനങ്ങളിൽ സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾക്ക് നൽകിയ പിന്തുണയും ജില്ലയുടെ വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിൽ കാഴ്ച വെച്ച പ്രവർത്തനങ്ങളും പരിഗണിച്ചാണ് സി എൻ അബ്ദുൽ ഖാദർ മാസ്റ്ററെ അവാർഡിന് തെരഞ്ഞെടുത്തത്.

പെർള ഷേണിയിൽ സാധാരണ കുടുംബത്തിൽ ജനിച്ച സി എൻ മാസ്റ്റർ കഠിന പ്രയത്നത്തിലൂടെ അധ്യാപന മേഖലയിൽ എത്തുകയും ജില്ലയിലെ വിവിധ സ്കൂളുകളിൽ നീണ്ട 36 വർഷം സേവനമനുഷ്ഠിക്കുകയും ചെയ്തു.

2002 ൽ ഉജാർ ഉളുവാർ സ്കൂൾ പ്രധാന അധ്യാപകനായി വിരമിച്ച ശേഷം മുഹിമ്മാത് സ്കൂൾ മാനജറായും പ്രവർത്തിച്ചു. കേരള മുസ്ലിം ജമാഅത് ജില്ലാ കമിറ്റിയംഗം, കുമ്പള സോൺ വൈസ് പ്രസിഡന്റ്, മുഹിമ്മാത് മഹല്ല്, രിഫാഈ നഗർ മഹല്ല് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നു. ആദ്യകാലത്ത് അധ്യാപകരുടെ അവകാശ പോരാട്ടത്തിനായി സമരം നയിച്ച് ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.



മുഹിമ്മാത് ഉത്ഭവത്തിലേക്ക് നയിച്ച ത്വാഹിർ തങ്ങൾ പ്രസിഡന്റായ എസ് വൈ എസ് പ്രഥമ പുത്തിഗെ പഞ്ചായത് കമിറ്റിയുടെ ജനറൽ സെക്രടറിയായിരുന്നു. ഓർഫനേജ് കമിറ്റി സെക്രടറിയായും മുഹിമ്മാത് രൂപം കൊണ്ടപ്പോൾ സെൻട്രൽ കമിറ്റി സെക്രടറിയായും പ്രവർത്തിച്ചു. പ്രൈമറി എജുകേഷൻ എക്സ്റ്റൻഷൻ ഓഫീസർ, സാക്ഷരതാ കോഡിനേറ്റർ തുടങ്ങിയ നിലകളിലും മികച്ച പ്രവർത്തനം കാഴ്ച വെച്ചു. എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രടറി സി എൻ ജഅഫർ സ്വാദിഖ് മകനാണ്.

വിവിധ സാംസ്കാരിക സേവന മേഖലകളിൽ മാലിക് ദീനാർ കൾചറൽ ഫോറം സജീവ സാന്നിധ്യമാണ്. ലത്വീഫ് സഅദി ഉറുമി ചെയർമാനും സത്താർ കോരിക്കാർ കൺവീനറും എൽ എ ബകർ.

അംഗടിമുഗർ ട്രഷററുമായാണ് ഫോറം പ്രവർത്തിക്കുന്നത്. ഹമീദ് പരപ്പ ചെയർമാനായി സുപ്രീം കൗൺസിലുമുണ്ട്. വാർത്താസമ്മേളനത്തിൽ ഓർഗനൈസിംഗ് സെക്രടറി ബശീർ കുമ്പോൽ, ജോ. കൺവീനർമാരായ ശമീം കന്തൽ, ശിഹാബ് ഉറുമി, ലത്വീഫ് പള്ളത്തടുക്ക, മീഡിയ സെക്രടറി മുഹമ്മദ് കുഞ്ഞി ഉളുവാർ എന്നിവർ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Press meet, Video, Award, District, Education, Kanthapuram, A.P Aboobacker Musliyar, Conference, Thahirul Ahdal, Thahirul Ahdal Award, CN Abdul Qadir Master, Thahirul Ahdal Award to CN Abdul Qadir Master.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia