എം പി ഇന്റർനാഷനൽ സ്കൂൾ പത്താം വാർഷിക നിറവിൽ; ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെ ആഘോഷങ്ങൾ
Jan 3, 2022, 17:10 IST
കാസർകോട്: (www.kasargodvartha.com 03.02.2022) പെരിയടുക്കയിലെ എം പി ഇന്റർനാഷനൽ സ്കൂളിന്റെ പത്താം വാർഷികം ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളിലൂടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ ആദ്യ അമേരികൻ ഇന്റർനാഷനൽ സ്കൂൾ കൂടിയാണിത്.
ജനുവരി രണ്ടാം വാരം മുതൽ മെഡികൽ ക്യാംപ്, ശാസ്ത്ര മേള, ഐ ടി മേള, മാധ്യമ സെമിനാർ, എക്സിബിഷൻ, ദേശീയ അധ്യാപക സെമിനാറുകൾ, രക്ത ദാന ക്യാംപ്, അംഗൻവാടി കുട്ടികൾക്ക് വേണ്ടിയുള്ള മത്സരങ്ങൾ, ജില്ലയിലെ സർകാർ - സി ബി എസ് ഇ - ഐ സി എസ് സി - ഐ ജി സി എസ് ഇ സ്കൂൾ കുട്ടികൾക്ക് വേണ്ടിയുള്ള വിവിധ കലാ-കായിക ശാസ്ത്ര മത്സരങ്ങൾ, സിംപോസിയം, സഹവാസ ക്യാംപുകൾ, എം പി ഫുട്ബോൾ, സ്പോർട്സ്, സിവിൽ അകാഡെമികളുടെ ഉദ്‌ഘാടനം, ഗ്രാന്റ് പാരെന്റ്സ് ഗാതെറിങ്, കവിയരങ്ങ്, അലുംനി മീറ്റ്, കൗൻസിലിങ് സെഷൻസ്, ആന്വൽ ട്രെഡിഷനൽ സ്പോർട്സ് മീറ്റ്, ടോയതോൺ, റോബോടിക്സ്, സ്വച് ഭാരത്, അധ്യാപകരെ ആദരിക്കൽ, രക്ഷിതാക്കൾക്ക് വേണ്ടിയുള്ള ഗാർഡനിങ് മത്സരങ്ങൾ, കരീയർ ഗൈഡൻസ് തുടങ്ങി നൂറിൽ പരം പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ ഡോ. എം പി ശാഫി ഹാജിയുടെ കാസർകോട്ട് മികച്ച സ്ഥാപനമെന്ന സ്വപ്‌നത്തിൽ നിന്നാണ് എം പി ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ എം പി ഇന്റർനാഷനൽ സ്കൂൾ സ്ഥാപിച്ചത്. ആദ്യം നെല്ലിക്കുന്നിലും ഇപ്പോൾ പെരിയടുക്കയിലുമാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. 2011 ൽ 238 വിദ്യാർഥികളുമായി ആരംഭിച്ച സ്കൂളിൽ ഇന്ന് 1200- ലധികം വിദ്യാർഥികൾ പഠിച്ചുവരുന്നു. നൂറിൽ പരം ജീവനക്കാരും സേവനമനുഷ്ടിക്കുന്നു.
2019 ൽ അമേരികൻ ബോർഡായ നോർത്- വെസ്റ്റ് അക്രെഡിറ്റേഷൻ കമീഷന്റെ അഫിലിയേഷനും 2021-ൽ കേരള സംസ്ഥാന സർകരിന്റെ അംഗീകാരവും സി ബി എസ് ഇ അഫിലിയേഷനും ലഭിച്ചു. നിലവിൽ സ്കൂളിൽ പ്ലസ് വൺ ബാചും പ്രവർത്തിക്കുന്നു. ചുരുങ്ങിയ കാലയളവിൽ വളരെ മികച്ച പ്രവർത്തനമാണ് സ്കൂൾ കാഴ്ചവെച്ചു വരുന്നത്. അമേരികൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോഗ്നിയ ഗ്ലോബൽ കമീഷന്റെ അക്രഡെറ്റീഷൻ 2021 ൽ ലഭിച്ച സംസ്ഥാനത്തെ ഏക ഇന്റർനാഷനൽ സ്കൂളാണിത്. സോഷ്യൽ റിസർച് സൊസൈറ്റിയുടെ സോഷ്യലി റെസ്പോൻസിബിൾ ഇൻസ്റ്റിറ്റ്യൂട് അവാർഡിന് 2020-ൽ സ്ഥാപനം അർഹത നേടി. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള ഫിറ്റ് ഇൻഡ്യ സ്കൂൾ വീകിന്റെ ഔദ്യോഗിക തുടക്കത്തിന് സംസ്ഥാനത്ത് നിന്നും പ്രസ്തുത സ്കൂളിനെ തെരഞ്ഞെടുത്തിരുന്നു.
കായിക രംഗത്ത് നല്ലൊരു മുന്നേറ്റം കാഴ്ചവെക്കാൻ സ്‌കൂളിനായിട്ടുണ്ട്. കാസർകോട് അത്ലറ്റിക് അസോസിയേഷന്റെ 2019-20, 2020-21 വർഷത്തെ ജില്ലാ അത്ലറ്റിക് ചാമ്പ്യൻഷിപ് നേടാനും 2020-21 വർഷത്തെ ചാംപ്യൻഷിപിന് ആതിഥേയത്വം വഹിക്കാനും സാധിച്ചു. ഈ വർഷം 14 കുട്ടികൾ സംസ്ഥാന അത്ലറ്റിക് ചാംപ്യൻഷിപിൽ പങ്കെടുക്കാൻ അർഹത നേടി.കലാ രംഗങ്ങളിലും സ്കൂളിലെ വിദ്യാർത്ഥികൾ മുദ്രപതിപ്പിച്ചിട്ടുണ്ട്. സാമൂഹിക സേവന പ്രവർത്തനങ്ങൾക്കും സ്കൂൾ ഊന്നൽ നൽകുന്നു. ചെന്നൈ, ഗൂഡല്ലൂർ വെള്ളപ്പൊക്ക റിലീഫ്, റമദാൻ കിറ്റുകൾ, പാവപെട്ടവർക്കുള്ള വീട് നിർമാണം തുടങ്ങി ഒട്ടനവധി സാമൂഹ്യ സേവന രംഗങ്ങളിൽ സ്കൂൾ ഭാഗവാക്കായിരുന്നുവെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ സ്കൂൾ വൈസ് ചെയർമാൻ ശഹീൻ മുഹമ്മദ് ശാഫി, മാനജർ പി എം ശംസുദ്ദീൻ, പ്രിൻസിപൽ ഡോ. അബ്ദുൽ ജലീൽ പി, അബ്ദുൽ നാസർ എം എ, അബ്ദുൽ ഖാദർ തെക്കിൽ, മഹ്‌മൂദ് എരിയാൽ എന്നിവർ സംബന്ധിച്ചു.
Keywords: News, Kerala, Top-Headlines, Video, Kasaragod, School, Press meet, Education, Anniversary, Medical-camp, District, Government, Sports, M P International School, Tenth Anniversary of M P International School.
< !- START disable copy paste -->