city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി ദശവാര്‍ഷികാഘോഷം 23ന്

തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി ദശവാര്‍ഷികാഘോഷം 23ന്

കാസര്‍കോട്: ഉത്തര മലബാര്‍ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി ദശവാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി 23ന് കാസര്‍കോട് പുലിക്കുന്ന് ശ്രീ ഐവര്‍ ഭഗവതി ക്ഷേത്രത്തില്‍ വിദ്യഭ്യാസ സെമിനാറും പ്രതിഭാ സംഗമവും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ പത്ത് മണിക്ക് വിദ്യാഭ്യാസ സെമിനാര്‍ പി. കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്യും. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. മുഖ്യാതിഥിയായിരിക്കും. ഡോ. ടി.പി സേതുമാധവന്‍, ടി. ദാമോദരന്‍ എന്നിവര്‍ വിഷയം അവതരിപ്പിക്കും.

ഉച്ചയ്ക്ക് 2.30ന് പ്രതിഭാസംഗമത്തില്‍ ടി. മാലിങ്കന്‍ മുന്നാട് അധ്യക്ഷത വഹിക്കും. മുന്‍ എം.എല്‍.എ. കെ.വി. കുഞ്ഞിരാമന്‍ മുഖ്യ പ്രഭാഷണം നടത്തും. പ്രൊഫ. ടി.സി. മാധവപ്പണിക്കര്‍ ഉപഹാര വിതരണം നടത്തും. സമിതി രൂപീകരണത്തിന് നേതൃത്വം നല്‍കിയ നാലുപേരെയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും ചടങ്ങില്‍ ആദരിക്കും.

വാര്‍ത്താസമ്മേളനത്തില്‍ അശോകന്‍ ബംബ്രാണ, കെ. നാരായണന്‍, കെ.പി. ചന്ദ്രശേഖര കാര്‍ണവര്‍, കെ.പി. മധുസൂദനന്‍, ടി. മാലിങ്കന്‍ മുന്നാട്, എന്‍. സതീശന്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: 10th Anniversary, Celebration, Temple, Kasaragod, Seminar, Education, Press Meet, P.Karunakaran-MP, N.A.Nellikunnu, Kerala, Temple protection committee's meet on 23rd

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia