city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മികച്ച സാങ്കേതിക വിദഗ്ധരാവാന്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളുകള്‍

കാസര്‍കോട്: (www.kasargodvartha.com 25/04/2015) സാങ്കേതികമേഖലയില്‍ അഭിരുചിക്കനുസരിച്ച് മെച്ചപ്പെട്ട തൊഴില്‍ ലഭിക്കുന്നതിനും വിദ്യാര്‍ത്ഥികളെ ജില്ലയിലെ ടെക്‌നിക്കല്‍ ഹൈസ്‌കൂളുകള്‍ മാടിവിളിക്കുന്നു. മികച്ച സൗകര്യങ്ങളോടുകൂടി ജില്ലയില്‍ രണ്ട് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്.

മികച്ച സാങ്കേതിക വിദഗ്ധരാവാന്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളുകള്‍
മൊഗ്രാല്‍ പുത്തൂര്‍  ഗവ. ടെക്‌നിക്കല്‍ ഹൈ സ്‌കൂളിലും ചെറുവത്തൂര്‍ ഗവ. ടെക്‌നിക്കല്‍ സ്‌കൂളിലും  ഇപ്പോള്‍ എട്ടാം തരത്തിലേക്കുളള പ്രവേശനം ആരംഭിച്ചിരിക്കുകയാണ്.  ഇവിടെ നിന്ന് പത്താംതരം പാസ്സാവുമ്പോള്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിനോടൊപ്പം  ഐടിഐ തുല്യതാ ട്രേഡ് സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നു എന്നതാണ്  കോഴ്‌സിന്റെ പ്രത്യേകത. കൂടാതെ  പുതുതായി ആവിഷ്‌ക്കരിച്ച കേന്ദ്രാവിഷ്‌കൃത വിദ്യാഭ്യാസ സമ്പ്രദായമായ നാഷണല്‍ വൊക്കേഷണ്‍ എഡ്യൂക്കേഷന്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിം വര്‍ക്ക്  പ്രകാരം ദേശീയതലത്തില്‍ അംഗീകാരമുളള  സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതും  ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ടിഎച്ച്എസ്എസ് പാസ്സായ വിദ്യാര്‍ത്ഥികള്‍ക്ക്  പോളിടെക്‌നിക്ക് പ്രവേശനത്തിന്  10 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്.  സംസ്ഥാനത്ത് ഹോസ്റ്റല്‍ സൗകര്യം നിലവിലുളള ഏക ടെക്‌നിക്കല്‍ ഹൈസ്‌കൂളാണ് ചെറുവത്തൂര്‍.

ഏഴാം ക്ലാസ്സ്   പഠനം പൂര്‍ത്തിയാക്കിയ 16 വയസ്സ് തികയാത്ത വിദ്യാര്‍ത്ഥികള്‍ക്ക്   എട്ടാംക്ലാസ്സ് പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കാനുളള അവസാനതീയതി മെയ് 5. അപേക്ഷകര്‍ക്ക് മെയ് 7ന് പൊതുപ്രവേശന പരീക്ഷ രാവിലെ 10 മണിമുതല്‍ 11.30 വരെ നടത്തും. പ്രവേശനം നേടിക്കഴിഞ്ഞാല്‍   എട്ടാം തരത്തിലെ  വിഷയങ്ങളായ  ഇംഗ്ലീഷ്, മലയാളം, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, സോഷ്യല്‍സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ വിഷയങ്ങള്‍ക്കൊപ്പം അടിസ്ഥാന സാങ്കേതിക പരിജ്ഞാനവും പരിശീലനവും നല്‍കുന്നു.

മികച്ച സാങ്കേതിക വിദഗ്ധരാവാന്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളുകള്‍ 9-ാം തരം മുതല്‍  എഞ്ചിനീയറിംഗ് വിഷയങ്ങളും പഠിപ്പിക്കും.  കൂടാതെ  എട്ടാം ക്ലാസ്സിലെ വാര്‍ഷിക പരീക്ഷയുടെ മാര്‍ക്ക്, വിദ്യാര്‍ത്ഥിയുടെ താല്പര്യം, പരിശീലനത്തിനുളള സൗകര്യങ്ങളുടെ ലഭ്യത എന്നിവ അടിസ്ഥാനപ്പെടുത്തി  വിദ്യാര്‍ത്ഥികള്‍ക്ക്  ഇഷ്ടമുളള ട്രേഡ്  തിരഞ്ഞെടുക്കാം.  മൊഗ്രാല്‍പുത്തൂര്‍  ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഫിറ്റിംഗ്, വെല്‍ഡിംഗ്, ഇലക്ട്രിക്കല്‍ വയറിംഗ് ആന്റ് മെയിന്റനന്‍സ് ഓഫ് ഡൊമസ്റ്റിക് അപ്ലയന്‍സസ്, ഇലക്‌ട്രോണിക്‌സ് എന്നീ നാല് ട്രേഡുകളും  ചെറുവത്തൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍  ഫിറ്റിംഗ്, വെല്‍ഡിംഗ്, ടര്‍ണിംഗ്, ഇലക്‌ട്രോണിക്‌സ്, മോട്ടോര്‍ മെക്കാനിക്‌സ്, ഇലക്ട്രിക്കല്‍ വയറിംഗ് ആന്റ് മെയിന്റനന്‍സ് ഓഫ് ഡൊമസ്റ്റിക് അപ്ലയന്‍സസ് എന്നീ ആറ് ട്രേഡുകളുമാണുളളത്.  ഇതോടൊപ്പം  എന്‍ വി ക്യൂ  എഫ്  ലെവല്‍ ഒന്നിന്റെ  പ്രത്യേക പരിശീലനവും നല്‍കും.   എന്‍.വി.ക്യൂ.എഫ് ന് മൊഗ്രാല്‍ പുത്തൂരില്‍ ഇലക്ട്രിക്കല്‍ എക്യൂപ്‌മെന്റ് മെയിന്റനന്‍സ്, ഇലക്‌ട്രോണിക് എക്യൂപ്‌മെന്റ് മെയിന്റനന്‍സ് എന്നീ വിഷയങ്ങളും ചെറുവത്തൂരില്‍  ഇലക്ട്രിക്കല്‍  എക്യുപ്‌മെന്റ്‌സ് മെയിന്റനന്‍സ്, ഇലക്‌ട്രോണിക് എക്യൂപ്‌മെന്റ് മെയിന്റനന്‍സ്, പ്രൊഡക്ട് ആന്റ് മാനുഫാക്ചറിംഗ്, ഓട്ടോമൊബൈല്‍ എന്നീ വിഷയങ്ങളുമാണുളളത്. പത്താംതരത്തില്‍  പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിഷയങ്ങള്‍ക്കൊപ്പം തെരഞ്ഞെടുത്ത ട്രേഡ് പരിശീലനവും  എന്‍ വി ക്യൂ എഫ്  ലെവല്‍-2 ന്റെ പരിശീലനവും നല്‍കും.

എട്ടാംതരത്തില്‍ ചെറുവത്തൂരില്‍ 120 ഉം മൊഗ്രാല്‍ പുത്തൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍  60 സീറ്റുകളാ ഉളളത്.  മികച്ച സാങ്കേതിക വിദഗ്ധരെ വാര്‍ത്തെടുക്കാന്‍ ഈ രണ്ട് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളും ഒരുങ്ങിക്കഴിഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, School, Education, Technical School. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia