city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മൊഗ്രാല്‍ വി എച്ച് എസ് ഇ സ്‌കൂളില്‍ അസാപ് കേന്ദ്രം ആരംഭിക്കണം: ടീം മൊഗ്രാല്‍

മൊഗ്രാല്‍: (www.kasargodvartha.com 13/06/2016) മൊഗ്രാല്‍ വി എച്ച് എസ് ഇ സ്‌കൂളില്‍ അസാപ് പരിശീലന കേന്ദ്രം തുടങ്ങാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ടീം മൊഗ്രാല്‍ (Together for Educational Advancement and Motivation) ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീറിനു നിവേദനം നല്‍കും.

മൊഗ്രാല്‍ വി എച്ച് എസ് ഇ സ്‌കൂളില്‍ അസാപ് കേന്ദ്രം ആരംഭിക്കണം: ടീം മൊഗ്രാല്‍പ്രാഥമിക, ഹൈസ്‌കൂള്‍ തലങ്ങളില്‍, പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പരിഹാര ബോധനത്തിനുള്ള പ്രൊജക്റ്റ് ഈ വര്‍ഷം മുതല്‍ നടപ്പിലാക്കണമെന്ന് കുമ്പള ഗ്രാമ പഞ്ചായത്തിനോടും ആവശ്യപ്പെട്ടു. യോഗത്തില്‍ എം മാഹിന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി മുഹമ്മദ് നിസാര്‍, എന്‍ എ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, പി എ ആസിഫ്, എസ് എ അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍, ടി കെ അന്‍വര്‍, ശിഹാബ് മൊഗ്രാല്‍, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.


Keywords : Mogral, School, Students, Education, ASAAP.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia