city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Criticism | ഹയർ സെക്കൻഡറി പരീക്ഷാ സമയം പുനഃക്രമീകരിക്കണമെന്ന് അധ്യാപക സംഘടന

Teachers' Union Requests Exam Reschedule for Higher Secondary Exams
Representational Image Generated by Meta AI

● 'പരീക്ഷകൾ വിദ്യാർത്ഥി സൗഹൃദമാക്കണം'
● 'ഉഷ്ണ തരംഗം കൂടി പ്രവചിക്കപ്പെട്ട സാഹചര്യത്തിൽ പരീക്ഷകൾ ദുരിതപൂർണമാകും'
● 'പരീക്ഷകൾ രാവിലത്തേക്കു മാറ്റുന്നതാണ് ഉചിതം'

കാസർകോട്: (KasargodVartha) 2025 മാർച്ചിൽ നടക്കുന്ന ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകളുടെ സമയം അടിയന്തിരമായി പുനഃക്രമീകരിക്കണമെന്ന് കേരളാ ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂണിയൻ ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. എല്ലാ ദിവസവും ഉച്ചക്കു ശേഷമാണ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. ഇഷ്ടപ്പെട്ട കോഴ്സും വിദ്യാലയവും തേടി ദൂരെ ദിക്കുകളിൽ നിന്നടക്കം കുട്ടികൾ ഹയർ സെക്കൻഡറിയിൽ പ്രവേശനം നേടുന്നത് സാധാരണമാണ്. പരീക്ഷയും നോമ്പു കാലവും ഒന്നിച്ചെത്തുന്നതിനാൽ ഈ വർഷത്തെ പരീക്ഷ കുട്ടികൾക്കു പരീക്ഷണമാകും.

പരീക്ഷകൾ വിദ്യാർത്ഥി സൗഹൃദമാക്കേണ്ടതിനു പകരം ഫെബ്രുവരി അവസാനത്തോടെ ഉഷ്ണ തരംഗം കൂടി പ്രവചിക്കപ്പെട്ട സാഹചര്യത്തിൽ പരീക്ഷകൾ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് ദുരിതപൂർണ മാകും. പഠന പിന്നോക്കാവസ്ഥയും മറ്റു കാരണങ്ങാലും ഒന്നാം വർഷം തോറ്റുപോയ വിദ്യാർത്ഥികൾ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതുന്നുണ്ടെങ്കിലും അശാസ്ത്രീയ്യമായ ടൈംടേബിൾ പ്രകാരം തുടർച്ചയായ ദിവസങ്ങളിൽ പരീക്ഷ വരുന്നത് കുട്ടികളുടെ ആത്മവിശ്വാസം തകർക്കുന്ന നടപടിയാണ്.

1.30നും രണ്ട് മണിക്കും തുടങ്ങി രണ്ടേ മുക്കാൽ മണിക്കൂർവരെ ദൈർഘ്യമുള്ള പരീക്ഷകളുടെ ഉത്തരക്കടലാസ് കളക്ഷനും പരിശോധനയും ശേഷമുള്ള പാക്കിംഗും പൂർത്തിയാകുമ്പോൾ ഏകദേശം 5 മണിക്കൂർ എടുക്കും. അതോടെ വൈകിട്ട് ഏഴിന് ശേഷമേ ജോലി പൂർത്തിയാക്കി അധ്യാപകർക്കു മടങ്ങാൻ കഴിയൂ. നോമ്പുകാരായ അധ്യാപകർക്കടക്കം ഈ സാഹചര്യത്തിൽ ഈ വർഷത്തെ ഹയർ സെക്കൻഡറി പരീക്ഷ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയാസങ്ങൾ സൃഷ്ടിക്കുമെന്നും പരീക്ഷകൾ രാവിലത്തേക്കു മാറ്റുന്നതാണ് ഉചിതമെന്നും ജില്ലാ കൗൺസിൽ ചൂണ്ടിക്കാട്ടി. 

അതോടൊപ്പം ഒന്നാം വർഷ വിദ്യാർത്ഥികളോടൊപ്പം ബഹുഭൂരിപക്ഷം പ്ലസ് ടു വിദ്യാർത്ഥികളും ഇംപ്രൂവ് ചെയ്യുന്ന ഇംഗ്ലീഷ് പരീക്ഷ 29നാണ് ക്രമീകരിച്ചിരിക്കുന്നത്, മാർച്ച് 30 ഞായർ അവധിയും 31ന് തിങ്കൾ പെരുന്നാളും വരാൻ സാഹചര്യത്തിൽ ഒട്ടേറെ സാങ്കേതിക പ്രശ്നങ്ങൾക്കു കാരണമാകും. 29ന് അവസാനിച്ച പരീക്ഷയുടെ ഉത്തരക്കടലാസുകൾ അന്നേദിവസം അയക്കാൻ കഴിയില്ല, തുടർന്നുള്ള ദിവസങ്ങൾ അവധി കൂടിയാകുമ്പോൾ ഉത്തരക്കടലാസുകളുറെ സുരക്ഷിതത്വം വലിയ പ്രശ്നം സൃഷ്ടിക്കും, ഒപ്പം പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് റിലീവ് ചെയ്യപ്പെടുന്ന അധ്യാപകർ മാതൃ സ്ഥാപനത്തിൽ തിരികെ പ്രവേശിക്കുന്നതിലും പ്രതിസന്ധി സൃഷ്ടിക്കും, ഈ കാര്യങ്ങളിൽ അടിയന്തിര പരിഹാരം കാണണമെന്ന് ആവശ്യപ്പെടുന്നു.

സംസ്ഥാന സെക്രട്ടറി കെ മുഹമ്മദ് ശരീഫ് തങ്കയം കൗൺസിൽ ഉദ്ഘാടനം ചെയ്തു, കരീം കൊയക്കീൽ, റഹ്മാൻ പാണത്തൂർ, അബ്ദുള്ളക്കുഞ്ഞി, തുഫൈൽ റഹ്മാൻ, ജലീൽ വി.കെ.പി, ഖദീജത്ത് നിസ, അബൂബക്കർ കുഞ്ഞ് സംസാരിച്ചു. ജില്ലാ ഭാരവാഹികൾ: ചെറിസ്മ സി (പ്രസിഡണ്ട്), ഫൈസൽ.എ.എം, സൂഫിയ.ഇ.കെ. അബ്ദുൾ ലത്തീഫ് ഇ.കെ, കൗലത്ത് സി (വൈസ് പ്രസിഡണ്ട്), അൻവർ കെ ടി (ജനറൽ സെക്രട്ടറി), ശ്യാമിലി ദാസ്, അഹമ്മദ് റാഷിദ് എം, മുഹമ്മദ് ശറഫുദ്ദീൻ കെ.സി, (ജോ.സെക്രട്ടറി), അബ്ദു റഫീഖ് പി.എം (ട്രഷറർ), 

ഡോ. മുഹമ്മദ് ശരീഫ് ഐ (അക്കാഡമിക് കൗൺസിൽ ചെയർമാൻ), മുഹമ്മദ് റഫീഖ് കെ.പി (വൈസ് ചെയർമാൻ), ദിലീപ് കുമാർ.ടി.എൻ (കൺവീനർ), അനസ് ബഷീർ (ജോ.കൺവീനർ).

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക 
 The Kerala Higher Secondary Teachers' Union has requested the rescheduling of exams to avoid difficulties for both students and teachers due to the timing and the upcoming hot weather.


 #HigherSecondaryExams #KeralaNews #KasargodNews #TeachersUnion #ExamReschedule #StudentWelfare

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia