വിദ്യാര്‍ത്ഥിക്ക് പരീക്ഷ നിഷേധിച്ച സംഭവം: സസ്‌പെന്‍ഷന്‍, ഉത്തരവ് ധിക്കരിച്ചതിനെന്ന് ഡി.ഡി.ഇ
Mar 11, 2014, 19:50 IST
കാസര്‍കോട്: തളങ്കര ഗവണ്‍മെന്റ് മുസ്ലീം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം തരം വിദ്യാര്‍ത്ഥിക്ക് പരീക്ഷ എഴുതാന്‍ അനുവാദം നല്‍കികൊണ്ടുളള ഡി.ഡി.ഇ യുടെ നിര്‍ദേശം ധിക്കരിച്ചതിനാണ് പ്രസ്തുത സ്‌കൂള്‍ സീനിയര്‍ അധ്യാപകന്‍ വി. ബാബുരാജനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതെന്ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. വിദ്യാഭ്യാസ അവകാശ നിയമം ലംഘിക്കുകയും വിദ്യാര്‍ത്ഥിയുടെ അവകാശം ഹനിക്കുകയും ചെയ്ത അധ്യാപകനെതിരെയുളള നടപടി അനിവാര്യമായിരുന്നു.
തന്റെ മകനെ പരീക്ഷ എഴുതുവാന്‍ അനുവദിക്കണമെന്ന് വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് നല്‍കിയ അപേക്ഷ പരിഗണിച്ചു ഡി.ഇ.ഒ അന്വേഷണം നടത്തുകയും, വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ പുനപ്രവേശിപ്പിക്കണമെന്ന് റിപോര്‍ട്ട് സമര്‍പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിക്ക് വാര്‍ഷിക പരീക്ഷ എഴുതാനുളള സൗകര്യം ഒരുക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ഡി.ഡി.ഇ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ അഭാവത്തില്‍ സ്‌കൂള്‍ ഭരണ ചുമതല വഹിക്കേണ്ട സീനിയറായ അധ്യാപകന്‍ വി. ബാബുരാജന്‍ ഡി.ഡി.ഇ യുടെ നിര്‍ദ്ദേശം പാലിക്കാന്‍ തയ്യാറായില്ലെന്നും, വിദ്യാര്‍ത്ഥിക്ക് പരീക്ഷ എഴുതാനുളള അവകാശത്തെ നിഷേധിച്ചെന്നും ഡി.ഡി.ഇ വ്യക്തമാക്കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Examination, Student, Teacher, Suspension, Kasaragod, Education, Kerala, Thalangara.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍