പടുപ്പ് സ്‌കൂളിലെ അധ്യാപക തൊഴില്‍ പ്രശ്‌നം പരിഹരിച്ചു
Dec 22, 2017, 15:09 IST
ബന്തടുക്ക: (www.kasargodvartha.com 22.12.2017) വര്‍ഷങ്ങളായി നിലനിന്നിരുന്ന പടുപ്പ് സ്‌കൂളിലെ അധ്യാപക തൊഴില്‍ പ്രശ്‌നം പരിഹരിച്ചു. അധ്യാപകര്‍ക്കും ഇതര ജീവനക്കാര്‍ക്കും അര്‍ഹമായ വേതനം നല്‍കാന്‍ തയ്യറാകാത്തതിനാലും രാജിവെച്ച് ഒഴിയാതെ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് പോലും നല്‍കില്ലെന്ന പിടിവാശിയെ തുടര്‍ന്നുമാണ് ജീവനക്കാര്‍ പ്രത്യക്ഷ സമരം ആരംഭിച്ചത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും ജീവനക്കാരോട് പ്രതികാര നടപടി പാടില്ലെന്നും കാണിച്ച് ജീവനക്കാര്‍ പ്രിന്‍സിപ്പാളിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാതെ ജീവനക്കാരോട് പ്രതികാര നടപടിക്ക് മുതിരുകയായിരുന്നു മാനേജ്‌മെന്റ് എന്ന് സിഐടിയുവിന്റെ നേതൃത്വത്തിലുള്ള കെയുഎസ്ടിയു പടുപ്പ് യൂണിറ്റ് സെക്രട്ടറിയും സ്‌കൂള്‍ അധ്യാപകരും ആരോപിക്കുന്നു.
മാനേജ്‌മെന്റിന്റെ പീഡനം കൊണ്ട് പൊറുതി മുട്ടിയ ജീവനക്കാര്‍ അധ്യാപകനായ സിജിന്റെ കെയുഎസ്ടിയുവിന്റെ കീഴില്‍ സംഘടനാ യൂണിറ്റിന് നേതൃത്വം നല്‍കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സംഘടന സെക്രട്ടറിയുടെ എക്‌സപീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് തടഞ്ഞു വെച്ചതെന്ന് ജില്ലാ സെക്രട്ടറി മധു മുതിയക്കാല്‍ പറഞ്ഞു. സ്‌കൂളിനകത്ത് നിലവിലുണ്ടായിരുന്ന പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ജില്ലാ സെക്രട്ടറി മധു മുതിയക്കാലും ഇതര സിപിഎം നേതാക്കളും സമവായ ചര്‍ച്ചക്കു തയ്യാറായെങ്കിലും പ്രിന്‍സിപ്പാള്‍ വഴങ്ങിയിരുന്നില്ല. മാത്രമല്ല, അധ്യാപകരോട് വീണ്ടും പ്രതികാര നടപടി സ്വീകരിക്കാന്‍ തുടങ്ങിയതോടെ ജീവനക്കാര്‍ ഒന്നടങ്കം സ്‌കൂള്‍ ഗേറ്റിനു മുന്നില്‍ ധര്‍ണാ സമരത്തിനു നിര്‍ബന്ധിതരാവുകയായിരുന്നുവെന്ന് യൂണിയന്‍ സെക്രട്ടറിയും സ്‌കൂള്‍ അധ്യാപകനുമായ സിജിന്‍ പറയുന്നു.
ഇദ്ദേഹം മറ്റൊരു ജോലി ആവശ്യര്‍ത്ഥം തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ജോലി രാജിവെക്കാതെ നല്‍കില്ല എന്ന ധിക്കാരപരമായ നിലപാട് സ്വീകരിച്ചതടക്കമുള്ള കാര്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിത കാല സമരത്തിന് ജീവനക്കാര്‍ നിര്‍ബന്ധിതരായതെന്ന് സിജിന്‍ പറഞ്ഞു.
അധ്യയനം തടസ്സപ്പെട്ടാലും അധ്യാപകരുടെ സഹായമില്ലാതെ സ്‌കൂള്‍ നടത്തികൊണ്ടുപോകുമെന്ന ധിക്കാരമായ നിലപാടും പുറത്തു നിന്നുമുള്ള ഏതാനും ചില ആളുകളെ വിളിച്ചു വരുത്തി പരീക്ഷ നടത്താന്‍ പ്രിന്‍സിപ്പാള്‍ നടത്തിയ നീക്കം പ്രശ്‌നം വഷളാക്കുകയായിരുന്നു. ജീവനക്കാരുടെ ആവശ്യങ്ങള്‍ പരിഹരിക്കില്ലെന്ന മാനേജ്‌മെന്റിന്റെ മര്‍ക്കട മുഷ്ടിയാണ് സമരം രൂക്ഷമാകാന്‍ കാരണം. സമരം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയതോടെയാണ് അനുരഞ്ജന ചര്‍ച്ചയ്ക്ക് മാനേജ്‌മെന്റ് തയ്യാറായത്.
സമരത്തേ തുടര്‍ന്ന് ബേഡകം പോലീസിന്റെ സാന്നിധ്യത്തില്‍ പള്ളി വികാരിയും മാനേജ്‌മെന്റും സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നം പരിഹരിച്ചത്. അധ്യാപകര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും, തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റും നല്‍കാനും തുടര്‍ന്ന് തൊഴിലാളി വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കില്ലെന്ന് ഉറപ്പും ലഭിച്ച ശേഷമാണ് സമരം അവസാനിപ്പിച്ചത്.
Keywords: Kerala, kasaragod, news, Prathibha-Rajan, Job, Bandaduka, Teachers, Education, teacher's employment problem has been solved in Padupp school