city-gold-ad-for-blogger

ഗുരുനാഥര്‍ക്ക് സ്വന്തം കൈപ്പടയില്‍ കത്തുകളെഴുതി കുരുന്നുകളുടെ അധ്യാപക ദിനാഘോഷം

തൃക്കരിപ്പൂര്‍: (www.kasargodvartha.com 07/09/2016) അധ്യാപക ദിന ആഘോഷ ഭാഗമായി നാടെങ്ങും ഗുരുക്കന്മാര്‍ക്ക് ആദരവ് നടന്നപ്പോള്‍ തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് എ യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ആഘോഷം പുതുമയുള്ളതാക്കി. കുരുന്നുകള്‍ തങ്ങളുടെ ഭാവനയില്‍ കൈപ്പടയുപയോഗിച്ച് സ്‌കൂളിലെ 41 അധ്യാപകര്‍ക്കും ആശംസാ കാര്‍ഡുകള്‍ തയ്യാറാക്കി കൈമാറി.

വര്‍ണ ചിത്രങ്ങളാലും വിവിധ ആശംസാ വാക്കുകളാലും കുട്ടികള്‍ തയ്യാറാക്കിയ കാര്‍ഡുകള്‍ അധ്യാപകരുടെ മനം കവരുന്നതായി. പോസ്റ്റ് കാര്‍ഡുകളാണ് ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ഉപയോഗിച്ചത്. ഒന്നാം തരത്തിലെ ഇളം പ്രായക്കാര്‍ തങ്ങളുടെ ടീച്ചര്‍മാരുടെ പേര് ചേര്‍ത്ത് വിലാസവും എഴുതി. പൂക്കളും, മരങ്ങളും, വിളക്കും, മെഴുകുതിരികളും പുസ്തകവും ഉള്‍പെടെ അവര്‍ക്കിഷ്ടപ്പെട്ട മിക്ക ചിത്രങ്ങളും കാര്‍ഡുകളില്‍ ഇടംപിടിച്ചു.

അധ്യാപക ദിനം ഇത്തവണ ഒരു ദിവസം കഴിഞ്ഞാണ് ജില്ലയില്‍ ആഘോഷിച്ചതെങ്കിലും വിവിധ പരിപാടികള്‍ സ്‌കൂളില്‍ അധ്യാപകരുടെ സഹകരണത്തോടെ നടത്തി.

ഗുരുനാഥര്‍ക്ക് സ്വന്തം കൈപ്പടയില്‍ കത്തുകളെഴുതി കുരുന്നുകളുടെ അധ്യാപക ദിനാഘോഷം

Keywords : Trikaripur, School, Students, Teachers, Celebration, Education, Teachers day celebration in Trikaripure Saint Paul's School

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia