city-gold-ad-for-blogger

അധ്യാപകർ സെൻസസ് ഡ്യൂട്ടിയിലേക്ക്; അധ്യയനം മുടങ്ങുമെന്ന ആശങ്കയിൽ പിടിഎയും രക്ഷിതാക്കളും

Teachers Assigned To Census Duty; PTAs And Parents Concerned Over Potential Academic Disruption
Representational Image Generated by GPT

● അധ്യയന വർഷത്തെ അധ്യാപക സ്ഥലം മാറ്റം സർക്കാർ മരവിപ്പിച്ചു
● അവധി ദിവസങ്ങളിൽ മാത്രം ഡ്യൂട്ടി നൽകണമെന്ന് രക്ഷിതാക്കളുടെ ആവശ്യം
● 300 വീടുകളിലെ വിവരശേഖരണമാണ് ഓരോ എന്യൂമറേറ്ററും നിർവഹിക്കേണ്ടത്
● എൽപി മുതൽ ഹയർസെക്കൻഡറി വരെയുള്ള അധ്യാപകരെ ഡ്യൂട്ടിക്ക് ഉപയോഗിക്കുന്നു

കാസർകോട്: (KasargodVartha) ജൂലൈ ഒന്ന് മുതൽ ആരംഭിക്കുന്ന സെൻസസ് ഡ്യൂട്ടിക്കായി ജില്ലയിലെ സ്കൂളുകളിൽ നിന്ന് പകുതിയിലേറെ അധ്യാപകരെ നിയമിച്ചത് അധ്യയനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സ്കൂൾ പിടിഎയും രക്ഷിതാക്കളും. 

ഒരു മാസക്കാലമാണ് സെൻസസ് ഡ്യൂട്ടിക്കായി അധ്യാപകരെ നിയമിച്ചിരിക്കുന്നത്. അധ്യയനം മുടങ്ങുമെന്ന ആശങ്കയിൽ പിടിഎയും രക്ഷിതാക്കളും കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. പകരം സംവിധാനം ഏർപ്പെടുത്താതെ ഇത്രയും അധ്യാപകരെ ഒറ്റയടിക്ക് ഡ്യൂട്ടിക്ക് നിയോഗിച്ചത് ക്ലാസുകളുടെ നടത്തിപ്പിനെ വലിയ രീതിയിൽ ബാധിക്കും.

സർക്കാർ ഉത്തരവും പ്രതിഷേധവും

അധ്യാപകർ ക്ലാസ് കഴിഞ്ഞുള്ള സമയങ്ങളിൽ സെൻസസ് ഡ്യൂട്ടിക്ക് സമയം കണ്ടെത്തണമെന്ന സർക്കാർ നിർദേശത്തോട് അധ്യാപകർക്കും യോജിപ്പില്ല. ഇത് അധ്യാപക സംഘടനകൾ സർക്കാറിനെ അറിയിച്ചിട്ടുണ്ട്. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവരെ ഒരു കാരണവശാലും സ്ഥലം മാറ്റാൻ പാടില്ലെന്ന് സർക്കാർ കർശന നിർദേശം നൽകിയിട്ടുണ്ട്. ഇതുകാരണം ഈ അധ്യയന വർഷത്തെ അധ്യാപക സ്ഥലം മാറ്റവും സർക്കാർ മരവിപ്പിച്ചിരിക്കുകയാണ്. നേരത്തെ ഏപ്രിൽ, മെയ് മാസങ്ങളിൽ നടക്കാറുള്ള സെൻസസ് ജോലികൾ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പ് മൂലമാണ് ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റിയത്. 

സെൻസസ് ജോലികൾ ഇങ്ങനെ

വീടുകൾ കയറി ഇറങ്ങിയുള്ള വിവരശേഖരണമാണ് സെൻസസിന്റെ ഭാഗമായി നടക്കുന്നത്. ഇതിനായി എന്യൂമറേറ്റർമാരായി എൽപി സ്കൂൾ മുതൽ ഹൈസ്കൂൾ വരെയുള്ള അധ്യാപകരെയാണ് നിയമിച്ചിട്ടുള്ളത്. ഹയർസെക്കൻഡറി അധ്യാപകരെയാണ് സൂപ്പർവൈസർമാരായി നിയമിച്ചിരിക്കുന്നത്. 

ഒരു എന്യൂമറേറ്റർ 300 വീടുകളുടെ വിവരങ്ങളാണ് ഒരു മാസം കൊണ്ട് ശേഖരിക്കേണ്ടത്. ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്താനും കൃത്യതയോടെ വിവരങ്ങൾ ശേഖരിക്കാനുമുള്ള കഴിവ് അധ്യാപകർക്കുള്ളതുകൊണ്ടാണ് അവരെ നിയമിച്ചതെന്നാണ് സർക്കാർ പക്ഷം. എന്നാൽ സ്കൂൾ അവധി ദിവസങ്ങളായ ശനി, ഞായർ ദിവസങ്ങളിൽ സെൻസസ് ഡ്യൂട്ടി ചെയ്യണമെന്നാണ് പിടിഎയുടെയും രക്ഷിതാക്കളുടെയും പ്രധാന ആവശ്യം.

ഈ വാർത്ത സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകൾക്കായി ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താം.

Article Summary: Parents and PTAs in Kasaragod are protesting against the government's decision to assign over half of school teachers to census duty from July 1, fearing it will disrupt academic activities, and demanding duties be shifted to holidays.

#CensusDuty #KeralaTeachers #AcademicDisruption #KasaragodNews #PTAProtest #Education #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia