ഡോക്ടറേറ്റ് നേടിയ അധ്യാപകരെയും സംസ്ഥാന സ്‌കൂള്‍ പ്രതിഭകളെയും ആദരിച്ചു
Feb 24, 2016, 10:11 IST
കാസര്‍കോട്: (www.kasargodvartha.com 24/02/2016) ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സംസ്ഥാന തല സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കൈവരിച്ച പ്രതിഭകളെയും ഫിസിക്‌സിലും കെമിസ്ട്രിയിലും ഡോക്ടറേറ്റ് നേടിയ ഇതേ സ്‌കൂളിലെ അധ്യാപകരായ ജോബി തോമസിനെയും കുമാരനേയും സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി ആദരിച്ചു. ഡോക്ടറേറ്റ് ജേതാക്കളുടെ ഗുരു ശിഷ്യ ബന്ധം ഏറെ സന്തോഷത്തോടെയാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും സ്വീകരിച്ചത്.
കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ സുകുമാരന്‍ സാറിന്റെ വിദ്യാര്‍ഥി ആയിരുന്നു ജിജി തോമസ് എന്നത് അധികമാരും അറിയാത്ത ഒരു വസ്തുതയായിരുന്നു. അത് കൊണ്ട് തന്നെ ഡോക്ടറേറ്റ് ലഭിച്ചതിനുള്ള ആദരിക്കല്‍ ചടങ്ങിനു ഗുരു ശിഷ്യ ബന്ധത്തിന്റെ ആത്മീയ പ്രകാശവും കൂടി അനുഭവപ്പെട്ടു.
സ്‌കൂള്‍ മാനേജര്‍ സി.ടി അഹ് മദലിയുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ഡോക്ടറേറ്റ് നേടിയ അധ്യാപകരെ ആദരിക്കുകയും ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും സംസ്ഥാന സ്‌കൂള്‍ കലോത്സവ വിജയികള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുകയും ചെയ്തു. സി.എച്ച് അബ്ദുല്‍ ലത്വീഫ്, പി ടി എ പ്രസിഡണ്ട് അന്‍വര്‍ ഷംനാട്, സി.എല്‍ ഹമീദ്, സാലമ്മ ജോസഫ്, കെ.ഒ രാജീവന്‍, യു.എം അഹമ്മദാലി, രാജേഷ്, ജിജി തോമസ്, സൈമണ്‍ മാസ്റ്റര്‍, ശ്രീമതി നജീറ, മന്‍സൂര്‍ കുരിക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂള്‍ കണ്‍വീനര്‍ പി.എം അബ്ദുല്ല സ്വാഗതവും സി.എച്ച് സാജു നന്ദിയും പറഞ്ഞു.
Keywords : Kasaragod, Chemnad, School, Teacher, Felicitated, Education.