ടി.എം.കുഞ്ഞി സ്മാരക അവാര്‍ഡ് ടി.എ.ഖാലിദിന്
Jan 9, 2013, 17:38 IST
കാസര്‍കോട്: മാപ്പിളപ്പാട്ട് ആസ്വാദക സംഘം സ്ഥാപക പ്രസിഡന്റും സാമൂഹിക സാംസ്ക്കാരിക വിദ്യാഭ്യാസ രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന ഹാജി ടി.എം.കുഞ്ഞി സ്മാരക അവാര്‍ഡിന് സാമൂഹ്യ പ്രവര്‍ത്തകനായ ടി.എ.ഖാലിദ് അര്‍ഹനായി. സമഗ്ര സംഭാവനകള്‍ മാനിച്ചാണ് അവാര്‍ഡ്. മുംബൈ കേന്ദ്രീകരിച്ച് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ വാതായനങ്ങള്‍ തുറക്കുന്ന ടി.എ.ഖാലിദ് മുംബൈയില്‍ എത്തുന്ന മലയാളികള്‍ക്ക് എന്നും ആശ്വാസമാണ്.
കാസര്‍കോട് തെരുവത്ത് സ്വദേശിയായ ഖാലിദ് മുംബൈ- കേരള മുസ്ലീം ജമാഅത്ത് ചീഫ് പാട്രണ്‍, ഓള് ഇന്ത്യ മലയാളി അസോസിയേഷന് സെക്രട്ടറി, മുംബൈ- കേരള കള്‍ച്ചറല്‍ അസോസിയേഷന് വൈസ്പ്രസിഡന്റ്, ഈമാന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി, മാലിക് ദിനാര്‍ ഇസ്ലാമിക് അക്കാദമി മെമ്പര്‍ എന്നീനിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.
മികച്ച സേവനത്തിന് നിരവധി പുരസ്ക്കാരങ്ങള്‍ ഇതിനകം ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.11,111 രൂപയും പ്രശസ്തിപത്രവും മൊമെന്റോയും അടങ്ങുന്നതാണ് അവാര്‍ഡ്.എം.സി.ഖമറുദ്ദീന്,അസീസ് തായിനേരി,അഷ്റഫലി ചേരങ്കൈ, ഉമേഷ് സാലിയാന്‍ എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ നിര്‍ണയിച്ചത്.
ഷിറിന് ആണ് ഖാലിദിന്റെ ഭാര്യ. ഷഫീഖ് റഹ്മാന്,സാബിഖ് റഹ്മാന്,ഷംസീര്‍ റഹ്മാന്, ലുലു ഫാത്വിമ എന്നിവര്‍ മക്കളാണ്.
ഫെബ്രുവരി 17 ന് മുംബൈയില്‍ നടക്കുന്നചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് മാപ്പിളപ്പാട്ട് ആസ്വാദക സംഘം ജനറല്‍ സെക്രട്ടറി എം.കെ.അബ്ദുല്ല, ടി.എം.ശുഹൈബ്,അഷ്റഫലി ചേരങ്കൈ, ഉമേശ് സാലിയന്‍, ടി.കെ.അന്‍വര്‍,ഹമീദ് കാവില്‍, എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Keywords: Award, Kasaragod, Mappilapatt, President, Education, Mumbai, Natives, Secretary, Malik deenar, Winner, Press meet, Kerala.