ഹരിതവനം പദ്ധതിക്ക് സഹായവുമായി സിന്‍ഡിക്കേറ്റ് ബാങ്ക്
Mar 3, 2016, 11:00 IST
മുള്ളേരിയ: (www.kasargodvartha.com 03/03/2016) കാലാവസ്ഥ വ്യതിയാന വകുപ്പും ഹയര്‍സെക്കന്‍ഡറി എന്‍.എസ്.എസും ചേര്‍ന്ന് മുള്ളേരിയയില്‍ നടപ്പിലാക്കിയ ഹരിത വനം പദ്ധതി സംരക്ഷണത്തിന് സഹായവുമായി സിന്‍ഡിക്കേറ്റ് ബാങ്ക്. സിന്ധ് സമഗ്ര ഗ്രാമവികാസ് യോജന പദ്ധതി പ്രകാരം ഹരിതവനം സംരക്ഷണ വേലി നിര്‍മിക്കാന്‍ 50,000 രൂപ അനുവദിച്ചു.
മുള്ളേരിയ സ്‌കൂളില്‍ ഒന്നര ഏക്കര്‍ പാറപ്രദേശമാണ് വനമാക്കി മാറ്റുന്നത്. സി.ഐ ഓഫീസിന് മുന്‍വശത്ത് പുതിയ ഹയര്‍സെക്കന്‍ഡറി ബ്ലോക്കിന്റെ അടുത്തുള്ള സ്ഥലത്താണ് മരങ്ങള്‍ നട്ടുപിടിപ്പിച്ചത്. അപൂര്‍വവും വ്യത്യസ്തവുമായ സസ്യങ്ങള്‍ നട്ടു വളര്‍ത്തുക, ചെറു ജീവികള്‍ക്ക് ആവാസമൊരുക്കുന്ന വനമായി മാറ്റുക എന്നതാണ് ലക്ഷ്യം. പാറ നിറഞ്ഞ വരണ്ട പ്രദേശം ചെരുവ് തട്ടുകളായി തിരിച്ചാണ് ചെടികള്‍ വച്ചു പിടിപ്പിച്ചത്.
അപൂര്‍വവും അന്യം നിന്നു പോകുന്നതുമായ ചെടികള്‍ക്കാണ് പാര്‍ക്കില്‍ പ്രാമുഖ്യം നല്‍കിയത്. സ്‌കൂള്‍ കുട്ടികള്‍ക്കും എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ക്കും പ്രകൃതി പഠന ക്യാംപുകള്‍ക്കും സാധ്യതയുണ്ടാകും. വനമിത്ര, ജൈവ വൈവിധ്യബോര്‍ഡിന്റെ നല്ലപരിസ്ഥിതി പ്രവര്‍ത്തകന്‍, പുരസ്‌കാരം ലഭിച്ച പുണ്ടൂര്‍ ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലാണ് മുള്ളേരിയയില്‍ ഹരിതവനം നടപ്പിലാക്കുന്നത്.
സിന്‍ഡിക്കേറ്റ് ബാങ്ക് ജില്ലാ ലീഡ് ചീഫ് മാനേജര്‍ എന്‍.കെ അരവിന്ദാക്ഷന്‍ തുക പ്രിന്‍സിപ്പാള്‍ നാരായണന് കൈമാറി. വേണുഗോപാലന്‍, ഉഷബാബു, ടി.എ അഗസ്റ്റിന്‍ ജോണ്‍, ഷിനി ഷാജന്‍ എന്നിവര്‍ സംസാരിച്ചു.
Keywords : School, Education, Students, Bank, Street, Trees.