കാസര്‍കോട് സബ് ജില്ലാ വോളിബോള്‍: സീനിയര്‍, ജൂനിയര്‍ വിഭാഗത്തില്‍ ചെമ്മനാട് സ്‌കൂള്‍ ജേതാക്കള്‍
Sep 4, 2015, 12:00 IST
ചെമ്മനാട്: (www.kasargodvartha.com 04/09/2015) കാസര്‍കോട് സബ്ജില്ലാ വോളിബോള്‍ ടൂര്‍ണമെന്റില്‍ സീനിയര്‍ വിഭാഗത്തിലും ജൂനിയര്‍ വിഭാഗത്തിലും ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ജേതാക്കളായി. ഉളിയത്തടുക്ക പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ നടന്ന സീനിയര്‍ വിഭാഗം മത്സരത്തില്‍ ജിഎച്ച്എസ്എസ് ബേത്തൂര്‍പാറയെ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തുകയായിരുന്നു. ജൂനിയര്‍ വിഭാഗത്തിലും ജിഎച്ച്എസ്എസ് ബേത്തൂര്‍ പാറയെ തന്നെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പിച്ചു.
സര്‍ഫറാസിന്റെ നേതൃത്വത്തില്‍ രിഫാഇ, നശാത്തുദ്ദീന്‍, മുസ്തഫ, മഹ്‌റൂഫ്, ശുഹൈബ് എന്നിവരാണ് സീനിയര്‍ ടീമിന് വേണ്ട് ജഴ്‌സി അണിഞ്ഞത്. സയ്യിദ് സാദാത്തിന്റെ നേതൃത്വത്തില്‍ ആഷിഖ്, ഹരികേഷ്, നസീല്‍, ത്വയ്യിബ്, മുഷറഫ് എന്നിവര്‍ ജൂനിയര്‍ ടീമിന് വേണ്ടി ജഴ്‌സി അണിഞ്ഞു.
മുഹമ്മദ് ശഫീല്‍ എം.എ ആണ് സീനിയര്‍, ജൂനിയര്‍ വോളി ടീമിന് പരിശീലനം നല്‍കിയത്. അധ്യാപകരായ യാസര്‍ സി.എല്‍, ജി.ജി തോമസ്, മണികണ്ഠന്‍ എന്നിവര്‍ ടീമിനെ അനുഗമിച്ചു.

Keywords : Kasaragod, Kerala, Sports, Chemnad, School, Education, Kasaragod Sub District.