രാജിവെച്ച കെ ടി ജലീലിനും മുഖ്യമന്ത്രിക്കുമെതിരെ ഫേസ്ബുക് പോസ്റ്റുമായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ; പാർടിക്കുള്ളിൽ ചർച കൊഴുത്തു
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.04.2021) ഇടത് അനുഭാവിയായ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മുഖ്യമന്ത്രിക്കും മുൻമന്ത്രി കെ ടി ജലീലിനുമെതിരെ ഫേസ്ബുക് പോസ്റ്റിട്ടത് സിപിഎമിൽ ചർചയാകുന്നു.
സർകാർ ഉദ്യോഗസ്ഥർ പാലിക്കേണ്ട പെരുമാറ്റ ചട്ടങ്ങൾക്ക് വിരുദ്ധമായുള്ള പ്രവർത്തി ഉദ്യോഗസ്ഥ തലത്തിലും ചർചാ വിഷയമായി. ചീമേനി സ്വദേശിയായ ഓഫീസറാണ് ഫേസ്ബുക് പോസ്റ്റിട്ടത്.
'രാജി വച്ച മന്ത്രി കെ ടി ജലീലുമായി ബന്ധപ്പെട്ട ബന്ധുനിയമനത്തെച്ചൊല്ലിയാണ് മുഖ്യമന്ത്രി പിണറായി വിജയനെയും ജലീലിനെയും നിശിതമായി വിമർശിക്കുന്ന പോസ്റ്റ്. ചാനലിൽ സിപിഎം പ്രതിനിധിയുടെ വിശദീകരണം ദയനീയമായ നിലവാരത്തിലാണ്. ആരെയും എങ്ങനെയും നിയമിക്കാൻ സർകാരിന് അധികാരമുണ്ട് എന്നൊക്കെയാണ് ധാർഷ്ട്യം. അതങ്ങ് പാർടി ഓഫീസിൽ പറഞ്ഞാൽ മതി. തോന്ന്യവാസം ചെയ്യാനുള്ള ഒരു അധികാരവും കേരളം എൽഡിഎഫ് മന്ത്രിസഭയ്ക്ക് നൽകിയിട്ടില്ല. കള്ളത്തരം പിടിക്കപ്പെട്ടപ്പോൾ എന്നാൽ കോടതിയിൽ പോകൂ എന്നായി. അഴിമതി നിരോധന നിയമപ്രകാരം മന്ത്രിക്കെതിരെ പ്രാഥമിക അന്വേഷണം പോലും നടത്താൻ മുഖ്യമന്ത്രിയുടെ അനുമതി വേണം. ബന്ധുനിയമനത്തിൽ ആരോപണം നേരിട്ടപ്പോൾ ഇ പി ജയരാജന്റെ രാജി ആവശ്യപ്പെട്ട ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അന്ന് നിയമനം നടന്നില്ല, ഇവിടെ നിയമനം നടന്നു. തന്റെ വിശ്വസ്തനായ കെ ടി ജലീൽ കുറേക്കൂടി തെളിവുകളോടുകൂടി അതേ ആരോപണം നേരിടുമ്പോൾ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് തെറ്റാണ്. അഴിമതിരഹിത ഭരണം എന്ന മുദ്രാവാക്യത്തിൽ അൽപമെങ്കിലും ആത്മാർഥത ഉണ്ടെങ്കിൽ ഈ കേസ് വിജിലൻസ് അന്വേഷിക്കണം.'
ഇതാണ് പോസ്റ്റിൻ്റെ പ്രസക്തഭാഗങ്ങൾ. സാക്ഷരത ജനകീയാസൂത്രണ പദ്ധതികൾക്ക് ചുക്കാൻ പിടിച്ച ഉദ്യോഗസ്ഥൻ കൂടിയാണ്. സർകാർ ജീവനക്കാർ നവ മാധ്യമങ്ങളിലൂടെ ഇത്തരം വിരുദ്ധ വിമർശനങ്ങൾ നടത്തരുതെന്ന് കേരള സർവീസ് ചട്ടങ്ങൾ അനുശാസിക്കുന്നുണ്ട്. ഇതിനു പുറമെ ഈ മാസം 29 വരെ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്നുമുണ്ട്. അതിനിടെ ഉദ്യോഗസ്ഥൻ്റെ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ട് ഒരു റിട. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ നടത്തിയ മൊബൈൽ ഫോൺ സംഭാഷണത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായ താൻ പാർടി മെമ്പറാണെന്നുകൂടി പറയുന്നതും തികഞ്ഞ അച്ചടക്ക ലംഘനമാണ്. പ്രതിപക്ഷ സർവീസ് യൂണിയനുകളും സിപിഎമിലെ ഒരു വിഭാഗവും ഈ പ്രശ്നം ഏറ്റെടുത്തിട്ടുണ്ട്.
Keywords: Kanhangad, Kasaragod, Kerala, News, Pinarayi-Vijayan, Education, District, Social-Media, Cheemeni, CPM, Government, Case, Vigilance, Mobile Phone, Sub-district education officer with a Facebook post against resigned KT Jaleel and CM.
< !- START disable copy paste -->