city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Study Report | കാസർകോട്ട് 14000 പേർ പ്ലസ് 2 പാസാവുന്നുണ്ടെങ്കിലും തുടർപഠനത്തിന് അവസരം പകുതിയോളം പേർക്ക് മാത്രം; എസ്എഫ്ഐ നിയോഗിച്ച കമീഷന്റെ പഠന റിപോർട് പുറത്ത്; പ്രത്യേക പാകേജ് വേണമെന്ന് ആവശ്യം

കാസർകോട്: (www.kasargodvartha.com 21.04.2022) ജില്ലയിൽ 14000ത്തോളം വിദ്യാർഥികൾ പ്ലസ്‌ടു കഴിഞ്ഞു പുറത്തിറങ്ങുന്നുണ്ടെങ്കിലും പകുതിയോളം പേർക്ക് മാത്രമാണ് തുടർപഠനത്തിനുള്ള സംവിധാനമുള്ളതെന്നും കാസർകോട്ടെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റത്തിന് പ്രത്യേക പാകേജ്‌ വേണമെന്നും എസ്‌എഫ്‌ഐ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കാസർകോട്ടെ ഉന്നത വിദ്യാഭ്യാസമേഖലയിലെ പരിമിതികളും പരിഹാരനിർദേശങ്ങളും എന്ന വിഷയത്തിൽ എസ്എഫ്ഐ നിയോഗിച്ച കമീഷന്റെ പഠന റിപോർട് പ്രകാശനം ചെയ്തു.
                                   
Study Report | കാസർകോട്ട് 14000 പേർ പ്ലസ് 2 പാസാവുന്നുണ്ടെങ്കിലും തുടർപഠനത്തിന് അവസരം പകുതിയോളം പേർക്ക് മാത്രം; എസ്എഫ്ഐ നിയോഗിച്ച കമീഷന്റെ പഠന റിപോർട് പുറത്ത്; പ്രത്യേക പാകേജ് വേണമെന്ന് ആവശ്യം

ഈ റിപോർട് മുഖ്യമന്ത്രിയടക്കമുള്ളവർക്ക് കൈമാറും. എസ്‌എഫ്‌ഐ ജില്ലാ സമ്മേളനത്തിലും ഇത് അവതരിപ്പിക്കും. നടപ്പാക്കുന്നതിന് വേണ്ടി പ്രക്ഷോഭങ്ങൾക്കും രൂപം നൽകും. കാസർകോട്‌, മഞ്ചേശ്വരം മണ്ഡലത്തിലുള്ളവരും ജില്ലയുടെ മലയോരത്തുള്ളവരിൽ ഭൂരിപക്ഷവും തുടർപഠനത്തിന്‌ കർണാടകത്തെയാണ്‌ ആശ്രയിക്കുന്നത്‌. ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കുറവ്‌ കാരണം ജില്ലയിലെ ഭൂരിപക്ഷം വിദ്യാർഥികളും വൻതുക സംഭാവനയായും ഫീസായും നൽകിയാണ്‌ പഠിക്കുന്നതെന്നും പഠനത്തിൽ കണ്ടെത്തി.



സർകാർ തലത്തിൽ എൻജിനീയറിങ്, ലോ, മെഡികൽ, നഴ്‌സിങ്‌ കോളജുകൾ ഇല്ലാത്ത ജില്ലയാണ്‌ കാസർകോട്‌. പരിഹാരമായി പുതിയ കോളജുകളും നൂതന കോഴ്‌സുകളും ആരഭിക്കേണ്ടതുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ കമീഷൻ അംഗം ഡോ. സി ബാലൻ, എസ്‌എഫ്‌ഐ ജില്ലാ സെക്രടറി ആൽബിൻ മാത്യൂ, പ്രസിഡന്റ്‌ കെ അഭിരാം, വിപിൻ കീക്കാനം എന്നിവർ പങ്കെടുത്തു.

Keywords: News, Kerala, Kasaragod, Top-Headlines, SFI, Video, Press meet, Education, Students, Plus-Two, Minister, Study Report, Study report of the commission appointed by SFI is released.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia