കൊര്‍ദോവ കോളജ് യൂണിയന് പുതിയ ഭാരവാഹികള്‍
Sep 28, 2013, 16:00 IST
ചെര്‍ക്കള: ഇന്ദിരാനഗര്‍ കൊര്‍ദോവ കോളജിന് പുതിയ യൂണിയന്‍ ഭാരവാഹികള്‍. വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ സുനീര്‍ ആലൂരിനെ (ഫൈനല്‍ ബികോം) ചെയര്‍മാനായും അജ്മല്‍ ഹുസൈനെ (സെക്കന്റ് ബികോം) വൈസ് ചെയര്‍മാനായും തിരഞ്ഞെടുത്തു.
30 സ്ഥാനാര്‍ത്ഥികളാണ് വിവിധ പോസ്റ്റുകളിലായി മത്സരിച്ചത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി കോളജ് പ്രിന്‍സിപ്പാള്‍ ഇബ്രാഹിം പള്ളങ്കോടിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് ക്യാമ്പയിനും നടത്തി. കോളജ് ഡയറക്ടര്‍മാരായ എം.എ നജീബും, റൗഫ് ബാവിക്കരയും ക്യാമ്പയിന്റെ മോഡറേറ്റര്‍മാരായി. വിദ്യാര്‍ത്ഥികളും സ്ഥാനാര്‍ത്ഥികളും സംവാദത്തില്‍ പങ്കെടുത്തു.
കോളജില്‍ പടക്കം പൊട്ടിച്ചും, മധുര പലഹാരങ്ങള്‍ നല്‍കിയും വിജയമാഘോഷിച്ചു. വിജയികളെ കോളജ് ചെയര്‍മാന്‍ കാപ്പില്‍ ഷരീഫ്, പ്രിന്‍സിപ്പാള്‍ ഇബ്രാഹിം പള്ളങ്കോട് എന്നിവരും മറ്റു സ്റ്റാഫ് അംഗങ്ങളും അനുമോദിച്ചു. തിങ്കളാഴ്ച രാവിലെ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
മറ്റു ഭാരവാഹികള്‍: ആഇശ ടി.എ (വൈസ് ചെയര്‍പേഴ്‌സണ്‍), തബ്ഷീര്‍ (ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി), ഉനൈദ് പി.ടി (ജോയിന്റ് സെക്രട്ടറി), മറിയം ഫര്‍ഹാന (ലേഡി ജോയിന്റ് സെക്രട്ടറി), ഷാക്കിര്‍ എന്‍ (സ്റ്റുഡന്റ് എഡിറ്റര്‍), ഷാനിഫ് കെ.എം (ഹയര്‍ സെക്കന്ററി അസോസിയേഷന്‍ സെക്രട്ടറി), അബ്ദുല്‍ ഖാദര്‍ (സി.എസ്.എസ് കോര്‍ഡിനേറ്റര്‍), നിയാസ് (ജനറല്‍ സെക്രട്ടറി), അബൂബക്കര്‍ ഹാഷിഫ് (സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍), ജുറൈജ് (സ്‌പോര്‍ട്‌സ് വൈസ് ക്യാപ്റ്റന്‍).

Keywords : Cordova College, Union, Election, Suneer, Aloor, Ajmal Hussain, Chairman, Vice Chairman, Campaign, Monday, Principal, Ibrahim Pallangodan, Cherkala, Indiranagar, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: