city-gold-ad-for-blogger

എടനീരിലെ വിദ്യാര്‍ത്ഥികള്‍ ജൈവ കീടനാശിനി ഉല്‍പാദന രംഗത്തേക്ക്

എടനീര്‍: (www.kasargodvartha.com 17/08/2016) വിദ്യാര്‍ത്ഥികളുടെ കൃഷികള്‍ക്ക് ഇനിമുതല്‍ സ്വന്തമായുണ്ടാക്കുന്ന കീടനാശിനി. മാരകവിഷമായ കീടനാശിനികളോടും, ഫിനോയിലുകളോടും വിടപറഞ്ഞുകൊണ്ട് എടനീര്‍ സ്വാമിജീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ് സീഡ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് ജൈവകീടനാശിനി ഉല്‍പാദനം ആരംഭിച്ചത്.

കാര്‍ഷികദിനാചരണത്തിന്റെ ഭാഗമായാണ് ജൈവകീടനാശിനി നിര്‍മാണം ആരംഭിച്ചത്. തൊഴില്‍ നൈപുണ്യ രംഗത്ത് കൂടുതല്‍ പ്രാവീണ്യം നേടുന്നതിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ കീടനാശിനി ഉല്‍പാദനം തുടങ്ങിയത്. ഇലപ്പുതു കീടനാശിനി, ചാഴി കീടനാശിനി, പഴം ഈച്ച കീടനാശിനി തുടങ്ങി 12ഓളം കീടനാശിനി നിര്‍മിക്കുന്നതിലാണ് വിദ്യാര്‍ത്ഥികള്‍ പരിശീലനം നേടിയത്. കൂടാതെ ഫിനോയിലുകള്‍ക്കു പകരമായി വേപ്പുമിശ്രിതവും, കൊതുകുനാശിനിയും വിദ്യാര്‍ത്ഥികള്‍ ഉല്‍പാദിപ്പിക്കുന്നു.

നെക്രാജെ ഗ്രാമത്തിലെ മാതൃകാ കര്‍ഷകനും, നുണ്ണിക്കണ്ട പാടശേഖര സമിതി സെക്രട്ടറിയും, നബാര്‍ഡിന്റെ കീഴിലുള്ള ഗോസംരക്ഷണ യോജന കോര്‍ഡിനേറ്ററുമായ എന്‍ ബി രഘുരാമനാണ് കീടനാശിനി ഉല്‍പാദിപ്പിക്കാന്‍ പരിശീലനം നല്‍കുന്നത്. ചെങ്കള കൃഷി അസിസ്റ്റന്റ് ഓഫീസര്‍ പി രാമകൃഷ്ണന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നു. സ്‌കൂള്‍ വളപ്പിലും വീടുകളിലും വിദ്യാര്‍ത്ഥികള്‍ തന്നെ വളര്‍ത്തിയെടുത്ത വേപ്പില, കാന്താരി മുളക്, ശീമക്കൊന്ന, മരച്ചീനി, കാമകസ്തൂരി, നാര്‍സിക്കാട്, ആഡുലോഡ്, പപ്പായ മുതലായവയും കൂടാതെ, വെളുത്തുള്ളിയും, ഗോമൂത്രവും ഉപയോഗിച്ചാണ് കീടനാശിനി നിര്‍മിക്കുന്നത്.

നെല്‍കൃഷി കര്‍ഷകരും, ചെറുകിട പച്ചക്കറി കര്‍ഷകരും നേരിടുന്ന കീടങ്ങളുടെ ശല്യങ്ങള്‍ കാരണം നശിച്ചുകൊണ്ടിരിക്കുന്ന കൃഷികള്‍ക്ക് ആശ്വാസം പകരുന്നതാണ് വിദ്യാര്‍ത്ഥികളുടെ ഈ കീടനാശിനി ഉല്‍പാദനം. സ്‌കൂള്‍ വളപ്പില്‍ ചെയ്തു വരുന്ന പച്ചക്കറികള്‍ക്കും, നെല്‍ക്കൃഷിക്കും ഉപയോഗിക്കാനും സമീപത്തെ കര്‍ഷകര്‍ക്ക് നല്‍കാനുമാണ് വിദ്യാര്‍ത്ഥികള്‍ ഉദ്ദേശിക്കുന്നത്. അധ്യാപകനായ പ്രവീണ്‍കുമാര്‍ അധ്യക്ഷനായി. കര്‍ഷകനും പരിശീലകനായ എന്‍ ബി രഘുരാമനെ ആദരിച്ചു.

എന്‍ എസ് എസ് സീഡ് കോഡിനേറ്റര്‍ ഐ കെ വാസുദേവന്‍ സ്വാഗതവും വളണ്ടിയര്‍ ഭവിഷ്യ നന്ദിയും പറഞ്ഞു. കാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി ചെങ്കള കൃഷിഭവനില്‍ നടന്ന കാര്‍ഷിക ക്വിസ് മത്സരത്തില്‍ എന്‍ എസ് എസ് വളണ്ടിയര്‍മാരായ അഭിരാം, അര്‍ജുന്‍, അഭിഷേക് എന്നിവര്‍ യഥാക്രമം രണ്ടും, മൂന്നും, നാലും സ്ഥാനങ്ങള്‍ നേടി.

എടനീരിലെ വിദ്യാര്‍ത്ഥികള്‍ ജൈവ കീടനാശിനി ഉല്‍പാദന രംഗത്തേക്ക്


Keywords : Edneer, School, Students, Education, Farming, NSS Volunteers.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia