Education | വിദ്യാർഥികൾ സ്വപ്നം കാണാൻ പ്രാപ്തരാകണമെന്ന് കർണാടക സ്പീക്കർ യു ടി ഖാദർ

● മുൻകാല വിദ്യാർത്ഥി സമൂഹം കണ്ട സ്വപ്നങ്ങളാണ് ഇന്നത്തെ ശാസ്ത്ര വളർച്ചയുടെ അടിസ്ഥാനം.
● രണ്ടായിരത്തിലേറെ വിദ്യാർത്ഥികൾക്ക് അഭയം നൽകുന്ന മുഹിമ്മാത്ത് വിദ്യാത്ഥികളുടെ സർവ്വോന്മുഖ പുരോഗതിക്കായി നടത്തുന്ന സേവനങ്ങൾ അഭിനന്ദനാർഹമാണ്.
● ഇച്ചിലങ്കോട് മാലിക്‌ദീനാർ മഖാം സിയാറത്തിന് സയ്യിദ് മുഹമ്മദ് മദനി തങ്ങൾ മൊഗ്രാൽ നേതൃത്വം നൽകി.
പുത്തിഗെ: (KasargodVartha) വിദ്യാർത്ഥികൾ പുതിയ സ്വപ്നങ്ങൾ കാണാൻ തയ്യാറാകണമെന്ന് കർണാടക സ്പീക്കർ യു ടി ഖാദർ. മുഹിമ്മാത്തിൽ സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ പത്തൊമ്പതാമത് ഉറൂസ് മുബാറക് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻകാല വിദ്യാർത്ഥി സമൂഹം കണ്ട സ്വപ്നങ്ങളാണ് ഇന്നത്തെ ശാസ്ത്ര വളർച്ചയുടെ അടിസ്ഥാനം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും വിവര സാങ്കേതികതയുടെയും ലോകത്ത് പുതിയ സ്വപ്നങ്ങൾ കാണാൻ വിദ്യാത്ഥികൾ തയ്യാറാകണം. രണ്ടായിരത്തിലേറെ വിദ്യാർത്ഥികൾക്ക് അഭയം നൽകുന്ന മുഹിമ്മാത്ത് വിദ്യാത്ഥികളുടെ സർവ്വോന്മുഖ പുരോഗതിക്കായി നടത്തുന്ന സേവനങ്ങൾ അഭിനന്ദനാർഹമാണ്. കേരളത്തിന് പുറമെ നൂറുകണക്കിന് കർണാടക വിദ്യാർഥികൾക്കും മുഹിമ്മാത്ത് അഭയമേകുന്നു അദ്ദേഹം കൂട്ടിച്ചേർത്തു. അബ്ദുൽ ഹമീദ് മുസ്‌ലിയാർ മാണി മുഖ്യ പ്രഭാഷണം നടത്തി.
ഇച്ചിലങ്കോട് മാലിക്‌ദീനാർ മഖാം സിയാറത്തിന് സയ്യിദ് മുഹമ്മദ് മദനി തങ്ങൾ മൊഗ്രാൽ നേതൃത്വം നൽകി. മുഗുറോഡിൽ നിന്നും മുഹിമ്മാത്തിലേക്ക് നടന്ന വിളംബര ഘോഷ യാത്രക്ക് ശേഷം അഹ്ദൽ മഖാമിൽ സിയാറത്ത് നടന്നു. തുടർന്ന് സ്വാഗത സംഘം ചെയർമാൻ സയ്യിദ് പി എസ് ആറ്റക്കോയ പഞ്ചിക്കൽ പതാക ഉയർത്തി. ദൗറത്തുൽ ഖുർആൻ ചടങ്ങിന് സൈനുൽ ഉലമ അബ്ദുൽ ഹമീദ് മുസ്‌ലിയാർ നേതൃത്വം നൽകി.
മുഹിമ്മാത്ത് സ്ഥാപനങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയ 35 യുവ പണ്ഡിതർക്ക് നൽകുന്ന സനദ് ദാന സമ്മേളനം വ്യാഴാഴ്ച രാത്രി 7.30ന് കേരള മുസ്‌ലിം ജമാഅത്ത് ജന സെക്രട്ടറി ബദറുസ്സാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി തങ്ങൾ ഉത്ഘാടനം ചെയ്യും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സനദ് ദാന പ്രഭാഷണം നടത്തും. പേരോട് അബ്ദുൽ റഹ്മാൻ സഖാഫി, എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത്, സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ, കൊമ്പം മുഹമ്മദ് മുസ്‌ലിയാർ, വി പി എം ഫൈസി വില്യാപ്പള്ളി പ്രസംഗിക്കും. എസ് എസ് എഫ് സംസ്‌ഥാന പ്രസിഡന്റ് സയ്യിദ് മുനീർ അഹ്ദൽ തങ്ങൾ ആമുഖ പ്രഭാഷണം നടത്തും.
വെള്ളിയാഴ്ച രാത്രി ഏഴ് മണിക്ക് കൂറ്റമ്പാറ അബ്ദുൽ റഹ്മാൻ ദാരിമി പ്രസംഗിക്കും. ശനിയാഴ്ച രാവിലെ തമിഴ് പ്രധിനിധി സമ്മേളനം സയ്യിദ് ഹബീബ് അഹ്ദൽ തങ്ങളുടെ അധ്യക്ഷതയിൽ കമാൽ സഖാഫി ചെന്നൈ ഉത്ഘാടനം ചെയ്യും.
അഞ്ച് ദിനം നീളുന്ന ആത്‌മീയ സാംസ്‌കാരിക പരിപാടികൾ ഞായറാഴ്ച രാത്രി നടക്കുന്ന അഹ്ദലിയ്യ ആത്മീയ സമ്മേളനത്തോടെ സമാപിക്കും.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
Karnataka Speaker U.T. Khader emphasized the need for students to prepare themselves to dream big and succeed in the modern world during the 19th Urs Mubarak celebration.
#UTKhader, #StudentDreams, #UrsMubarak, #Muhimmath, #Karnataka, #CulturalEvents