city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Send-off Parties | ഇനി പരീക്ഷയുടെയും, സെന്റ് ഓഫ് പാർട്ടിയുടെയും നാളുകൾ; റെന്റ് എ കാർ, ബൈക്കുകൾക്കായി വിദ്യാർഥികൾ പരക്കംപായുന്നു; നടപടി കടുപ്പിച്ച് പൊലീസും

 Image Representing Students Scramble for Vehicles for Send-off Parties; Police Tighten Measures
Representational Image Generated by Meta AI

● വാഹന ഉടമകളിൽ നിന്ന്  5000 മുതൽ 25000 രൂപ വരെ പിഴ ഈടാക്കുന്നു 
● രക്ഷിതാക്കൾക്കെതിരെയും പൊലീസ് കേസെടുക്കുന്നു
● പിടിഎയും അതീവ ജാഗ്രത പുലർത്തുന്നു

കുമ്പള: (KasargodVartha) അടുത്തമാസം തുടക്കത്തിൽ തന്നെ റമദാൻ വ്രതവും പരീക്ഷയും ഒന്നിച്ച് വരുന്നതിനാൽ സെന്റ് ഓഫ് പാർട്ടികൾ ഇത്തവണ നേരത്തെയുണ്ടാകും. ഇതിനായി പല എസ്എസ്എൽസി, ഹയർസെക്കൻഡറി, വി എച്ച് എസ് ഇ വിഭാഗം വിദ്യാർത്ഥികൾ കാറിനായും, ബൈക്കുകൾക്കുമായും പരക്കം പായുകയാണ് ഇപ്പോൾ. ജില്ലയിൽ പ്രായപൂർത്തിയാകാത്തതും, ലൈസൻസില്ലാത്തതുമായ വിദ്യാർത്ഥികൾ ഓടിച്ച വാഹനങ്ങൾ കഴിഞ്ഞ വർഷം നിരവധി അപകടങ്ങൾ ക്ഷണിച്ചു വരുത്തിയതിനാൽ പൊലീസ് നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിരുന്നു. 

ഇതിന്റെ ഫലമായി നൂറുകണക്കിന് വാഹനങ്ങളാണ് പൊലീസ് കസ്റ്റഡിയിലെടുത്തതും, കേസ് ചാർജ് ചെയ്യുകയും പിഴ ചുമത്തുകയും ചെയ്തിരുന്നത്. ഇതേ തുടർന്ന് റെന്റ് എ കാർ, ബൈക്ക് ഉടമകൾ വിദ്യാർത്ഥികൾക്ക് വാഹനം നൽകാൻ മടിച്ചിരുന്നു. ഇതേതുടർന്നാണ് എവിടെനിന്നെങ്കിലും വാഹനങ്ങൾ ഒപ്പിച്ചെടുക്കാൻ വിദ്യാർത്ഥികൾ പരക്കം പായുന്നത്. ചില വിദ്യാർത്ഥികൾ വാഹനം ലഭിക്കാൻ ലഹരി മാഫിയയുമായി കൈകോർക്കുന്നതായും ആക്ഷേപമുണ്ട്.

വാഹനം ഓടിച്ചവർക്ക് മാത്രമല്ല ഇപ്പോൾ പൊലീസ് നടപടി, മറിച്ച് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്ക് വാഹനം നൽകുന്ന രക്ഷിതാക്കൾക്കെതിരെയും പൊലീസ് കേസെടുക്കുന്നുണ്ട്. വാഹനം വാടകയ്ക്ക് നൽകുന്നവർക്കെതിരെയും കേസും പിഴയും ലൈസൻസ് റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളാണ് പൊലീസ് സ്വീകരിച്ചു വരുന്നത്. ഇവരിൽ നിന്ന് 5000 മുതൽ 25000 രൂപ വരെയാണ് പിഴ ഈടാക്കുന്നത്.

അത് കൊണ്ട് തന്നെ സെന്റ് ഓഫ് പാർട്ടിയുടെ പേരിൽ ഈ മാസം  ഇത്തരത്തിൽ വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ പിടിഎയും അതീവ ജാഗ്രത പുലർത്തുന്നുണ്ട്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുക.

With Ramadan and exams approaching, students are scrambling to find cars and bikes for early send-off parties. Following last year's accidents involving underage drivers, police have intensified surveillance. Rent-a-car owners are hesitant to rent to students, leading them to seek vehicles elsewhere, with some allegedly collaborating with drug mafias. Police are taking action against underage drivers, parents who provide vehicles, and those who rent vehicles illegally. PTAs are also vigilant about the issue.

#SendOffParties #StudentDrivers #PoliceWarning #RoadSafety #Kasaragod #Kerala

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia