city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒന്നരവർഷത്തെ ഇടവേളയ്ക്ക് ശേഷം വിദ്യാർഥികൾ തിങ്കളാഴ്ച വീണ്ടും സ്‌കൂളിലേക്ക്; വരവേൽപിനൊരുങ്ങി വിദ്യാലയങ്ങൾ; ആദ്യഘട്ടത്തിൽ ഒന്നുമുതൽ ഏഴുവരെയും 10, 12 ക്ലാസുകളും; അറിയാം കൂടുതൽ

കാസർകോട്: (www.kasargodvartha.com 31.10.2021) നീണ്ട ഒന്നരവർഷത്തെ അടച്ചിടലിന് ശേഷം നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്തെ വിദ്യാലയങ്ങളിലേക്ക് വിദ്യാർഥികളെത്തും. ഒന്നുമുതൽ ഏഴുവരെയും 10, 12 ക്ലാസുകളുമാണ് തിങ്കളാഴ്ച ആരംഭിക്കുന്നത്. രണ്ടാംഘട്ടത്തിൽ എട്ട്, ഒമ്പത് ക്ലാസുകൾ 15 ന്‌ തുറക്കും. ആദ്യത്തെ രണ്ടാഴ്ച ഹാജർ രേഖപ്പെടുത്തില്ല. ഗൗരവത്തോടെയുള്ള പഠനവും ഉണ്ടാവില്ല. ആദ്യ രണ്ടാഴ്ച ഉച്ചവരെയാകും ക്ലാസുകൾ. ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് കുട്ടികൾ ഒരുമിച്ചെത്തുന്നത് ഒഴിവാക്കിയാകും ക്ലാസുകൾ നടത്തുക. ഇതിനോടകം തന്നെ സർകാർ തലത്തിലും വിദ്യാലയങ്ങളിലും ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്.

   
ഒന്നരവർഷത്തെ ഇടവേളയ്ക്ക് ശേഷം വിദ്യാർഥികൾ തിങ്കളാഴ്ച വീണ്ടും സ്‌കൂളിലേക്ക്; വരവേൽപിനൊരുങ്ങി വിദ്യാലയങ്ങൾ; ആദ്യഘട്ടത്തിൽ ഒന്നുമുതൽ ഏഴുവരെയും 10, 12 ക്ലാസുകളും; അറിയാം കൂടുതൽ



വിദ്യാർഥികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക: മൂക്കും വായും മൂടുന്ന വിധം മാസ്‌ക് ശരിയായി ധരിക്കുക, മാസ്‌കില്‍ ഇടക്കിടെ സ്പര്‍ശിക്കരുത്, സംസാരിക്കുമ്പോഴും, ചുമക്കുമ്പോഴും, തുമ്മുമ്പോഴും മാസ്‌ക് താഴ്ത്തരുത്, കൈകള്‍ ഇടക്കിടെ സോപ് ഉപയോഗിച്ചോ സാനിറ്റൈസര്‍ പുരട്ടിയോ വൃത്തിയാക്കണം, കൂട്ടം കൂടരുത്, പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ വീട്ടിലാര്‍ക്കുണ്ടായാലും വരരുത്. ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉചിതമായ ചിക്തിസ തേടണം.

ആഹാരം, കുടിവെള്ളം, പഠന സാമഗ്രികള്‍ എന്നിവ കൈമാറരുത്, ചുമരുകള്‍, കൈവരികള്‍ തുടങ്ങിയ ഇടങ്ങളില്‍ ആവശ്യമില്ലാതെ സ്പര്‍ശിക്കരുത്, ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിന് മുന്‍പും ശേഷവും കൈകള്‍ സോപ് ഉപയോഗിച്ച് കഴുകേണ്ടതാണ്, സ്‌കൂള്‍ സമയം കഴിഞ്ഞാല്‍ ഉടന്‍ വീട്ടിലേക്ക് മടങ്ങുക, വീട്ടില്‍ എത്തിയാല്‍ ഉടന്‍ ധരിച്ച വസ്ത്രങ്ങള്‍ സോപ് വെള്ളത്തില്‍ മുക്കിവെച്ചതിന് ശേഷം കുളിക്കുക, അധ്യാപകരുടെയും മാതാപിതാക്കളുടെയും നിര്‍ദേശങ്ങള്‍ അനുസരിക്കുക.

രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: രോഗസാധ്യത നിലനില്‍ക്കുന്നതിനാല്‍ കോവിഡ് പ്രതിരോധ ശീലങ്ങള്‍ പാലിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുക, മൂക്കും, വായും മൂടുന്ന വിധം മാസ്‌ക് ശരിയായി കുട്ടികളെ ധരിപ്പിക്കുക, മാറി ധരിക്കേണ്ടി വന്നാല്‍ ഉപയോഗിക്കാനുള്ള മാസ്‌കും പഴയ മാസ്‌ക് തിരികെ കൊണ്ടുവരാനുള്ള കവറും നല്‍കണം, സാനിറ്റൈസര്‍ കൊടുത്തുവിടണം, ഭക്ഷ്യവസ്തുക്കളും വെള്ളവും പഠന സാമഗ്രികളും കൈമാറരുതെന്ന് നിര്‍ദേശിക്കുക.

തിരക്കു കുറഞ്ഞ വാഹനത്തില്‍ യാത്ര ചെയ്യാനുള്ള സൗകര്യം ചെയ്യുക, വീട്ടില്‍ മടങ്ങിയെത്തിയാലുടന്‍ കുളിക്കാന്‍ നിര്‍ദേശിക്കുക, ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കഴുകാതെ വീണ്ടും ധരിക്കാന്‍ നല്‍കരുത്, പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ സ്‌കൂളില്‍ വിടരുത്, പുറത്തു നിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക. പച്ചക്കറികളും പഴങ്ങളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.


Keywords:  Kasaragod, Kerala, News, Top-Headlines, School, Education, Students, Children, Teachers, Parents, COVID-19, Students return to school on Monday after gap of one and a half years.



< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia