ഹോസ്റ്റലില്‍ സൗകര്യമില്ല; കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിനികളുടെ കുത്തിയിരിപ്പ് സമരം
Jul 21, 2015, 22:33 IST
കാസര്‍കോട്: (www.kasargodvartha.com 21/07/2015) വനിതാ ഹോസ്റ്റലില്‍ സൗകര്യമില്ലെന്നാരോപിച്ച് വിദ്യാര്‍ത്ഥിനികള്‍ നായന്മാര്‍മൂലയിലെ കേന്ദ്ര സര്‍വകലാശാല കാമ്പസില്‍ കുത്തിയിരിപ്പ് സമരം നടത്തി. ചൊവ്വാഴ്ച രാത്രിയോടെയാണ് വിദ്യാര്‍ത്ഥിനികള്‍ കാമ്പസിന് മുന്നിലെത്തി സമരം തുടങ്ങിയത്. ജില്ലാ പോലീസ് ചീഫ് എ. ശ്രീനിവാസ് ഉള്‍പെടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. ഇവരുടെ സാന്നിധ്യത്തില്‍ പ്രശ്‌നം പരിഹരിക്കാമെന്ന് രജിസ്ട്രാര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ രാത്രി 10 മണിയോടെ സമരം അവസാനിപ്പിക്കുകയായിരുന്നു. സി.പി.എം ഏരിയാ സെക്രട്ടറി ഹനീഫ്, എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണ തുടങ്ങിയവരും കാമ്പസിലെത്തിയിരുന്നു.
കേന്ദ്ര സര്‍വകലാശാലയിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ബേര്‍ക്കയിലും മാസ്തികുണ്ടിലുമാണ് പ്രവര്‍ത്തിച്ചു വന്നിരുന്നത്. കൂടാതെ പെരിയയിലെ ഹോസ്റ്റലിലും കുറച്ചു കുട്ടികള്‍ താമസിക്കുന്നുണ്ട്. ഇതിനിടയില്‍ ബേര്‍ക്കയിലെ ഹോസ്റ്റല്‍ അധികൃതര്‍ ഒഴിവാക്കിയതോടെ മാസ്തികുണ്ടിലെ ഹോസ്റ്റലില്‍ താമസിപ്പിച്ചതോടെയാണ് പ്രശ്‌നം തുടങ്ങിയത്.
രണ്ട് പേര്‍ താമസിക്കേണ്ട മുറിയില്‍ അഞ്ചും, ആറും കുട്ടികള്‍ വരെ താമസിക്കേണ്ടി വരുന്നുവെന്നാണ് പരാതി. ഇതുമൂലം കുട്ടികള്‍ സൗകര്യമില്ലാതെ വിഷമിക്കുകയാണ്. പഠനത്തെയും ഇത് ബാധിച്ചിരിക്കുകയാണ്. സമരത്തിന് എല്ലാ വിദ്യാര്‍ത്ഥികളും പിന്തുണ നല്‍കി രംഗത്തെത്തിയിരുന്നു.

Keywords : Kasaragod, Kerala, Central University, Strike, Education, Students, Hostel, Nayanmarmoola.