സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം: വായ മൂടിക്കെട്ടി വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം
Aug 19, 2015, 18:00 IST
കാസര്‍കോട്: (www.kasargodvartha.com 19/08/2015) സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടത്തിനെതിരെ വിദ്യാര്‍ത്ഥികളുടെ വായ മൂടിക്കെട്ടി സമരം. മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് കഴിഞ്ഞ ദിവസം ചിലര്‍ അക്രമം നടത്തിയത്. സ്‌കൂളിലെ കിണറിന്റെ ആള്‍മറ തകര്‍ക്കുകയും പൈപ്പും മോട്ടോറും കിണറിലേക്ക് വലിച്ചെറിയുകയും ചെയ്തു.
സ്‌കൂളിലെ ഹരിത വല്‍ക്കരണത്തിനായി തയ്യാറാക്കിയ തെങ്ങിന്‍ തൈകളും അക്രമികള്‍ നശിപ്പിച്ചു. നിരവധി പൂച്ചെട്ടികളും വലിച്ചെറിഞ്ഞ് നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് അക്രമം നടത്തിയതെന്ന് കരുതുന്നു. നേരത്തെയും സമൂഹ വിരുദ്ധരുടെ അക്രമുണ്ടായതായി ഹെഡ്മാസ്റ്റര്‍ അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു. സംഭവം സംബന്ധിച്ച് കുമ്പള പോലീസില്‍ പരാതി നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.
സമൂഹ വിരുദ്ധരുടെ അക്രമം അവസാനിപ്പിക്കുക, സ്‌കൂളിന് സംരക്ഷണമേര്‍പെടുത്തുക, അക്രമികള്‍ക്കെതിരേ നടപടിയെടുക്കുക തുടങ്ങിയ പ്ലേകാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് വിദ്യാര്‍ത്ഥികള്‍ വായ മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തിയത്. സ്‌കൂളിലെ ഏഴാതരം വിദ്യാര്‍ഥികളായ ആതില, താരിമ, താനില, ഹാഷിം എന്നിവരും അധ്യാപകരായ ബാബുരാജ്, രജനി, പ്രമോദ്, അബുസലീം തുടങ്ങിയവരും പ്രതിഷേധപ്രകടനത്തിന് നേതൃത്വം നല്‍കി.

Keywords : Kasaragod, Kerala, Mogral, Students, Education, Protest, Well, Trees, Students protest against anti socials.