city-gold-ad-for-blogger

ചീമേനി താപനിലയത്തിനെതിരെ മുഖ്യമന്ത്രിക്ക് നാലാം ക്ലാസുകാരന്റെ കത്ത്

കാസര്‍കോട്: (www.kasargodvartha.com 10/03/2016) ചീമേനിയില്‍ സര്‍ക്കാര്‍ ആരംഭിക്കാന്‍ പോകുന്ന താപനിലയത്തിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നാലാം ക്ലാസുകാരന്റെ കത്ത്. നാടിന്റെ ഒരുഭാഗത്ത് സി ആര്‍ പി എഫും, മറുഭാഗത്ത് കുറ്റവാളികളുടെ തുറന്ന ജയിലിലുമാണ്. ഇപ്പോള്‍ മറ്റൊരു ഭാഗത്താണ് താപനിലയം വരാന്‍ പോകുന്നത്. ഇത് നാടിന് ആപത്താകുമെന്നുമാണ് നാലാം ക്ലാസുകാരന്റെ കത്തില്‍ സൂചിപ്പിക്കുന്നത്.

പോത്തംകണ്ടം ഗവ യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥി എന്‍. ഷംസീറാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. കത്തിന്റെ പൂര്‍ണ രൂപം ചുവടെ;

ഷംസീര്‍.എന്‍
പോത്തംകണ്ടം
ഗവ. യു.പി സ്‌കൂള്‍ പോത്താംകണ്ടം.
നാലാം തരം


സ്‌നേഹപൂര്‍വം
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക്

സര്‍,

എന്റെ നാട് കാസര്‍കോട് ജില്ലയിലെ കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ പോത്താംകണ്ടമാണ്. എന്‍ഡോസള്‍ഫാന്‍ വിഷ ബാധിതരില്‍ എണ്ണപ്പെട്ട നാടാണ്. എന്റെ നാടിന്റെ ഒരു ഭാഗത്ത് സി ആര്‍ പി എഫും മറുഭാഗത്ത് കുറ്റവാളികളുടെ തുറന്ന ജയിലുമാണ്. ഇപ്പോള്‍ മറ്റൊരു ഭാഗത്ത് താപനിലയം വരാനിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസമുള്ളവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം.

എന്റെ നാട്ടിലെ ഏക്കറുകണക്കിന് സ്ഥലം ഗവണ്‍മെന്റിന്റെ അധീനതയിലുള്ളതാണ്. താപനിലയം പദ്ധതി എന്റെ നാടില്‍ നിന്നും മരവിപ്പിച്ച് നാടിനും പഞ്ചായത്തിനും കേരളത്തിനും വേണ്ടി അവിടെ അറബിക് സര്‍വകലാശാല യാഥാര്‍ത്ഥ്യമാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

എന്ന്
മുഹമ്മദ് ഷംസീര്‍ എന്‍


ചീമേനി താപനിലയത്തിനെതിരെ മുഖ്യമന്ത്രിക്ക് നാലാം ക്ലാസുകാരന്റെ കത്ത്


Keywords : Cheemeni, Kasaragod, Oommen Chandy, Student, Education.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia